HOME
DETAILS

കോമണ്‍ സര്‍വിസ് സെന്റര്‍ തട്ടിപ്പ്; പൊളിഞ്ഞത് ലക്ഷങ്ങള്‍ തട്ടാനുള്ള ശ്രമം

  
backup
December 16, 2016 | 5:07 AM

%e0%b4%95%e0%b5%8b%e0%b4%ae%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%b8%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b4%b0%e0%b5%8d%e2%80%8d

വïൂര്‍: കോമണ്‍ സര്‍വിസ് സെന്ററിന്റെ പേരില്‍ പണം വാങ്ങാനുള്ള ശ്രമത്തിനിടെ പിടിയിലായ പ്രതികള്‍ കൂടുതല്‍ തട്ടിപ്പുകള്‍ നടത്തിയതായി സൂചന. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും ഇവരില്‍ നിന്നു കïെടുത്ത ഡയറി പരിശോധിച്ചപ്പോഴുമാണ് സംഭവത്തെ കുറിച്ച് പൊലിസിന് കൂടുതല്‍ സൂചനകള്‍ ലഭിച്ചത്. കോമണ്‍ സര്‍വിസ് സെന്റര്‍ ആരംഭിക്കാന്‍ വിദ്യാസമ്പന്നരായ യുവതീ,യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ച് ഇവര്‍ പത്രപരസ്യം നല്‍കിയിരുന്നു. ഇതുകï് ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള നാല്‍പതിലധികം പേരെയാണ് തിങ്കളാഴ്ച്ച വïൂര്‍ ടി.ബിയില്‍ വിളിച്ചുചേര്‍ത്തത്. യോഗത്തില്‍ സെന്റര്‍ ആരംഭിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കി നല്‍കിയാല്‍ അനുമതി ലഭ്യമാക്കാമെന്ന് ഇവര്‍ ഉറപ്പു നല്‍കി. ഏറെ പ്രയാസമുള്ള അനുമതി തങ്ങളുടെ ഡല്‍ഹിയിലുള്ള രാഷട്രീയ ബന്ധമുപയോഗിച്ച് തരപ്പെടുത്തുകയാണെന്നും ഇതിനായി അന്‍പതിനായിരം രൂപ ഓരോരുത്തരും നല്‍കണമെന്നും ഇവര്‍ ആവിശ്യപെട്ടു.
ഇതോടെയാണ് യോഗത്തില്‍ പങ്കെടുത്ത അക്ഷയ സെന്റര്‍ ഉടമകള്‍ ചോദ്യം ചെയ്തത്. സെന്റര്‍ ആരംഭിക്കുന്നതിനു വെബ്‌സൈറ്റില്‍ നല്‍കിയ അഡ്രസ്സില്‍ അപേക്ഷിച്ചാല്‍ പണമില്ലാതെ തന്നെ അനുമതി ലഭിക്കുമെന്നിരിക്കെ പണം പിരിക്കുന്നതിനെ ഇവര്‍ ചോദ്യം ചെയ്തു. ഇതോടെയാണ് സംഭവം പുറത്തു വന്നത്.
കേസിലെ മുഖ്യപ്രതിയും ദേശീയ ജനാധിപത്യ സഖ്യം കോഴിക്കോട് ജില്ലാ കണ്‍വീനറുമായ കരുവാഞ്ചേരി ആര്‍സു വീട്ടില്‍ മുഹമ്മദ് ഇഖ്ബാല്‍ഖാന്‍ രാഷട്രീയ സ്വാധീനമുപയോഗിച്ചാണ് തട്ടിപ്പുകള്‍ നടത്തിയിരുന്നത്.
ഇയാള്‍ സഞ്ചരിച്ചിരുന്ന ടവേര കാറില്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ എന്ന സ്റ്റിക്കര്‍ പതിച്ചിട്ടുï്. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കണ്‍സള്‍ട്ടിങ്ങ് കമ്മിറ്റി അംഗമായതിനാലാണ് സ്റ്റിക്കര്‍ പതിച്ചതെന്നാണ് ഇയാള്‍ പൊലിസിനോട് പറഞ്ഞിട്ടുള്ളത്.ഇയാള്‍ക്കൊപ്പം വെങ്ങേരി മൂശാരിപ്പറമ്പ് ഹസ്‌ന വീട്ടില്‍ ആദില്‍, കരുവാരകുï് പുല്‍വെട്ട നാണത്ത് ഉണ്ണീന്‍കുട്ടി, തരിശ് തുമ്പത്ത് നൗഷാദ് എന്നിവരും ഉïായിരുന്നു.
മുഹമ്മദ് ഇഖ്ബാല്‍ഖാന്റെ ബന്ധുവും സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനുമായ ആദിലിന്റെ ഡയറി പരിശോധിച്ചതില്‍ നിന്നും പലരില്‍ നിന്നായി പണം വാങ്ങിയതിന്റെ രേഖകള്‍ ലഭിച്ചിട്ടുï്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നേടി കൊടുക്കുന്നതിന് പണം പിരിച്ചതാണിതെന്ന് സൂചനയുള്ളതായി പൊലിസ് പറഞ്ഞു.കോഴിക്കോടുള്ള കോമണ്‍ സര്‍വിസ് സെന്റര്‍ തന്റേതെന്ന് പരിചയപ്പെടുത്തി പലരേയും ഇയാള്‍ വഞ്ചിച്ചിട്ടുïെന്നും പൊലിസ് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയിടംതുരുത്ത് നിവാസികളെ കൈയൊഴിയില്ലെന്ന് മുഖ്യമന്ത്രി

Kerala
  •  a month ago
No Image

എസ്.കെ.എസ്.എസ്.എഫ് എജ്യുകെയർ പ്രൊഫഷനൽ സ്‌കോളർഷിപ്പിന് അപേക്ഷിക്കാം

Kerala
  •  a month ago
No Image

ഏകജാലകം 'പൂട്ടി'; പ്ലസ് വൺ അപേക്ഷകർ നെട്ടോട്ടത്തിൽ

Kerala
  •  a month ago
No Image

തിരുവനന്തപുരത്ത് തട്ടുകടക്കാരനെ മർദിച്ച് മാല പൊട്ടിച്ച കേസ്: പൊലിസ് അസോസിയേഷൻ ജില്ലാ സെക്രട്ടറിക്ക് സസ്പെൻഷൻ

Kerala
  •  a month ago
No Image

സർക്കാർ സർവിസുകളിൽ ജോലി ചെയ്യുന്ന കാഷ്വൽ ജീവനക്കാർക്കും പെൻഷന് അർഹത; ഔദാര്യമല്ല, അവകാശമെന്ന് സുപ്രിംകോടതി

National
  •  a month ago
No Image

വിവാഹം അയോഗ്യതയല്ല; വിവാഹിതരായ പെണ്‍മക്കള്‍ക്കും ആശ്രിത നിയമനത്തിന് അര്‍ഹതയുണ്ടെന്ന് സുപ്രിംകോടതി

National
  •  a month ago
No Image

14–ാം വയസിലെ കൊലപാതകം; മുഹമ്മദലി പറഞ്ഞത് സത്യം?

Kerala
  •  a month ago
No Image

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം': അറസ്റ്റ് തടയാനാകില്ലെന്ന് കോടതി; അഞ്ച് പൊലിസുകാരുടെ ജാമ്യഹരജി ഇന്ന് ഒന്നിച്ച് പരിഗണിക്കും

Kerala
  •  a month ago
No Image

ഐ.പി.എൽ ഫൈനൽ: ആർസിബി ആരാധകരുടെ അതിരുവിട്ട ആഘോഷം; 87 വാഹനങ്ങൾ പൊലിസ് പിടിച്ചെടുത്തു

National
  •  a month ago
No Image

 'ക്ലോസറ്റിലും ഭിത്തിയിലും തലയിടിപ്പിച്ചു, കെട്ടിത്തൂക്കി മര്‍ദിച്ചു' ; നെടുമങ്ങാട് കുഞ്ഞിനെ കൊന്ന അഷ്‌കറിന്റെ ക്രൂരതകള്‍ തുറന്നു പറഞ്ഞ് മുന്‍ ഭാര്യ

Kerala
  •  a month ago