നോട്ടുനിരോധനം മോദി നിര്‍മിത ദുരന്തമെന്ന് രാഹുല്‍ ഗാന്ധി
ബല്‍ഗാം: നോട്ട് നിരോധന തീരുമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് വീണ്ടും കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
നോട്ടുനിരോധനം മോദി നിര്‍മിത ദുരന്തമെന്നാണ് രാഹുല്‍ ഗാന്ധി ആരോപിച്ചത്.
പ്രധാനമന്ത്രിയുടെ സുഹൃത്തുക്കളായ അമ്പത് കുടുംബങ്ങള്‍ക്ക് മാത്രമേ നോട്ടുനിരോധനം പ്രയോജനപ്പെടുകയുള്ളുവെന്ന് രാഹുല്‍ പറഞ്ഞു.
കുഴികള്‍ കുഴിക്കുന്നവരാണെന്ന് പറഞ്ഞ് പാര്‍ലമെന്റില്‍ കര്‍ഷകരെ കളിയാക്കിയ ആളാണ് പ്രധാനമന്ത്രി.
കര്‍ഷകരുടെ ജീവിതത്തിന് താങ്ങായ മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയേയും മോദി കളിയാക്കിയെന്നും രാഹുല്‍ ആരോപിച്ചു. കര്‍ണാടകയിലെ ബെല്‍ഗാമില്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ സംഗമത്തില്‍ സംസാരിക്കുകയായിരുന്നു കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍.
Parl house mein Modi Ji ne kisaano ka mazzak udaya,bole gaddha khodte hain. MNREGA ka mazzak udaya,vo kisaano ki reedh ki haddi hai: RGandhi pic.twitter.com/qX4dcFXLfe
— ANI (@ANI_news) December 17, 2016
'മാന്‍ മെയ്ഡ് ദുരന്തം' എന്ന് ഇംഗ്ലീഷില്‍ പറയുന്നതുപോലെ നോട്ടുനിരോധനം 'മോഡി മെയ്ഡ് ദുരന്ത'മാണ്. കള്ളനായ വിജയ് മല്യയുടെ 1,200 കോടിയുടെ വായ്പ മോഡി സര്‍ക്കാര്‍ എന്തിനാണ് എഴുതിത്തള്ളിയതെന്നും രാഹുല്‍ ചോദിച്ചു.
നോട്ട് നിരോധനം കള്ളപ്പണത്തിനെതിരല്ല സത്യസന്ധരായ ജനങ്ങള്‍ക്ക് മേലുള്ള കടന്നാക്രമണമാണെന്ന് രാഹുല്‍ പറഞ്ഞു.
സ്വിസ്സ് ബാങ്കില്‍ അക്കൗണ്ടുള്ള കള്ളപ്പണക്കാരുടെ പേര് വെളിപ്പെടുത്തുമെന്ന് തെരഞ്ഞെടുപ്പില്‍ പറഞ്ഞിരുന്ന പ്രധാനമന്ത്രി ആദ്യം ആ പേരുകള്‍ പാര്‍ലമെന്റില്‍ വെക്കുകയാണ് വേണ്ടെതെന്ന് രാഹുല്‍ പറഞ്ഞു.
കള്ളപ്പണം പിടിച്ച് 15 ലക്ഷം പാവങ്ങളുടെ അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്ന് പറഞ്ഞവര്‍ അത് ചെയ്തില്ലെന്ന് മാത്രമല്ല കള്ളപ്പണക്കാരെ അറസ്റ്റ് ചെയ്തില്ലെന്നും രാഹുല്‍ പരിഹസിച്ചു.
നോട്ടുനിരോധനത്തില്‍ പ്രധാനമന്ത്രി മോദിക്ക് നേരിട്ട് പങ്കുള്ളതിന് തന്റെ കയ്യില്‍ തെളിവുണ്ടെന്നും പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അവസരം നല്‍കിയാല്‍ അത് വെളിപെടുത്തുമെന്നും രാഹുല്‍ നേരെത്തെ വ്യക്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."