HOME
DETAILS
MAL
കൗതുക കാഴ്ചയായി കന്നുകാലി പ്രദര്‍ശനം
backup
December 14 2016 | 04:12 AM
ചീമേനി: പോത്താങ്കണ്ടം ആനന്ദാശ്രമം ആപ്തി നഗറില്‍ ഒരുക്കിയ കന്നുകാലി പ്രദര്‍ശനോത്സവം കാഴ്ചക്കാര്ക്കിടയില് കൗതുകമാകുന്നു.
കാലി വളര്‍ത്തല്‍ കുറഞ്ഞ് വന്നതോടെ നാട്ടിന് പുറങ്ങളില്‍ നിന്നും അപ്രത്യക്ഷമായ വിവിധ ജനുസുകളില്‍ പെട്ട എരുമകളടക്കം പ്രദര്‍ശനത്തിന് എത്തിച്ചിട്ടുണ്ട് .
മുന്‍ കാലത്ത് ഏറ്റവും കൂടുതല്‍ കണ്ടു വന്നിരുന്ന ഇനമാണ് മുറയും സുര്ത്തിയും. പ്രദര്‍ശനത്തിനെത്തിയ മുറ എരുമയെ കാണാനാണ് അധികമായും സന്ദര്‍ശകരെത്തുന്നത്.
പാലുല്പാദനത്തില് ഏറ്റവും മുന്നില്‍ നില്ക്കുന്ന ഇനമാണ് ഇവ. കന്നുകാലി വളര്‍ത്തലില്‍ പരിശീലനം നല്‍കുന്നതോടൊപ്പം തന്നെ വിവിധ വിഷയത്തിലുള്ള ക്ലാസുകളും ഇവിടെ നടക്കുന്നുണ്ട്. നാല് ദിവസം നീണ്ടു നില്ക്കുന്ന പ്രദര്‍ശനം നാളെ സമാപിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."