അന്റോണിയോ ഗുട്ടെറസ് യു.എന്‍ സെക്രട്ടറി ജനറലായി സത്യപ്രതിജ്ഞ ചെയ്തു
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയുടെ പുതിയ സെക്രട്ടറി ജനറലായി പോര്‍ച്ചുഗീസ് മുന്‍ പ്രധാനമന്ത്രി അന്റോണിയോ ഗുട്ടെറസ് സത്യപ്രതിജ്ഞ ചെയ്തു. തിങ്കളാഴ്ചയായിരുന്നു ചടങ്ങ്. 71 വര്‍ഷം പഴക്കമുള്ള യു.എന്നിന്റെ ചരിത്രത്തിലെ ഒന്‍പതാമത്തെ സെക്രട്ടറി ജനറലാണ് ഗുട്ടെറസ്. സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ സ്ഥാനമൊഴിയുന്ന അടുത്തമാസം ഒന്നു മുതല്‍ ഗുട്ടെറസ് സ്ഥാനമേല്‍ക്കും.
ന്യൂയോര്‍ക്കിലെ ഐക്യരാഷ്ട്രസഭാ ആസ്ഥാനത്തു നടന്ന പ്രത്യേക പ്ലീനറി യോഗത്തില്‍ പൊതുസഭാ അധ്യക്ഷന്‍ പീറ്റര്‍ തോംസണ്‍ മുമ്പാകെയായിരുന്നു സത്യപ്രതിജ്ഞ.
ചടങ്ങില്‍ യു.എന്നിലെ ഉന്നത ഉദ്യോഗസ്ഥരും നൊബേല്‍ ജേതാവും മ്യാന്മര് വിദേശകാര്യ മന്ത്രിയുമായ ആങ് സാന്‍ സൂക്കിയും സംബന്ധിച്ചു.
15 അംഗങ്ങളില്‍ 13 പേരുടെയും പിന്തുണ നേടിയാണ് അന്റോണിയോ ഗുട്ടെറസ് സെക്രട്ടറി ജനറലായി ഒക്ടോബറില്‍ തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടു പേര് തങ്ങള്‍ക്ക് അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി.
1995 മുതല്‍ 2002 വരെ പോര്‍ച്ചുഗീസ് പ്രധാനമന്ത്രിയായിരുന്ന ഗുട്ടെറസ് പിന്നീട് അഭയാര്‍ഥികള്‍ക്കായുള്ള യു.എന്‍ ഹൈക്കമ്മിഷണറായും പ്രവര്‍ത്തിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."