മോദി ആദ്യം സ്വന്തം ഭാര്യയുടെ കണ്ണീരൊപ്പട്ടെ: വനിതാ ലീഗ്
വടകര : മുസ്‌ലിം വനിതകളുടെ പേരില്‍ കണ്ണീര്‍ ഒഴുക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ആദ്യം സ്വന്തം ഭാര്യയുടെ കണ്ണീരൊപ്പാന്‍ തയാറാവണമെന്ന് വനിതാ ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഡ്വ നൂര്‍ബീന റഷീദ്. വടകര മണ്ഡലം മുസ്്‌ലിംലീഗ് സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച വനിതാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. മുത്വലാഖിന്റെ പേരില്‍ രാജ്യത്ത് ഏകീകൃത സിവില്‍കോഡ് നടപ്പിലാക്കാനുള്ള ശ്രമം അനുവദിക്കില്ല. മുത്വലാഖിനെ കുറിച്ച് അഭിപ്രായം പറയേണ്ടത് ഇസ്‌ലാമിക പണ്ഡിതന്മാരാണെന്നും നൂര്‍ബീന റഷീദ് പറഞ്ഞു. രാജ്യത്തെ മതത്തിന്റെ പേരില്‍ വിഭജിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യത്തെ ന്യൂനപക്ഷ സമുദായങ്ങള്‍ ഭയവിഹ്വലരാണ്. കേന്ദ്ര സര്‍ക്കാറിന്റെ ഭിന്നിപ്പിക്കല്‍ രാഷ്ട്രീയത്തിനെതിരെ രാജ്യത്തെ വനിതാ സംഘടനകള്‍ രംഗത്ത് വരണമെന്നും നൂര്‍ബീന റഷീദ് ആവശ്യപ്പെട്ടു.
പി സഫിയ അധ്യക്ഷയായി. വനിതാ ലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജന്‍, ഷറീന ഹസീബ് പുളിക്കല്‍, ഹരിതാ ജില്ലാ പ്രസിഡന്റ് ഷംന വി.കെ, പുത്തൂര്‍ അസീസ്, ഒ.കെ കുഞ്ഞബ്ദുല്ല, എന്‍.പി അബ്ദുല്ല ഹാജി, ശ്യാമള കൃഷണാര്‍പ്പിതം, ആയിഷ ടീച്ചര്‍, ജസീല വി.കെ, ആയിഷ ആലോള്ളതില്‍, സാഹിറ എന്‍, ബുഷ്‌റ കെ.എം, മറിയം ടീച്ചര്‍, സമീറ ഇസ്മായില്‍, ഫാത്തിമത്ത് നാജിയ, ജസ്മിന കല്ലേരി സംസാരിച്ചു. ഷക്കീല ഈങ്ങോളി സ്വാഗതവും ആയിഷ ഉമ്മര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."