HOME
DETAILS

ജനപ്രിയ തീരുമാനം ആദ്യ മന്ത്രിസഭായോഗത്തില്‍ സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേകവകുപ്പും മന്ത്രിയും

  
backup
May 22 2016 | 18:05 PM

%e0%b4%9c%e0%b4%a8%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%81%e0%b4%ae%e0%b4%be%e0%b4%a8%e0%b4%82-%e0%b4%86%e0%b4%a6%e0%b5%8d%e0%b4%af-%e0%b4%ae%e0%b4%a8

അന്‍സാര്‍ മുഹമ്മദ്

തിരുവനന്തപുരം: 2006ല്‍ സത്യപ്രതിജ്ഞയ്ക്കു ശേഷം ചേര്‍ന്ന ആദ്യമന്ത്രിസഭായോഗത്തില്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിത്തള്ളുന്നതിനുള്ള സുപ്രധാന തീരുമാനമുണ്ടായതുപോലെ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള പതിനാലാമത് മന്ത്രിസഭയുടെ ആദ്യയോഗത്തില്‍ ജനപ്രിയ തീരുമാനങ്ങള്‍ ഉണ്ടാകുമെന്ന് സൂചന. പ്രധാനമായും പ്രഖ്യാപനം ഉണ്ടാകുക സ്ത്രീ സുരക്ഷയ്ക്ക് പ്രത്യേക വകുപ്പും മന്ത്രിയുമായിരിക്കും. ജെ. മേഴ്‌സിക്കുട്ടിയമ്മ ആയിരിക്കും ഈ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയെന്നും സൂചനയുണ്ട്. കൂടാതെ നിര്‍ഭയ കേരളം പദ്ധതിയില്‍ പ്രധാന പങ്കുവഹിക്കുകയും നോഡല്‍ ഓഫിസറുമായിരുന്ന എ.ഡി.ജി.പി ശ്രീലേഖയെ ആയിരിക്കും സ്ത്രീസുരക്ഷാകമ്മിഷന്റെ തലപ്പത്തേയ്ക്ക് പരിഗണിക്കുക.


കേരളത്തില്‍ സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നതിന്റെ അടിസ്ഥാനത്തിലാണ് എല്‍.ഡി.എഫ് പ്രകടന പത്രികയില്‍ സ്ത്രീകള്‍ക്കായി പ്രത്യേക പരിഗനണന നല്‍കിയത്. ഇതു സംബന്ധിച്ച് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ മേഖലയിലെ പ്രഗത്ഭരുമായി അഭിപ്രായം ആരാഞ്ഞിരുന്നു. സ്ത്രീകള്‍ക്കായി പ്രത്യേക വകുപ്പ് നടപ്പിലാക്കുമ്പോള്‍ ചരിത്രത്തില്‍ത്തന്നെ പിണറായി മന്ത്രിസഭ ഇടംപിടിക്കും .
ഇന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളിലൊന്നും ഇത്തരത്തില്‍ ഒരു വകുപ്പോ സംവിധാനമോ നിലവിലില്ല. സ്ത്രീകള്‍ക്കുവേണ്ടി ആരംഭിക്കുന്ന പ്രത്യേക വകുപ്പിനു കീഴില്‍ നേരിട്ടുവരുന്ന സ്‌കീമുകള്‍ക്കു പുറമേ ജെന്‍ഡര്‍ ഓഡിറ്റിനും സ്ത്രീകളെ സംബന്ധിക്കുന്ന മറ്റു വകുപ്പുകളിലെ സ്‌കീമുകളെ ഏകോപിപ്പിക്കുന്നതിനുമുള്ള ചുമതലയും ഈ മന്ത്രാലയത്തിനുണ്ടാകും.
സ്ത്രീ തൊഴില്‍ പങ്കാളിത്തം 2021 ആകുമ്പോള്‍ നിലവിലുള്ള 15 ശതമാനത്തില്‍നിന്ന് 18 ശതമാനമായി ഉയര്‍ത്തുന്നതിന് തുടക്കം മുതല്‍ തന്നെ വകുപ്പിനു കീഴില്‍ പ്രത്യേക പദ്ധതി രൂപീകരിക്കും. പുതിയ തൊഴില്‍മേഖലയിലേക്ക് സ്ത്രീകള്‍ കടന്നുചെല്ലുന്നതിന് വനിതാഘടക പദ്ധതിയുടെ ഭാഗമായി വിവിധ പദ്ധതികള്‍ വകുപ്പിനു കീഴില്‍ നടപ്പിലാക്കും. സര്‍ക്കാര്‍ പാര്‍പ്പിട പദ്ധതികളും ഭൂവിതരണവും സ്ത്രീയുടെ പേരിലോ സംയുക്തപേരിലോ നല്‍കുന്നത് ഈ വകുപ്പിനു കീഴില്‍ കൊണ്ടു വരും.


നഗരങ്ങളില്‍ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ പണിയെടുക്കുന്ന ഗാര്‍ഹിക തൊഴിലാളികളുടെ ക്ഷേമനിധി വിപുലീകരിക്കും. ഹോംനേഴ്‌സുമാരെ പോലെ വീട്ടുജോലിക്കാര്‍ക്കും പ്രത്യേക പരിഗണന ഉണ്ടാകും. ഇവരുടെ കണക്കെടുക്കാനും പെന്‍ഷനും മറ്റു ആനുകൂല്യങ്ങളും നടപ്പിലാക്കുന്നതിനും പദ്ധതിയുണ്ട്. വിദേശത്തു ജോലിക്കു പോകുന്ന സ്ത്രീകള്‍ക്ക് പ്രത്യേക രജിസ്‌ട്രേഷനും നിരന്തര സമ്പര്‍ക്കവും സൃഷ്ടിക്കുന്നതിനുള്ള സംവിധാനവും വകുപ്പിന് കീഴില്‍ കൊണ്ടുവരും.


ശൗചാലയങ്ങള്‍, വിശ്രമകേന്ദ്രങ്ങള്‍, ശിശുപരിചരണ സൗകര്യം, യാത്രാക്രമീകരണം, സമയക്രമീകരണം, സുരക്ഷാക്രമീകരണം, ലൈംഗിക പീഡന വിരുദ്ധസമിതികള്‍ എന്നിവ ഉറപ്പുവരുത്താന്‍ തൊഴിലുടമകളെ സന്നദ്ധമാക്കുന്നതില്‍ വകുപ്പ് മുന്‍ഗണന നല്‍കും. സര്‍ക്കാര്‍ ഓഫിസുകള്‍ മുഴുവന്‍ സ്ത്രീസൗഹൃദമാക്കി മാറ്റുന്നതിനുള്ള പ്രത്യേക ജെന്‍ഡര്‍ ഓഡിറ്റിങ് നടത്തുകയും നിര്‍ദേശങ്ങള്‍ സമയബന്ധിതമായി നടപ്പാക്കുകയും ചെയ്യും.
ഈ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന സംസ്ഥാന ബജറ്റില്‍ ജെന്‍ഡര്‍ ഓഡിറ്റും ജെന്‍ഡര്‍ ബജറ്റിങ്ങും സ്ത്രീ സുരക്ഷാവകുപ്പിനു കീഴില്‍ പുനഃസ്ഥാപിക്കും. ബജറ്റില്‍ പത്തുശതമാനം തുക സ്ത്രീകള്‍ക്കായുള്ള പ്രത്യേക പദ്ധതികള്‍ക്കായി വകുപ്പിനു കീഴില്‍ മാറ്റി വയ്ക്കും.
ബാലപീഡന നിരോധനിയമം (2012), ഗാര്‍ഹിക പീഡന നിരോധനിയമം (2005), തൊഴില്‍സ്ഥലത്തെ ലൈംഗിക പീഡനങ്ങള്‍ അവസാനിപ്പിക്കുന്നതിനുള്ള നിയമം (2013) ഇവയെല്ലാം ഈ വകുപ്പിനു കീഴില്‍ കൊണ്ടു വന്ന് കര്‍ശനമായി നടപ്പാക്കും. സ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം കുറയ്ക്കുന്നതിനുവേണ്ടിയുള്ള സ്ത്രീ സൗഹൃദ ഗ്രാമനഗര പദ്ധതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നടപ്പാക്കും.


സ്ത്രീ സൗഹാര്‍ദപരമായ പുനരധിവാസകേന്ദ്രങ്ങള്‍ ആധുനിക സൗകര്യങ്ങളോടെ ആരംഭിക്കും. ഷോര്‍ട്ട് സ്റ്റേ ഹോമുകള്‍ സന്നദ്ധസംഘടനകളും മറ്റുമായി ചേര്‍ന്ന് സ്ഥാപിക്കും. വനിതാ കമ്മിഷനെ വകുപ്പിനു കീഴില്‍ കൊണ്ടു വന്ന് ഇതുവരെയുള്ള പ്രവര്‍ത്തനങ്ങളെ ചെയര്‍പേഴ്‌സണ്‍മാരുടെ കൂട്ടായ്മയുടെ അടിസ്ഥാനത്തില്‍ പരിശോധിക്കുകയും കൂടുതല്‍ ഫലപ്രദമാക്കുന്നതിന് നടപടികള്‍ക്കു രൂപം നല്‍കുകയും ചെയ്യും.
സ്ത്രീകളുടെ നൈപുണി വികസനത്തിനും തൊഴില്‍ പരിശീലനത്തിനും ഉപജീവനത്തിനുതകുന്ന വിവിധ പരിപാടികള്‍ ഏകോപിക്കുന്നതിനും ജെന്‍ഡര്‍ പാര്‍ക്കിനെ പര്യാപ്തമാക്കുന്നതിനുമായിരിക്കും വകുപ്പ് പ്രധാനമായും ശ്രദ്ധചെലുത്തുക.


നിരാലംബരായ വിധവകളെ സംരക്ഷിക്കുന്നതിന് വകുപ്പിനു കീഴില്‍ പ്രത്യേക സ്‌കീം തുടങ്ങും. അതേ സമയം, 2015 ഫെബ്രുവരിയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ ആരംഭിക്കുകയും പിന്നീട് അകാല ചരമമടയുകയും ചെയ്ത നിര്‍ഭയ കേരളം സുരക്ഷിത കേരളം പദ്ധതി പോലെ പുതിയ പദ്ധതിയായിരിക്കും പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ രൂപം കൊടുക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പേരാമ്പ്രയില്‍ കേന്ദ്ര ഇന്റലിജന്‍സ് റെയ്ഡ്; കാറിന്റെ രഹസ്യ അറയില്‍ സൂക്ഷിച്ച 3.22 കോടി രൂപ പിടിച്ചെടുത്തു

Kerala
  •  3 months ago
No Image

മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍

Kerala
  •  3 months ago
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  3 months ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  3 months ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago