മുട്ടത്തൊടി ബാങ്കിലെ മുക്കുപണ്ട തട്ടിപ്പ്: 167 ഗ്രാം സ്വര്‍ണം കണ്ടെത്തി
വിദ്യാനഗര്‍: മുട്ടത്തൊടി സഹകരണ ബാങ്കില്‍ നിന്നു കാണാതായ 407 ഗ്രാം സ്വര്‍ണാഭരണങ്ങളില്‍ 167 ഗ്രാം സ്വര്‍ണം ക്രൈംബ്രാഞ്ച് സംഘം കണ്ടെടുത്തു. ബാങ്കിന്റെ സിവില്‍ സ്റ്റേഷന് ശാഖാ മാനേജര്‍ കോട്ടപ്പാറിലെ സന്തോഷ് കുമാറിനെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു നഗരത്തിലെ ഒരു ജ്വല്ലറിയില്‍ വിറ്റ ആഭരണങ്ങള്‍ ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ എ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ കണ്ടെടുത്തത്.
സന്തോഷ്കുമാര്‍ എടുത്തു നല്കിയ സ്വര്‍ണം ബാങ്കിന്റെ നായന്മാര്മൂല ശാഖയിലെ അപ്രൈസര്‍ സതീശനാണു ജ്വല്ലറിയില്‍ വിറ്റതെന്നു വ്യക്തമായിരുന്നു. അവശേഷിക്കുന്ന സ്വര്‍ണം കണ്ടെത്താനുള്ള ശ്രമം തുടരുമെന്നു ക്രൈംബ്രാഞ്ച് അറിയിച്ചു.
മുട്ടത്തൊടി സഹകരണ ബാങ്കിന്റെ നായന്മാര്മൂല, സിവില്സ്റ്റേഷന് ശാഖകളില്‍ നിന്നായി 4.6 കോടിയുടെ മുക്കുപണ്ട പണയതട്ടിപ്പു നടന്നിരുന്നു.
വിദ്യാനഗര്‍ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."