ജില്ലാതല കാര്‍ഷികമേള കൂട്ടാലിടയില്‍
കോഴിക്കോട്: ജില്ലാ കൃഷി വകുപ്പ്, ആത്മ, പ്രധാനമന്ത്രി കൃഷി സിഞ്ചയ് യോജന പദ്ധതി പ്രകാരമുള്ള ജില്ലാതല കാര്‍ഷികമേള കോട്ടൂര്‍ പഞ്ചായത്തിലെ കൂട്ടാലിടയില്‍ ജനുവരി രണ്ടു മുതല്‍ നാലു വരെ നടക്കും. കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, ഗ്രാമവികസന വകുപ്പ്, മണ്ണ് സംരക്ഷണ വകുപ്പ്, ചെറുകിട ജലസേചന വകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കൂട്ടാലിടയില്‍ ചേര്‍ന്ന പ്രാദേശിക സ്വാഗതസംഘ രൂപീകരണ യോഗം പുരുഷന് കടലുണ്ടി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കോട്ടൂര്‍ ഗ്രാമപഞ്ചയാത്ത് പ്രസിഡന്റ് കാരങ്കോട്ട് ഷീജ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ശ്രീജ പുല്ലാരിക്കല്, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിനോയ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചന്ദ്രന് മാസ്റ്റര്‍, ജനപ്രതിനിധികള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ സംസാരിച്ചു. മേളയുടെ ഭാഗമായി കാര്‍ഷിക സെമിനാര്‍, കാര്‍ഷിക പ്രദര്‍ശനം, കലാ സാംസ്കാരിക പരിപാടികള്‍ തുടങ്ങിയവ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."