ഗ്ലോബല്‍ തിങ്കര്‍ പട്ടികയില്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്
ന്യൂഡല്‍ഹി: ഫോറിന് പോളിസി മാഗസിന്റെ 'ഗ്ലോബല്‍ തിങ്കര്‍' പട്ടികയില്‍ ഇടം നേടി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. സുഷമ സ്വരാജിന്റെ 'നവ ട്വിറ്റര്‍ നയതന്ത്ര'ത്തിനാണ് പുരസ്കാരമെന്നാണ് ആഗോള വിദേശകാര്യ മാസികയായ ഫോറിന് പോളിസി വ്യക്തമാക്കിയത്. ലോകത്തെ പ്രശസ്തരായ 15 പേരാണ് പട്ടികയിലുള്ളത്.
നൂതന ആശയങ്ങളുമായി രംഗത്തെത്തുകയും മികച്ച പ്രവര്‍ത്തനം കാഴ്ചവെയ്ക്കുകയും ചെയ്ത 15 പേരുടെ പട്ടികയില്‍ സുഷമ സ്വരാജിനൊപ്പം ഹിലരി ക്ലിന്റണ്, ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, ജസ്റ്റിന് ട്രഡൂ എന്നിവരുമുണ്ട്.
ട്വിറ്ററിലൂടെ സുഷമ സ്വരാജിന്റെ ഇടപെടലുകള്‍ വ്യാപകമായി പ്രശംസ നേടിയിരുന്നു. സഹായം അഭ്യര്‍ത്ഥിക്കുന്നവര്‍ക്ക് ഉടനടി സഹായമെത്തിച്ച് വിദേശകാര്യ മന്ത്രി നടത്തിയ ഇടപെടലുകള്‍ നിരവധിയാണ്.
ട്വിറ്ററിലൂടെ വിദേശത്തും ഇന്ത്യയിലുമുള്ള നിരവധി പേര് വിസ പ്രശ്നങ്ങളും ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങി കിടക്കുന്നവരുടെ പ്രതിസന്ധികളും പങ്കുവെച്ചപ്പോള്‍ വിദേശകാര്യ മന്ത്രി സമയോചിതമായി ഇടപെട്ട് നടപടികള്‍ സ്വീകരിച്ചു. ഇതിനെ മികച്ച നവ ട്വിറ്റര്‍ നയതന്ത്രമെന്നാണ് ഫോറിന് പോളിസി മാഗസീന് വിശേഷിപ്പിച്ചത്. സുഷമ സ്വരാജിന് ലഭിച്ച ആഗോള അംഗീകാരത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി ട്വിറ്ററിലൂടെ അഭിനന്ദനം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."