നബിദിനത്തെ വരവേല്‍ക്കാന്‍ നാടൊരുങ്ങി
മേപ്പാടി: അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി (സ) യുടെ 1491-ാം ജന്മദിനാഘോഷങ്ങള്‍ക്കായി ജില്ലയിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. നഗര ഗ്രാമ വ്യത്യാസമില്ലാതെ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ തിരക്കിലാണ് മഹല്ല് കമ്മിറ്റികളും മദ്‌റസാ കമ്മിറ്റികളും. ഇരുവരും ചേര്‍ന്നാണ് ഉള്‍ഗ്രാമങ്ങളില്‍ പോലും ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
പള്ളികളും ടൗണുകളും അലങ്കരിച്ചും വിപുല സ്വാഗത സംഘങ്ങള്‍ രൂപീകരിച്ചും നബിദിനത്തെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ നടന്നു വരികയാണ്. റബീഉള്‍ അവ്വല്‍ ഒന്ന് മുതല്‍ തന്നെ മൗലീദ് പാരായണം ആരംഭിച്ചിരുന്നു. മുന്‍ വര്‍ഷങ്ങളെക്കാള്‍ മികച്ച രീതിയില്‍ നബിദിനാഘോഷങ്ങള്‍ സംഘടിപ്പിക്കുകയാണ് സംഘാടകരുടെ ലക്ഷ്യം. നബിദിനാഘോഷങ്ങള്‍ക്ക് ഉപയോഗിക്കാന്‍ മൈക്ക് സെറ്റുകള്‍ ലഭ്യമല്ലാത്ത സ്ഥിതി പോലുമുണ്ട്. നീലഗിരി ജില്ലയില്‍ നിന്നുള്‍പ്പടെ മൈക്ക് സെറ്റുകള്‍ ജില്ലയിലേക്ക് ബുക്ക് ചെയ്തിട്ടുണ്ട്. നബിദിനാഘോഷങ്ങള്‍ക്ക് ഇതരമതസ്തരുടെ സഹകരണവും ശ്രദ്ധേയമാണ്. ക്ഷേത്ര കമ്മിറ്റികളും ദേവാലയ കമ്മിറ്റികളും മധുര പലഹാരങ്ങള്‍ വിതരണം ചെയ്തും സൗഹാര്‍ദ്ദം പ്രകടിപ്പിക്കുന്നുണ്ട്. നബിദിനാഘോഷങ്ങള്‍ക്ക് ആശംസകള്‍ അര്‍പ്പിച്ച് ക്ഷേത്ര കമ്മിറ്റികള്‍ പലയിടത്തും ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
പിണങ്ങോട്: ഖിദുമത്തുല്‍ ഇസ്‌ലാം സംഘം സുന്നി മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പട്ടിശ്ശേരി നിഷാദ് നഗറില്‍ നാരിയത് സ്വലാത് വാര്‍ഷികവും നബിദിനാഘോഷവും നടത്തി. നബിദിന റാലിക്ക് മഹല്ല് പ്രസിഡന്റ് പിണങ്ങോട് അബൂബക്കര്‍, സെക്രട്ടറി പുനത്തില്‍ ഇബ്‌റാഹിം, ഖത്തീബ് മമ്മുട്ടി ദാരിമി, ഇസ്മായില്‍ കാട, ഇബ്‌റാഹിം ഒടുങ്ങാട്, പി.വി അമ്മദ്, പി.വി അബൂബക്കര്‍ ഹാജി നേതൃത്വം നല്‍കി. വിദ്യാര്‍ഥികളുടെ കലാപരിപാടികള്‍ ഖത്തീബ് മമ്മുട്ടി ദാരിമി ഉല്‍ഘടനം ചെയ്തു. അബു താഹിര്‍ തങ്ങള്‍ അധ്യക്ഷനായി. മഹല്ലിലെ 65 വയസ് പൂര്‍ത്തിയായ 38 പേരെ ആദരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."