HOME
DETAILS
MAL
ചൈനീസ് പ്രസിഡന്റിനെതിരേ കത്ത് പ്രസിദ്ധീകരിച്ച മുസ്ലിം സൈറ്റ് അടച്ചുപൂട്ടി
backup
December 14 2016 | 21:12 PM
ബെയ്ജിങ്: ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങിന്റെ ക്രൂരതകള്‍ അവസാനിപ്പിക്കണമെന്ന കത്ത് പോസ്റ്റ് ചെയ്ത ചൈനയിലെ പ്രമുഖ മുസ്ലിം കമ്മ്യൂണിറ്റി വെബ്സൈറ്റ് സര്‍ക്കാര്‍ അടച്ചുപൂട്ടി. കഴിഞ്ഞ ദിവസമാണ് പ്രസിഡന്റ് ഷീ ജിങ്പിങ് ക്രൂരതകള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുന്ന കത്ത് വെബ്സൈറ്റില്‍ വന്നത്. ഇതേ തുടര്‍ന്ന് ഷോംഗ്മു വാങ് എന്ന വെബ്സൈറ്റ് ആണ് നിരോധിച്ചത്. 2003 മുതല്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖ ബെബ്സൈറ്റ് ആണിത്.
കത്ത് പോസ്റ്റ് ചെയ്തതിനു ശേഷം വെബ്സൈറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ പറ്റിയില്ല. വെബ്സൈറ്റ് പ്രവര്‍ത്തനക്ഷമമല്ല എന്ന സന്ദേശം മാത്രമാണ് ഇതില്‍ ലഭിക്കുന്നുള്ളു. വെബ്സൈറ്റുമായി ബന്ധപ്പെട്ട രണ്ടു സോഷ്യല്‍ മീഡിയ സൈറ്റുകളും ഇപ്പോള്‍ ലഭ്യമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."