'പ്രതികളെ ഉടന്‍ പിടികൂടണം'
മലപ്പുറം: പള്ളിക്കല്‍ബസാര്‍ പള്ളിയില്‍ കയറി വിശ്വാസികളെ അക്രമിച്ചു മാരകമായി പരുക്കേല്‍പ്പിക്കുകയും ആരാധനാകര്‍മങ്ങള്‍ക്ക് തടസം സൃഷ്ടിക്കുകയും ചെയ്ത മുഴുവന്‍ ആളുകളെയും ഉടന്‍ പിടികൂടണമെന്ന് മലപ്പുറം ജില്ലാ എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റി ആവശ്യപ്പെട്ടു.
നിയമപാലകരുടെ ഒത്താശയോട് കൂടെയാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയതെന്ന ആരോപണം അതീവ ഗൗരവകരമാണ്. പള്ളിക്കല്‍ ബസാര്‍ പള്ളിഭരണം സമസ്തക്ക് അവകാശപ്പെട്ടതാണ് എന്ന ഹൈക്കോടതി വിധി നടപ്പാക്കാന്‍ അധികാരികള്‍ ആരെയാണ് ഭയക്കുന്നത് എന്ന് വ്യക്തമാക്കണം. പള്ളികളില്‍ അക്രമം അഴിച്ച് വിട്ട് സമാധാനത്തില്‍ കഴിയുന്ന ജനങ്ങളെ പരസ്പരം തമ്മിലടിപ്പിക്കുന്ന കാന്തപുരത്തിന്റെ സംഘടനാപ്രവര്‍ത്തകരുടെ ഭീകരത ജനങ്ങള്‍ തിരിച്ചറിയണമെന്ന് യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് സയ്യിദ് ഫഖ്‌റുദ്ദീന്‍ തങ്ങള്‍, ജന. സെക്രട്ടറി ശഹീര്‍ അന്‍വരി പുറങ്ങ്, ജലീല്‍ മാസ്റ്റര്‍ പട്ടര്‍കുളം, ഹാറൂണ്‍ റഷീദ് മാസ്റ്റര്‍, ശമീര്‍ ഫൈസി ഒടമല, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, നൗഷാദ് ചെട്ടിപ്പടി, ഉമറുല്‍ ഫാറൂഖ് കരിപ്പൂര്‍, ഉമര്‍ദാരിമി പുളിയക്കോട്,ബഷീര്‍ മൗലവി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."