കണ്ണൂർ സർവകലാശാല
പരീക്ഷ
നാലാം സെമസ്റ്റര്‍ എം.എ റൂറല്‍ ആന്‍ഡ് ട്രൈബല്‍ സോഷ്യോളജി (സി.സി.എസ്.എസ് - റഗുലര്‍സപ്ലിമെന്ററി - ഏപ്രില്‍ 2016) ഡിഗ്രി പരീക്ഷകള്‍ ജനുവരി നാലിന് ആരംഭിക്കും. അപേക്ഷകള്‍ പിഴ കൂടാതെ ഡിസംബര്‍ 17 വരെയും 130 രൂപ പിഴയോടെ 20 വരെയും സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം എ.പി.സി, ചലാന്‍ എന്നിവ 22നകം സര്‍വകലാശാലയില്‍ എത്തിക്കേണ്ടതാണ്.
ഡിസംബര്‍ 6ന് നടത്താതെ മാറ്റിവച്ച ഏഴാം സെമസ്റ്റര്‍ ബി.ടെക് (റഗുലര്‍സപ്ലിമെന്ററി - പാര്‍ട്ട്-ടൈം ഉള്‍പ്പെടെ - നവംബര്‍ 2016) ഡിഗ്രി പരീക്ഷ ഡിസംബര്‍ 23ന് നടത്തുന്നതാണ്. പരീക്ഷാ സമയത്തില്‍ മാറ്റമില്ല.
അഞ്ചാം സെമസ്റ്റര്‍ (നവംബര്‍ 2016) ബി.എ ഹിന്ദി (ഓപ്പണ്‍), ബി.എ ഫങ്ഷണല്‍ ഹിന്ദി (കോര്‍) പ്രയോഗിക പരീക്ഷകള്‍ യഥാക്രമം ഡിസംബര്‍ 19, 20 തിയതികളില്‍ പയ്യന്നൂര്‍ കോളജില്‍ വച്ച് നടത്തുന്നതാണ്.
വെവ വോസി
നാലാം സെമസ്റ്റര്‍ എം.എസ്.സി കംപ്യൂട്ടര്‍ സയന്‍സ് (സി.സി.എസ്.എസ് - റഗുലര്‍ സപ്ലിമെന്ററി ഏപ്രില്‍ 2016) ഡിഗ്രിയുടെ പ്രോജക്റ്റ് ഇവാലുവേഷന്‍വെവ വോസി ഡിസംബര്‍ 19ന് മാങ്ങാട്ടുപറമ്പ് കാംപസിലുള്ള പഠന വകുപ്പില്‍ നടത്തുന്നതാണ്. രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെടുക.
പരീക്ഷാഫലം
നാലാം സെമസ്റ്റര്‍ എം.എ കന്നഡ (റഗുലര്‍ - മാര്‍ച്ച് 2016) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഫലം സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്. നാലാം സെമസ്റ്റര്‍ ഗ്രേഡ് കാര്‍ഡ് കോളജുകളില്‍ നിന്നും വിതരണം ചെയ്യും. എല്ലാ സെമസ്റ്ററുകളും പാസ്സായ വിദ്യാര്‍ഥികള്‍ കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡിനും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റിനും വേണ്ടിയുള്ള അപേക്ഷകള്‍ 380 രൂപ ഫീസിനത്തില്‍ അടച്ച ചലാനും സ്വന്തം മേല്‍വിലാസം എഴുതിയ സ്റ്റാമ്പ് ഒട്ടിച്ച കവറും സഹിതം സര്‍വകലാ ശാലയില്‍ സമര്‍പ്പിക്കേണ്ടതാണ്. 21ന് ശേഷം പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും കണ്‍സോളിഡേറ്റഡ് ഗ്രേഡ് കാര്‍ഡും തപാലില്‍ അയക്കുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."