HOME
DETAILS

പി.സി അനുസ്മരണവും സ്മരണിക പ്രകാശനവും 19ന്

  
Web Desk
December 16 2016 | 04:12 AM

%e0%b4%aa%e0%b4%bf-%e0%b4%b8%e0%b4%bf-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%b5%e0%b5%81%e0%b4%82-%e0%b4%b8%e0%b5%8d%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%bf

സുല്‍ത്താന്‍ ബത്തേരി: മൂന്ന് പതിറ്റാണ്ട് സുല്‍ത്താന്‍ ബത്തേരി ഗ്രാമപഞ്ചായത്തിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ച പി.സി അഹമ്മദ് ഹാജിയുടെ അനുസ്മരണവും സ്മരണിക പ്രകാശനവും ഈ മാസം 19ന് ഉച്ചക്ക് രണ്ട് മണിക്ക് നഗരസഭാ ഹാളില്‍ നടക്കുമെന്ന് ബത്തേരി നിയോജക മണ്ഡലം മുസ്്‌ലിം ലീഗ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അനുസ്മരണ പരിപാടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പി.സി ഓര്‍മകളിലൂടെ എന്ന സ്മരണികയുടെ പ്രകാശനം ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പി.സി ഫൈസല്‍ ഹാജി, പി.സി ത്വാഹിര്‍, ഡോ.പി.സി അന്‍വര്‍ എന്നിവര്‍ക്ക് കൈമാറി നിര്‍വഹിക്കും. എം.പി വീരേന്ദ്രകുമാര്‍ എം.പി അനുസ്മരണ പ്രഭാഷണം നടത്തും. എം.ഐ ഷാനവാസ് എം.പി, എം.എല്‍.എമാരായ സി.കെ ശശീന്ദ്രന്‍, ഐ.സി ബാലകൃഷ്ണന്‍, സി മമ്മൂട്ടി, വനിതകമ്മിഷന്‍ അധ്യക്ഷ കെ.സി റോസകുട്ടി ടീച്ചര്‍ തുടങ്ങിയ സാമൂഹിക സാംസ്‌ക്കാരിക രാഷ്്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. ചടങ്ങില്‍ സാമൂഹിക, വിദ്യാഭ്യാസ മേഖലകളില്‍ മികച്ച പ്രകടനം നടത്തിയ സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പി.സി സ്മാരക അവാര്‍ഡുകള്‍ വിതരണം ചെയ്യുമെന്നും ഭാരവാഹികളായ ടി മുഹമ്മദ്, പി.പി അയ്യൂബ്, അബ്ദുല്ല മാടക്കര, എം.എ അസൈനാര്‍, അഹമ്മദ്കുട്ടി എന്നിവര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  5 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  6 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  6 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  6 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  6 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  7 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  7 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  8 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  8 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  9 hours ago