HOME
DETAILS
MAL
ആക്സിസ് ബാങ്കില്‍ വീണ്ടും റെയ്ഡ്: 60 കോടി വ്യാജ നിക്ഷേപം കണ്ടെത്തി
backup
December 15 2016 | 08:12 AM
നോയിഡ: ആക്സിസ് ബാങ്ക് നോയിഡ ശാഖയില്‍ നടത്തിയ റെയ്ഡില്‍ 20 വ്യാജ അക്കൗണ്ടുകളില്‍ നിന്നായി 60 കോടി നിക്ഷേപം കണ്ടെത്തി. നോയിഡ സെക്ടര്‍ 51 ലെ ബാങ്കില്‍ നിന്നാണ് ആദായ നികുതി വകുപ്പ് ഇത്രയും തുക കണ്ടെത്തിയത്.
തൊഴിലാളികളുടേയും ചെറുകിട വ്യാപാരികളുടേയും പേരിലാണ് ഇവിടെ അക്കൗണ്ടുകള്‍ ആരംഭിച്ചിട്ടുള്ളതെന്ന് അധികൃതര്‍ കണ്ടെത്തി.
രാജ്യത്ത ആക്സിസ് ബാങ്ക് ശാഖകളില്‍ വന്‍തോതില്‍ കള്ളപ്പണ നിക്ഷേപം ഉണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ആദായനികുതി വകുപ്പിന്റെ പരിശോധന. നേരത്തെ ആക്സിസ് ബാങ്കിന്റെ ചാന്ദ്നി ചൗക് ശാഖയില്‍ വന്‍ ക്രമക്കേടുകള്‍ കണ്ടെത്തിയിരുന്നു. പരിശോധനയില്‍ 44 വ്യാജ അക്കൗണ്ടുകളില്‍നിന്നായി 100 കോടി രൂപയാണ് ഇവിടെ നിന്നും കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."