HOME
DETAILS
MAL
എ.ടി.എമ്മിനു മുന്പില് വരിനിന്ന വയോധികന് മരിച്ചു
backup
December 14 2016 | 21:12 PM
മുംബൈ: പണം പിന്‍വലിക്കാനായി എ ടി എമ്മിനു മുന്പില് വരിനിന്ന മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന് ഹൃദയാഘാതത്താല്‍ മരിച്ചു. പല്‍ഘര്‍ ജില്ലയിലെ ദഹാനു താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന ദേന ബാങ്കിന്റെ ചിഞ്ചാനി ശാഖയോട് ചേര്‍ന്ന എ.ടി.എമ്മിലായിരുന്നു പ്രഭാകര്‍ റാഹുത്(70)എന്ന എഴുപതുകാരന് കുഴഞ്ഞുവീണത്. മൂന്നു ദിവസത്തെ തുടര്‍ച്ചയായ ബാങ്ക് അവധിക്ക് ശേഷമായിരുന്നു ഇന്നലെ പ്രഭാകര്‍ പണം പിന്‍വലിക്കാനായി തന്റെ ഗ്രാമമായ താരാപൂരിലെ സവ്റയില്നിന്ന് ബാങ്കിലേക്കെത്തിയത്. വരിനില്‍ക്കവേ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുകയും കുഴഞ്ഞുവീഴുകയുമായിരുന്നു. ഉടന്‍ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കേന്ദ്ര സര്‍ക്കാര്‍ നോട്ട് പരിഷ്ക്കരണം നടപ്പാക്കിയ ശേഷം നിരവധിപേരാണ് വിവിധ എ. ടി. എമ്മുകള്‍ക്ക് മുമ്പില്‍ മരിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."