HOME
DETAILS
MAL
അനധികൃത ഭക്ഷണശാലകളെ നിയന്ത്രിക്കണമെന്ന് കെ.എച്ച്.ആര്‍.എ
backup
December 16 2016 | 06:12 AM
ചെങ്ങന്നൂര്‍: ചെറുകിട ഹോട്ടലുകളുടെ നിലനില്‍പിനെ ബാധിക്കുന്ന തരത്തിലുള്ള അനധികൃത ഭക്ഷണ ശാലകളെ നിയന്ത്രിക്കണമെന്ന് കേരളാ ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന്‍ താലൂക്ക് കണ്‍വന്‍ഷന്‍ അധികൃതരോട് ആവശ്യപ്പെട്ടു. തട്ടുകടകള്‍ എന്ന പേരില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഭക്ഷണശാലകള്‍ പൊതുജനാരോഗ്യത്തിന് ഭീഷണിയാവുന്നുണ്ടെന്നും യോഗം വിലയിരുത്തി. ജില്ലാ സെക്രട്ടറി എസ്.കെ.നസീര്‍ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് അലക്‌സ് മാത്യു അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ സുനു തുരുത്തിക്കാട് മുഖ്യ പ്രഭാഷണം നടത്തി. കുമാരസ്വാമി, അജികമാര്‍ സുഭാഷ്, കെ.ജി.സതീഷ്, ആര്‍ സന്തോഷ് കുമാര്‍, നിഷാദ്ഖാന്‍, റോയി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."