ദാസനും ഭാര്യയ്ക്കും പുതുപ്രതീക്ഷയേകി അധികൃതരുടെ അറിയിപ്പ്
ഫറോക്ക്: സര്‍ക്കാര്‍ ജീവനക്കാരനാണെന്ന ഇല്ലാത്ത കാരണം പറഞ്ഞ് മുന്‍ഗണനാ ലിസ്റ്റില്‍ നിന്നു വയോധികരായ ദമ്പതികളെ ഒഴിവാക്കിയ വിഷയത്തില്‍ കലക്ടറേറ്റ് ഇടപെട്ടു. പെരുമുഖം കള്ളിത്തൊടി സ്വദേശി കുഴിമ്പാട്ടില്‍ ദാസനെയാണ് മുന്‍ഗണനാ ലിസ്റ്റില്‍ നിന്നുമൊഴിവാക്കിയത്. ഒറ്റുമറി ഷെഡില്‍ കഴിയുന്ന കാലിനു ശേഷിക്കുറവുള്ള ദാസന്റെ ആമവാതത്താല്‍ തളര്‍ന്നു കിടക്കുന്ന ഭാര്യ ഗിരിജയുടെയും ദയനീയാവസ്ഥയും മുന്‍ഗണനാ ലിസ്റ്റില്‍ നിന്ന് അവഗണിച്ചതും കഴിഞ്ഞ ഞായറാഴ്ച സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ വാര്‍ത്തയെ തുടര്‍ന്നാണ് കലക്ടറേറ്റിന്റെ ഇടപെടലുണ്ടായത്. ഇന്നലെ ഉച്ചയോടെ കലക്ടറേറ്റില്‍ നിന്നു വിളിച്ചു വിവരങ്ങള്‍ ആരായുകയും രണ്ടു ദിവസത്തിനകം ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി അന്വേഷിച്ചു നടപടിയെടുക്കാമെന്ന് അറിയിച്ചതായും ദാസന്‍ പറഞ്ഞു.
ഇന്നലെ രാവിലെ ഫറോക്ക് നഗരസഭാ ചെയര്‍പേഴ്‌സന്‍ ടി. സുഹറാബിയും ദാസന്റെ വീട്ടിലെത്തി കാര്യങ്ങള്‍ അന്വേഷിച്ചിരുന്നു. ഇവര്‍ പത്രവാര്‍ത്ത സഹിതം കലക്ടറേറ്റില്‍ നേരിട്ടെത്തി എ.ഡി.എമ്മിനു പരാതി നല്‍കിയിരുന്നു. വിഷയത്തില്‍ അടിയന്തര നടപടികള്‍ കൈകൊള്ളുന്നതിനായി എ.ഡി.എം പരാതി ഡിസ്ട്രിക് സപ്ലൈ ഓഫിസര്‍ക്ക് കൈമാറിയതായും ചെയര്‍പേഴ്‌സന്‍ അറിയിച്ചു. വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഹസ്സന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. ആസിഫ് എന്നിവരും അവരോടൊപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."