HOME
DETAILS

മദ്യവേട്ട: കൂത്തുപറമ്പില്‍ 256 കുപ്പി ഇരിട്ടിയില്‍ 40 കുപ്പി പിടികൂടി

  
Web Desk
December 16 2016 | 05:12 AM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b5%e0%b5%87%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%95%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%aa%e0%b4%b1%e0%b4%ae%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2

കൂത്തുപറമ്പ്: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 256 കുപ്പി മാഹി മദ്യവുമായി ഒരാള്‍ അറസ്റ്റില്‍. അഴീക്കോട്ടെ പയങ്കുടിയില്‍ വീട്ടില്‍ കെ റിജേഷ്(25) ആണ് അറസ്റ്റിലായത്. ക്രിസ്മസ് പുതുവത്സരാഘോഷത്തോടനുബന്ധിച്ചുള്ള സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി കൂത്തുപറമ്പ് എക്‌സൈസ് റെയ്ഞ്ച് ഉദ്യോഗസ്ഥര്‍ പൂക്കോട് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. എക്‌സൈസ് സംഘത്തെ കണ്ട ഉടന്‍ വാഹനം നിര്‍ത്തി ഓട്ടോ ഡ്രൈവര്‍ അഴീക്കോട്ടെ ഷൈജു ഓടി രക്ഷപ്പെട്ടു. ഓട്ടോറിക്ഷയുടെ പിന്‍ സീറ്റിന്റെ അടിയില്‍ രഹസ്യ അറയുണ്ടാക്കി അടുക്കിവച്ച നിലയിലായിരുന്നു മദ്യം. 375 മില്ലി ലിറ്റര്‍ വീതമുള്ള 256 കുപ്പി മദ്യവും ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. പരിശോധനയ്ക്കിടെ ഓടി രക്ഷപ്പെട്ട ഷൈജുവിനെ പിടികൂടാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മാഹിയില്‍ നിന്നു അഴീക്കോട് ഭാഗങ്ങളില്‍ ചില്ലറ വില്‍പനയ്ക്കായാണ് മദ്യം കൊണ്ടു പോകുന്നതതെന്നു ചോദ്യം ചെയ്യലില്‍ വ്യക്തമായി. അറസ്റ്റിലായ റിജേഷിനെ കൂത്തുപറമ്പ് ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
ഇരിട്ടി: കര്‍ണാടകത്തില്‍ നിന്നു വില്‍പ്പനക്കായി കടത്തിക്കൊണ്ടുവന്ന 40 കുപ്പി വിദേശ മദ്യവുമായി മധ്യവയസ്‌കനെ ഇരിട്ടി എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. അയ്യന്‍കുന്ന് തുടിമരത്തെ പുത്തന്‍വീട്ടില്‍ സി.ടി തോമസിനെ(49) ആണ് ഇരിട്ടി എക്‌സൈസ് ഓഫിസര്‍ സി രഞ്ജിത്തും സംഘവും അറസ്റ്റ് ചെയ്തത്. 375 മില്ലി വീതം വരുന്ന 40 കുപ്പി കര്‍ണാടക മദ്യം ചാക്കില്‍ കെട്ടി സൂക്ഷിച്ച നിലയിലായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  7 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  7 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  7 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  8 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  8 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  8 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  9 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  9 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  9 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  10 hours ago