പ്രകൃതിയെ അടുത്തറിയാന്‍ വിദ്യാര്‍ഥികള്‍ മുന്നോട്ടുവരണം: പ്രൊഫ. ശോഭീന്ദ്രന്‍
മഞ്ചേരി: ജീവനാണ് പ്രകൃതിയെന്നും സൂര്യനേയും ഭൂമിയേയും അടുത്തറിയാന്‍ പുതിയ വിദ്യാര്‍ഥിതലമുറ മുന്നോട്ടുവരണമെന്നും പരിസ്ഥിതി പ്രവര്‍ത്തകനും കേന്ദ്ര സര്‍ക്കാറിന്റെ വനമിത്രം അവാര്‍ഡ് ജേതാവുമായ പ്രൊഫ. ശോഭീന്ദ്രന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാറിന്റെ ഹരിതകേരളം പദ്ധതി പ്രകാരം മഞ്ചേരി യൂനിറ്റി വിമന്‍സ് കോളജിനെ ഹരിത കാംപസായി പ്രഖ്യാപനം നടത്തി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. വൃക്ഷംനടല്‍ പ്രകൃതിയെ സംരക്ഷിക്കുന്ന ആയിരം പ്രവര്‍ത്തനങ്ങളില്‍ ഒന്നുമാത്രമാണ്. പ്രകൃതി സംരക്ഷണ രംഗത്തുനമുക്കിനിയും ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനുï്.
വായുവിനേയും മണ്ണിനേയും ജലത്തേയും സംരക്ഷിക്കേï ഉത്തരവാദിത്തം മനുഷ്യനുïെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. ക്ലീന്‍ കാംപസ് ഗ്രീന്‍ കാംപസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടാണ് പ്രഖ്യാപനം നടത്തിയത്. പ്രിന്‍സിപ്പല്‍ ഡോ. സി സെയ്തലവി അധ്യക്ഷനായി. ജൈവകൃഷി വിദഗ്ധന്‍ രാജന്‍ പ്രഭാഷണം നടത്തി.
എന്‍.സിസി ഓഫിസര്‍ ക്യാപ്റ്റന്‍ എ.സി വീരാദേവി, യൂനിയന്‍ ചെയര്‍പേഴ്‌സണ്‍ കെ.പി ഹെന്ന, സ്റ്റാഫ് സെക്രട്ടറി ഡോ. കെ അനീസ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."