കാലടി സര്‍വകലാശാല നൃത്തവിഭാഗം മേധാവിയുടെ പി.എച്ച്.ഡി പ്രബന്ധം കോപ്പിയടിച്ചതെന്ന് ആരോപണം
കൊച്ചി: കാലടി സര്‍വകലാശാല നൃത്തവിഭാഗം മേധാവിയും ഭരതനാട്യം അധ്യാപകനുമായ ഡോ.സി. വേണുഗോപാലന്‍ നായരുടെ പി.എച്ച്.ഡി. പ്രബന്ധം കോപ്പിയടിച്ചതെന്ന് ആരോപണം. കാലടി സര്‍വകലാശാലയിലെ പൂര്‍വവിദ്യാര്‍ഥിയും നൃത്തഗവേഷകയുമായ ഡോ.എസ്.മേഘയാണ് വാര്‍ത്താസമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്. ഗവേഷണ രംഗത്ത് പ്ലേജറിസം എന്ന് വിശേഷിപ്പിക്കുന്ന ഗുരുതരകുറ്റമാണ് അദ്ദേഹം ചെയ്തത്. 2009 ലാണ് വേണുഗോപാലന്‍ നായരുടെ 'എ ക്രിട്ടിക്കല്‍ സ്റ്റഡി ഓഫ് ഭരതനാട്യ മുദ്രാസ് ഇന്‍ ദ ലൈറ്റ് ഓഫ് കര്‍ണാസ് ഇന്‍ നാട്യശാസ്ത്ര' എന്ന പ്രബന്ധത്തിന് കാലടി സര്‍വകലാശാല ഡോക്ടറേറ്റ് നല്‍കിയത്. എന്നാല്‍ ഈ പ്രബന്ധം സൂക്ഷ്മപരിശോധന നടത്തിയപ്പോള്‍ 90 ശതമാനത്തോളം കോപ്പിയടിച്ചതാണെന്ന് തെളിഞ്ഞു. എട്ട് അധ്യായങ്ങളിലെ 210 പേജില്‍ 192 പേജും മറ്റ് പ്രമുഖരുടെ പുസ്തകങ്ങളില്‍ നിന്ന് കോപ്പിയടിച്ചതാണെന്നും അവര്‍ പറഞ്ഞു.
ഡോ.സി. വേണുഗോപാലന്‍ നായര്‍ അധ്യാപകനായി സര്‍വിസില്‍ പ്രവേശിക്കുന്നതിനും സ്ഥാനക്കയറ്റത്തിനും മറ്റുമായി നല്‍കിയ വിദ്യാഭ്യാസ യോഗ്യതകളിലും ക്രമക്കേടുകളുള്ളതായി വിവരാവകാശ പ്രകാരം ലഭിച്ച രേഖകള്‍ തെളിയിക്കുന്നതായി അവര്‍ ആരോപിച്ചു. വ്യാജരേഖ നല്‍കി നേടിയ ജോലിയില്‍ നിന്ന് അധ്യാപകനെ പിരിച്ചുവിടണമെന്നും ഡോക്ടറേറ്റ് ബിരുദം റദ്ദാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഡോ. വേണുഗോപാലന്‍ നായര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഡോ. മേഘ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ആരോപണങ്ങള്‍
അടിസ്ഥാനരഹിതം:
ഡോ.വേണുഗോപാലന്‍ നായര്‍
കൊച്ചി: തനിക്കെതിരേ ഡോ.മേഘ നടത്തിയ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഡോ.വേണുഗോപാലന്‍ നായര്‍ പ്രതികരിച്ചു.
പ്രാക്ടിക്കല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിന്റെ വ്യക്തിവൈരാഗ്യംമൂലമാണ് പ്‌ളസ് ടു മുതല്‍ പി.ജി വരെ തന്റെ വിദ്യാര്‍ഥിനിയായിരുന്ന മേഘ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത്. ഭരതനാട്യത്തിലാണ് മേഘ എം.എ നേടിയത്. എന്നാല്‍ മോഹിനിയാട്ടത്തിലാണ് പി.എച്ച്.ഡി. ഇത് യു.ജി.സി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണ്.
ഭരതനാട്യത്തില്‍ എം.എ നേടിയ ശേഷം ഇന്ത്യയില്‍ നൃത്തത്തില്‍ ആദ്യമായി പി.എച്ച്.ഡി ലഭിച്ചത് തനിക്കാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. പ്രബന്ധത്തിന് വേണ്ടി പല പുസ്തകങ്ങളിലും നിന്ന് പകര്‍ത്തി എഴുതിയിട്ടുണ്ടെന്നുള്ളത് സത്യമാണെന്നും അദ്ദേഹം പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."