HOME
DETAILS
MAL
വിഷരഹിത പച്ചക്കറി പദ്ധതിക്ക് തുടക്കം
backup
December 14 2016 | 04:12 AM
പൊന്നാനി: വിഷുവിന് വിഷരഹിത പച്ചക്കറിയെന്ന പദ്ധതിക്ക് പൊന്നാനിയില്‍ തുടക്കമായി. ഇതിനാവശ്യമായ വിത്തുകളും വിതരണം ചെയ്തു .
പൊന്നാനിയിലെ 200 ഓളം കര്‍ഷകര്‍ക്കാണ് ജൈവ കൃഷിയുടെ സാധ്യതകള്‍ ബോധ്യപ്പെടുത്തി വിത്തുകള്‍ വിതരണം ചെയ്തത്. വിഷുവിന് വിഷരഹിത പച്ചക്കറിയെന്ന പദ്ധതിയുടെ ഭാഗമായാണ് കര്‍ഷകരെ കണ്ടെത്തി വിത്തുകള്‍ വിതരണം ചെയ്തത്.വിഷു വിപണിയിലേക്കാവശ്യമായ വെള്ളരി, മത്തന്‍ , കുമ്പളം , വെണ്ട , ചുരങ്ങ , മുളക് , ചീര എന്നി വിത്തുകളാണ് കര്‍ഷകര്‍ക്ക് നല്‍കിയത്. ഉല്‍പ്പാദിപ്പിക്കുന്ന പച്ചക്കറിവിളകള്‍ നാട്ടുചന്തകള്‍ വഴിയാണ് വിറ്റഴിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."