ബാലുശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു
ബാലുശ്ശേരി: നന്മണ്ട സ്വദേശിയായ പത്താംക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് ആരോപണ വിധേയനായ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രനാഥ് പദവി രാജിവച്ചു. എന്നാല്‍ ആര്‍.എസ്.എസ് നേതാവിന്റെ മകനും എ.ബി.വി.പി പ്രവര്‍ത്തകനുമായ വിദ്യാര്‍ഥിയെ ചട്ടുകമാക്കി തനിക്കെതിരേ ഉയര്‍ത്തിയ രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായുള്ള ആരോപണമാണിതെന്ന് അദ്ദേഹം പത്രക്കുറിപ്പില്‍ അറിയിച്ചു.
പത്താം ക്ലാസ് വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനം നടത്തിയെന്നാണ് ആരോപണം. തുടര്‍ന്ന്് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ്സും ബി.ജെ.പി പ്രവര്‍ത്തകരും ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ചും പ്രതിഷേധ യോഗവും സംഘടിപ്പിച്ചിരുന്നു. പീഡനത്തിന് ഇരയായ വിദ്യാര്‍ഥിയുടെ രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥര്‍ക്കും പഠിക്കുന്ന സ്‌കൂളിലെ പ്രധാനാധ്യാപകനും പരാതി നല്‍കിയിട്ടുണ്ട്.
ചൈല്‍ഡ്‌ലൈന്‍ ഉദ്യാഗസ്ഥര്‍ ബാലുശേരി പൊലിസിനും ചൈല്‍ഡ് വെല്‍ഫെയര്‍ കോടതിക്കും തുടര്‍ നടപടിക്കായി അയച്ചു കൊടുത്ത പരാതിയെ തുടര്‍ന്ന്് സി.ഐ കെ. സുഷീര്‍ പ്രസിഡന്റിനെതിരെ കേസ്സെടുത്ത് അന്വേഷണം ആരംഭിച്ചു. പരാതി ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ക്ക് കൈമാറിയതായി പ്രധാനാധ്യാപകന്‍ പറഞ്ഞു. എന്നാല്‍ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന്്് പ്രസിഡന്റ്് മാധ്യമങ്ങളോട് പറഞ്ഞു.
പഞ്ചായത്ത് ഓഫിസിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് ഗേറ്റിനടുത്ത് പൊലിസ് തടഞ്ഞു. ഗേറ്റ് തള്ളിത്തുറന്ന് പഞ്ചായത്ത് ഓഫിസിനകത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച കെ.എസ്.യു പ്രവര്‍ത്തകരെ എസ്.ഐ വി.സിജിത്ത്, കാക്കൂര്‍ എസ്.ഐ ജീവന്‍ജോര്‍ജ് എന്നിവരുടെ നേതൃത്വത്തിലുള്ള വന്‍ പൊലിസ് സംഘവും മുതിര്‍ന്ന നേതാക്കളും ഇടപെട്ട് പിന്‍തിരിപ്പിച്ചു.
ബി.ജെ.പി പ്രവര്‍ത്തകരും പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ഗേറ്റിനു മുന്‍പില്‍ പ്രതിഷേധ യോഗം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."