ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് അഖിലേന്ത്യാ സിവില്‍ സര്‍വിസ് സ്‌കോളര്‍ഷിപ്പ്
തിരുവനന്തപുരം: അഖിലേന്ത്യാ സിവില്‍ സര്‍വിസ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന മുസ്‌ലിം, ക്രിസ്ത്യന്‍, സിക്ക്, പാഴ്‌സി, ജൈനര്‍ എന്നീ ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെടുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് കോഴ്‌സ് ഫീസും, ഹോസ്റ്റല്‍ ഫീസും റീ ഇംബേഴ്‌സ് ചെയ്യുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് ഫീസായി പരമാവധി ഇരുപതിനായിരം രൂപയും ഹോസ്റ്റല്‍ ഫീസായി പരമാവധി പതിനായിരം രൂപയുമാണ് നല്‍കുന്നത്. അപേക്ഷകര്‍ കേരളാ സിവില്‍ സര്‍വിസ് അക്കാദമി, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കരിയര്‍ റിസര്‍ച്ച് പൊന്നാനി, സര്‍വകലാശാലകള്‍ നടത്തുന്ന പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങിയ സ്ഥാപനങ്ങളില്‍ സിവില്‍ സര്‍വിസ് പരിശീലനം നടത്തുന്നവരും നോണ്‍ ക്രിമിലയര്‍ പരിധിയില്‍ ഉള്‍പ്പെടുന്നവരുമായിരിക്കണം. വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനം നേരിട്ടു നടത്തുന്ന ഹോസ്റ്റലുകളിലും സ്ഥാപന മേധാവി അംഗീകരിച്ചിട്ടുള്ള സ്വകാര്യ ഹോസ്റ്റലുകളിലും നിന്ന് പഠിക്കുന്നവര്‍ക്ക് ഹോസ്റ്റല്‍ സ്‌റ്റൈപ്പന്റിന് അപേക്ഷിക്കാം. അപേക്ഷകരുടെ വാര്‍ഷിക വരുമാനം ആറ് ലക്ഷം രൂപയില്‍ കവിയരുത്.
എണ്‍പത് ശതമാനം ആനുകൂല്യം മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കും, ഇരുപത് ശതമാനം മറ്റ് ന്യൂനപക്ഷ മതവിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്കുമായിരിക്കും.
പൂരിപ്പിച്ച അപേക്ഷ, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫിസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, കോഴ്‌സ് ഫീസ്, ഹോസ്റ്റല്‍ ഫീസ് എന്നിവ ഒടുക്കിയതിന്റെ അസല്‍ രസീത്, ബാങ്ക് പാസ് ബുക്കിന്റെ ആദ്യപേജ് എന്നിവ സഹിതം ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, വികാസ് ഭവന്‍, നാലാംനില, തിരുവനന്തപുരം 33 എന്ന വിലാസത്തില്‍ ജനുവരി 18നകം ലഭിച്ചിരിക്കണം. കവറിന് മുകളില്‍ അഖിലേന്ത്യാ സിവില്‍ സര്‍വിസ് സ്‌കോളര്‍ഷിപ്പ് 2016-17 എന്ന് പ്രത്യേകം എഴുതിയിരിക്കണം. അപേക്ഷാ ഫോറം ംംം.ാശിീൃശ്യേംലഹളമൃല.സലൃമഹമ.ഴീ്.ശി എന്ന വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."