ആധുനിക സംവിധാനങ്ങളുടെ ഉപയോഗം കുറച്ച് മാവോയിസ്റ്റുകള്‍
കാളികാവ്: മാവേയിസ്റ്റുകള്‍ ഫോണ്‍, ഇന്റര്‍നെറ്റ് വഴിയുള്ള സന്ദേശ കൈമാറ്റം കുറച്ചതായി സൂചന. നിലമ്പൂര്‍ വനമേഖലയില്‍ പറ്റിയ വീഴ്ച കണക്കിലെടുത്ത് സന്ദേശം നേരിട്ട് കൈമാറുകയാണ് ചെയ്യുന്നതെന്നാണ് പൊലിസിന്റെ നിഗമനം. നിലമ്പൂര്‍ വനമേഖലയില്‍ താവളം ഉറപ്പിച്ചിട്ടു@െണ്ടന്ന് ക@െണ്ടത്തിയത് മൊബൈല്‍ ടവര്‍ സ്ഥാനം കണ്ടെ@ത്തിയാണ്. മാവോയിസ്റ്റുകള്‍ ഉപയോഗിച്ചിരുന്ന ഫോണുകള്‍ പൊലിസ് നിരീക്ഷണത്തിലായിരുന്നു. ഇവരുള്‍പ്പെടുന്ന വാട്ട്‌സ്ആപ്പ് കൂട്ടായ്മയാണ് പൊലിസിന് സഹായകമായത്.
കേരളത്തില്‍ മാവോയിസ്റ്റുകള്‍ക്കെതിരേ ശക്തമായ നടപടി ഉ@ണ്ടാകില്ലെന്ന ധാരണയിലായിരുന്നു മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം. ഫോണ്‍ വിളിക്കുന്നതിലേറെ ഇന്റര്‍നെറ്റാണ് സന്ദേശ കൈമാറ്റത്തിന് മാവോയിസ്റ്റുകള്‍ ആശ്രയിച്ചിരുന്നത്. വാട്ട്‌സ്ആപ്പിലെ ഉറവിടം കണ്ടെ@ത്താന്‍ പ്രയാസമാണെങ്കിലും ഉപയോഗിക്കുന്നയാളുടെ സ്ഥലം കണ്ടെ@ത്താന്‍ സംവിധാനമു@ണ്ട്. പുറത്തുള്ളവരുള്‍പടെയുള്ളവരുമായി മാവോയിസ്റ്റുകള്‍ ബന്ധപ്പെടുന്നതായി പൊലിസിന് സൂചന ലഭിച്ചിട്ടു@ണ്ട്.
നിലമ്പൂരിലെ വെടിവയ്പ് സംഭവത്തിന് ര@ുദിവസം മുന്‍പു തന്നെ കരുളായി വനമേഖലയിലെ മാവോയിസ്റ്റുകളുടെ സാന്നിധ്യം പൊലിസ് തിരിച്ചറിഞ്ഞിരുന്നു. വനമേഖലയുടെ ഭൂമിശാസ്ത്രപരമായ സാഹചര്യങ്ങളുള്‍പെടെ പഠന വിധേയമാക്കിയാണ് പൊലിസ് മാവോയിസ്റ്റുകള്‍ക്കെതിരെ നീങ്ങിയത്. ഗറില്ലാ യുദ്ധമുറയിലെ പിഴവ് കൂടി ആയതോടെ സാഹചര്യങ്ങള്‍ പൂര്‍ണമായും പൊലിസിന് അനുകൂലമായി.
സിം കാര്‍ഡുകള്‍ മാറ്റി ഉപയോഗിച്ചുവെങ്കിലും നിരന്തരമായി ഉപയോഗിക്കുന്ന സിം പ്രത്യേക നീരീക്ഷണ വിധേയമാക്കിയായിരുന്നു പൊലിസ് നടപടി. കേരളത്തില്‍ സുരക്ഷിതമാണെന്ന മാവോയിസ്റ്റുകളുടെ ധാരണയും ര@ുപേരുടെ മരണത്തോടെ തിരിച്ചടിയായിട്ടു@ണ്ട്.
പിഴവുകള്‍ ആവര്‍ത്തിക്കാതിരിക്കാനായി കരുതലോടെയാണ് മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനം.
മാവോയിസ്റ്റുകള്‍ക്ക് വിവരം നല്‍കുന്നവരുടേതുള്‍പടെയുള്ള വിവരം ലഭിക്കാന്‍ കാത്തിരിക്കുകയാണ് പൊലിസ്. അന്വേഷണം പൂര്‍ത്തിയാക്കിയാല്‍ മാത്രമെ വിവരം ലഭിക്കുകയുള്ളു. തോല്‍വി സമ്മതിക്കാതെ മാവോയിസ്റ്റുകള്‍ സാന്നിധ്യം അറിയിച്ച് അധികൃതരെ സമ്മര്‍ദ്ദത്തിലാക്കാനുള്ള തന്ത്രവും പുറത്തെടുത്തിട്ടു@ണ്ട്.
ഇനി ഒരു ഏറ്റുമുട്ടല്‍ പരമാവധി ഒഴിവാക്കാനായിരിക്കും പൊലിസ് ശ്രമിക്കുക. തിരിച്ചടി ഉ@ണ്ടായാല്‍ മാത്രമേ തുടര്‍ നടപടിക്ക് രൂപം നല്‍കുകയുള്ളു. പ്രകോപനമില്ലാത്ത തരത്തിലുള്ള മാവോയിസ്റ്റ് പ്രവര്‍ത്തനമാണെങ്കില്‍ നിരീക്ഷിക്കുക മാത്രമാണ് പൊലിസ് ചെയ്യുക. ഭരണകൂട ഭീകരത പ്രചരിപ്പിക്കുന്നത് തടയുമെന്നും പൊലിസ് പറയുന്നുണ്ട@്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."