പിടികിട്ടാപ്പുള്ളിയെ അറസ്റ്റ് ചെയ്തു
കൊച്ചി: കൊലപാതകം, കൊലപാതക ശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസില്‍ പിടികിട്ടാപ്പുള്ളിയായ നെട്ടൂര്‍ തൈമനപ്പറമ്പില്‍ വീട്ടില്‍ വിനോദിനെ (28) സെന്‍ട്രല്‍ പൊലിസ് അറസ്റ്റ് ചെയ്തു. 2012 ക്രിസ്മസ് ദിനത്തില്‍ തൃപ്പൂണിത്തുറ പേട്ട ബെന്‍ഹര്‍ ബാറില്‍ ധനേഷിനെ കത്തിയ്ക്ക് കുത്തി കൊല നടത്തിയും 2013 മെയ് മാസം മരട് പൊലിസ് സ്റ്റേഷനില്‍ ആംസ് ആക്ട് പ്രകാരമുള്ള കേസ്, 2016 ജനുവരിയില്‍ സുധീഷ് എന്നയാളെ കമ്പിക്ക് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പനങ്ങാട് പൊലിസ് സ്റ്റേഷനില്‍ ഒരു കേസ് എന്നിവ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ട വിനോദിനെ പിടികിട്ടാപ്പുള്ളിയായി കോടതി പ്രഖ്യാപിച്ചിരുന്നു. സ്ഥിരമായി ഒരു സ്ഥലത്ത് താമസിക്കാതെ വാടക വീടുകള്‍ മാറിമാറി താമസിച്ചുവരികയായിരുന്ന വിനോദിനെ തന്ത്രപരമായി എറണാകുളം അസി. കമ്മിഷണര്‍ കെ ലാല്‍ജി , സെന്‍ട്രല്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ അനന്തലാല്‍, എസ്.ഐ എസ് വിജയശങ്കര്‍, സീനിയര്‍ സി.പി.ഒ ജയപ്രസാദ് സി.പി.ഒ സുധീര്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."