കഴക്കുട്ടത്തിനു മന്ത്രിപദം ലഭിക്കുന്നത് കാല്‍നൂറ്റാണ്ടിനു ശേഷം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കഴക്കുട്ടം മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഒരാള്‍ സംസ്ഥാനത്തെ മന്ത്രിപദവിയിലേക്ക് എത്തുന്നത് കാല്‍നൂറ്റാണ്ടിനു ശേഷം.
കടകംപളളി സുരേന്ദ്രന്‍ മന്ത്രിസഭയില്‍ ഇടം നേടിയതോടെയാണ് കഴക്കുട്ടം വീണ്ടും ശ്രദ്ധായാകര്‍ഷിക്കുന്നത്. വകുപ്പ് വിഭജനം പൂര്‍ത്തിയായില്ലെങ്കിലും കടകംപള്ളിക്ക് സഹകരണ വകുപ്പ് തന്നെ ലഭിക്കുമോ എന്ന ആകാംക്ഷയിലാണ് മണ്ഡലത്തിലെ വോട്ടര്‍മാര്‍. 14 നിയമസഭാമണ്ഡലങ്ങള്‍ ഉള്ള ജില്ലയില്‍ ഇത്തവണ വ്യക്തമായ മുന്‍തുക്കം നേടിയ ഇടതുമുന്നണിയെ പ്രതിനിധീകരിച്ച് മന്ത്രിയാവാന്‍ ഭാഗ്യം സിദ്ധിച്ചത് കടകംപള്ളി സുരേന്ദ്രനു മാത്രമാണ്. സി.പി എം ജില്ലാ സെക്രട്ടറിയായിരുന്നു
കടകംപള്ളി തെരഞ്ഞടുപ്പിന് തൊട്ടുമുമ്പാണ് രാജി വച്ച് സ്ഥാനാര്‍ഥിയായത്. കഴിഞ്ഞ 15 വര്‍ഷം മണ്ഡലം കൈപ്പിടിയില്‍ വച്ചിരുന്ന കോണ്‍ഗ്രസിലെ എം. എ വാഹീദിനെ തോല്‍പ്പിച്ചാണ് കടകംപള്ളി നിയമസഭയുടെ പടി വീണ്ടും ചവിട്ടുന്നത്.
എം. വി രാഘവന്‍ 1991 ല്‍ സഹരണ വകുപ്പ് മന്ത്രിയായി 25 വര്‍ഷം പിന്നിടുമ്പോള്‍ കഴക്കുട്ടം വീണ്ടും മന്ത്രി മണ്ഡലമായി മാറി.
1996-2001 കാലയളവില്‍ കഴക്കുട്ടം മണ്ഡലത്തെ പ്രതിനിധീകരിച്ച കടകംപള്ളി സുരേന്ദ്രന് തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ മണ്ഡലം നിലനിര്‍ത്താന്‍ സാധിച്ചിരുന്നില്ല. കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസിലെ പ്രതി മണിച്ചനില്‍ നിന്ന മാസപ്പടി വാങ്ങിയെന്ന ആരോപണം പിന്നിടുള്ള തെരഞ്ഞടുപ്പുകളില്‍ കടകംപള്ളിക്ക് തിരിച്ചടിയായി. ബി.ജെ.പി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ അടക്കം മത്സരിച്ച കഴക്കുട്ടത് ഇത്തവണ 7347 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കടകംപള്ളി വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."