HOME
DETAILS

അറിവ് ജീവിതസപര്യയാക്കിയ പണ്ഡിതന്‍

  
backup
December 15 2016 | 07:12 AM

samastha-president-demise-2

ജ്ഞാനസപര്യയില്‍ ജീവിതം നയിച്ച മതപണ്ഡിതനായിരുന്നു കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍. കര്‍മശാസ്ത്രത്തിന്റെ മര്‍മം തൊട്ടറിഞ്ഞ ഗുരുശ്രേഷ്ഠന്‍, വര്‍ത്തമാന മലയാളത്തില്‍ തലയുയര്‍ത്തി നില്‍ക്കുന്ന മത കലാലയങ്ങളുടെ ഒട്ടുമിക്ക സാരഥികളുടെയും അഭിവന്ദ്യഗുരു, കേരളത്തിലങ്ങോളമിങ്ങോളം നിലകൊള്ളുന്ന മതകലാലയങ്ങളിലൂടെ പ്രസരിക്കുന്ന അറിവിന്റെ ഉറവിടമായി ജ്വലിച്ചുനിന്ന പണ്ഡിതന്‍, ഉമ്മുല്‍ മദാരിസ് പട്ടിക്കാട് ജാമിഅ: നൂരിയ്യയിലെ അനുഗ്രഹീത ഗുരുസാന്നിധ്യം, എല്ലാത്തിനുമുപരി സമസ്തയുടെ അധ്യക്ഷന്‍... തന്റേതായ ജീവിതചിട്ടയിലൂടെ ഇതര പണ്ഡിതരില്‍നിന്നു വേറിട്ടു നില്‍ക്കുന്ന 'എ.പി ഉസ്താദിനെ വിശേഷിപ്പിക്കാന്‍ വാക്കുകളേറെയാണ്. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ചരിത്രത്തിലെ ഒന്‍പതാമത്തെ പ്രസിഡന്റ് പദവിയിലിരിക്കെയാണ് ഉസ്്താദ് യാത്രയാവുന്നത്.

1942ലാണ് മുഹമ്മദ് മുസ്‌ലിയാരുടെ ജനനം. പിതാവ് ആമ്പാടത്ത് പുന്നപ്പാടി മുഹമ്മദ് എന്ന കുഞ്ഞിപ്പു. മാതാവ് ആമിന. ഉപ്പ കൃഷിക്കാരനായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പഴയ മതവിദ്യാഭ്യാസ സംവിധാനമായ ഓത്തുപള്ളിയില്‍ വച്ചു തന്നെയായിരുന്നു. മൊയ്തുപ്പ മൊല്ലയായിരുന്നു അന്നത്തെ ഗുരുനാഥന്‍. ശേഷം എളാപ്പ ബീരാന്‍ കുട്ടി മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു പഠനം തുടര്‍ന്നു.
'ഖത്വറുന്നദ' വരെയുള്ള കിതാബുകള്‍ എളാപ്പയില്‍ നിന്നാണ് ഓതിയത്. ശേഷം ഭാര്യാപിതാവായ ആമ്പാടത്ത് മുഹമ്മദ് എന്ന കുഞ്ഞിപ്പു മുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു. കൊളപ്പുറത്തായിരുന്നു അദ്ദേഹം ദര്‍സ് നടത്തിയിരുന്നത്. അവിടെ നിന്നാണ് ഒട്ടുമിക്ക കിതാബുകളും ഓതിത്തീര്‍ത്തത്.
ശേഷം പ്രമുഖ പണ്ഡിതനും സമസ്ത മുശാവറയിലെ അംഗവുമായിരുന്ന പോത്തന്‍ അബ്ദുല്ല മുസ്‌ലിയാരുടെ ദര്‍സിലും മണ്ണാര്‍ക്കാട് കുഞ്ഞായീന്‍ മുസ്‌ലിയാരുടെ ദര്‍സിലും എ.പി ഉസ്താദ് പഠിച്ചിട്ടുണ്ട്. 1962-63 കാലയളവില്‍ പട്ടിക്കാട് ജാമിഅയിലെ പ്രഥമ ബാച്ചിലെ അംഗമായിരുന്നു അദ്ദേഹം. 1964ലാണ് ജാമിഅയില്‍ നിന്നു പുറത്തിറങ്ങിയത്.


തുടര്‍ന്ന് മലബാറിന്റെ വിവിധ പ്രദേശങ്ങളില്‍ ദര്‍സ് നടത്താന്‍ അദ്ദേഹത്തിനു ഭാഗ്യമുണ്ടായി. 1971ല്‍ ഉസ്താദിനെ ജാമിഅയില്‍ മുദരിസാക്കിയത് ബാഫഖി തങ്ങളായിരുന്നു.
ജാമിഅയുടെ കമ്മിറ്റി മീറ്റിങ്ങിലേക്ക് ഉസ്താദിനെ ക്ഷണിക്കുകയും മുദരിസായി ചാര്‍ജെടുക്കാന്‍ അഭ്യര്‍ഥിക്കുകയുമായിരുന്നു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ജാമിഅയിലെ അദ്ദേഹത്തിന്റെ പ്രധാന ശിഷ്യനാണ്.
1995ല്‍ ചെമ്മാട് ദര്‍സ് നടത്തുമ്പോഴാണ് മുശാവറയിലേക്കു തിരഞ്ഞെടുക്കുന്നത്. ഉടന്‍തന്നെ ഫത്‌വാ കമ്മിറ്റിയിലും അംഗമായി. 2012ല്‍ വൈസ് പ്രസിഡന്റായി. പിന്നീട് കോയക്കുട്ടി മുസ്‌ലിയാര്‍ മരണപ്പെട്ട ഒഴിവിലേക്ക് ഈ വര്‍ഷം ജൂണ്‍ ഒന്നിനു പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
ആലപ്പുഴയിലെ സമസ്തയുടെ 90-ാം വാര്‍ഷിക സമ്മേളനത്തില്‍ കോയക്കുട്ടി ഉസ്താദിനു പകരം മഹാസമ്മേളനത്തെ നിയന്ത്രിച്ചതും അദ്ദേഹമായിരുന്നു.കൃത്യമായ ജീവിതചിട്ടകളും കണിശമായ നിലപാടുകളും വച്ചുപുലര്‍ത്തുന്ന ആളായിരുന്നു ഉസ്താദ്.


ജാമിഅയില്‍നിന്നു പഠിച്ചിറങ്ങിയവരും മറ്റും ഉസ്താദിന്റെ ഈ കണിശതയെക്കുറിച്ച് ഏറെ പറയാറുണ്ട്. കാളമ്പാടി മുഹമ്മദ് മുസ്‌ലിയാരടക്കമുള്ള ഉന്നതരായ പണ്ഡിതരുള്ള കാലത്തും പലപ്പോഴും ജാമിഅയിലെ അവസാന വാക്ക് എ.പി ഉസ്താദായിരുന്നു.
സ്ത്രീകളുടെ പഠനം, തൊഴില്‍, പൊതുപ്രവര്‍ത്തനം എന്നീ വിഷയങ്ങളില്‍ അദ്ദേഹത്തിനു കൃത്യമായ നിലപാടുണ്ടായിരുന്നു. ഈ രംഗത്തെ പാരമ്പര്യ നിലപാട് മാറ്റേണ്ട കാര്യമൊന്നുമില്ലെന്നായിരുന്നു ഉസ്താദിന്റെ പക്ഷം.
ശരീഅത്തിനു വിരുദ്ധമല്ലാത്ത രീതിയിലുള്ള സ്ത്രീയുടെ പഠനത്തിനോ തൊഴിലിനോ പൊതുപ്രവര്‍ത്തനത്തിനോ സമസ്ത എതിരുമല്ലെന്നും അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു.സമസ്ത ഒരു കാര്യം പറഞ്ഞാല്‍ അതു തിരുത്തേണ്ട അനുഭവം ഉണ്ടാവാറില്ലെന്നും ഉസ്താദ് പറയാറുണ്ടായിരുന്നു.
വനിതാ സംഘടനയെക്കുറിച്ചുണ്ടായ ചര്‍ച്ചയിലും ഉസ്താദ് നിലപാട് വ്യക്തിമാക്കിയിരുന്നു.
നിബന്ധനകളൊത്തു സ്ത്രീകള്‍ കൂടിയിരിക്കുന്നതില്‍ തെറ്റില്ലെന്നും ആ നിബന്ധനകള്‍ പലപ്പോഴും സംഭവിക്കാറില്ലെന്നുമായിരുന്നു ഉസ്്താദിന്റെ അഭിപ്രായം.


അലനല്ലൂര്‍ പള്ളിയിലെ ഖുത്വുബ കേസില്‍ ഉസ്താദ് കോടതിയില്‍ കയറിയ അനുഭവവുമുണ്ടായിട്ടുണ്ട്. വെള്ളിയഞ്ചേരി പള്ളിയില്‍ ഖുത്വുബ പരിഭാഷയെ ചൊല്ലി നാട്ടുകാര്‍ക്കിടയില്‍ തര്‍ക്കം മൂര്‍ച്ഛിച്ചപ്പോഴായിരുന്നു അത്. പ്രശ്‌നം കേസായി കോടതിയിലെത്തി.
ഇ.കെ ഹസന്‍ മുസ്‌ലിയാരായിരുന്നു സുന്നി പക്ഷത്തെ സാക്ഷി. പെരിന്തല്‍മണ്ണ കോടതിയിലായിരുന്നു വാദം നടന്നത്. അത് സുന്നിപക്ഷത്തിന്റെ തെളിവുകള്‍ക്കായി ഹസന്‍ മുസ്‌ലിയാര്‍ക്ക് കിതാബ് മറിച്ചുകൊടുത്തിരുന്നത് എ.പി ഉസ്താദായിരുന്നു.
കേസ് അവസാനം സുന്നികള്‍ക്കനുകൂലമായി പര്യവസാനിക്കുകയായിരുന്നു.
ഒരു തലമുറയുടെ ആദര്‍ശകരുത്തും ആത്മീയകാവലുമായി നിലകൊണ്ട ഉസ്താദിന്റെ വിയോഗം കേരളത്തിലെ സുന്നി സമൂഹത്തിനു തീരാനഷ്ടമാണ്. വിവാദ വിഷയങ്ങളും സന്ദിഗ്ധഘട്ടങ്ങളും വരുമ്പോള്‍ ഇനി അവസാനത്തെ തീര്‍പ്പു കല്‍പിക്കാന്‍ 'എ.പി ഉസ്താദു'ണ്ടാകില്ലെന്ന വേദനയായിരിക്കും ബാക്കിയാകുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരട്ടലും, വിലപേശലും വേണ്ട, ഇത് പാര്‍ട്ടി വേറെയാണ്; അന്‍വറിന്റെ വീടിന് മുന്നില്‍ ഫഌക്‌സ് ബോര്‍ഡ്

Kerala
  •  3 months ago
No Image

ബംഗാളും ത്രിപുരയും ഓര്‍മിപ്പിച്ച് പോരാളി ഷാജി; അന്‍വറിന്റെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ്

Kerala
  •  3 months ago
No Image

സ്റ്റുഡന്റ് പൊലിസ് കേഡറ്റായ വിദ്യാഥിനിയെ പീഡിപ്പിച്ച എസ്.ഐ അറസ്റ്റില്‍

Kerala
  •  3 months ago
No Image

വെടിനിര്‍ത്തലിനില്ല, യുഎസിനെ തള്ളി ഇസ്രാഈല്‍; ചോരക്കൊതി തീരാതെ നെതന്യാഹു

International
  •  3 months ago
No Image

'കോടിയേരിയുടെ സംസ്‌കാരം നേരത്തെയാക്കിയത് മുഖ്യമന്ത്രിയുടെയും കുടുംബത്തിന്റെയും വിദേശയാത്രക്ക് വേണ്ടിയെന്ന് ഒരു സഖാവ് പറഞ്ഞു': പിവി അന്‍വര്‍ എംഎല്‍എ

Kerala
  •  3 months ago
No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  3 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  3 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  3 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago