HOME
DETAILS

മാള ചാല്‍ സംരക്ഷണത്തിന് നടപടിയില്ല

  
backup
December 17 2016 | 18:12 PM

%e0%b4%ae%e0%b4%be%e0%b4%b3-%e0%b4%9a%e0%b4%be%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d


മാള: ഹരിത കേരളം പദ്ധതിയില്‍ മാള ചാല്‍ ശുചീകരണത്തിനും സംരക്ഷണത്തിനും  അധികൃതര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപം. കാര്‍ഷിക മേഖലയുടെ നട്ടെല്ലായ മാള ചാല്‍ സംരക്ഷണമില്ലാത്തതിനാല്‍ നശോന്‍മുഖമാവുകയാണ്. ഉപ്പു ജല ഭീഷണിയെ ചെറുക്കുന്നതിന് ഭദ്രമായ ബണ്ട് നിലവിലില്ല. മാള ടൗണിനെ പൂര്‍ണമായി വലയം ചെയ്യുന്ന ചാല്‍ മേഖലയിലെ ഏറ്റവും വലിയ ശുദ്ധജല  സ്രോതസ്സാണ്. പ്രദേശത്തെ നൂറ് കണക്കിന് കിണറുകളിലെ കുടിവെള്ള ലഭ്യത ഉറപ്പ് വരുത്തുന്നതില്‍ മാള ചാല്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്.


അതേ സമയം ടൗണിലെ സ്വകാര്യ ബസ് സ്റ്റാന്‍ഡിലെ ശൗച്യാലയത്തിലെയും, കള്ള് ഷാപ്പ്, ബേക്കറി, ഹോട്ടല്‍ തുടങ്ങിയ വിവിധ സ്ഥാപനങ്ങളിലെയും മലിനജലം ഒഴുക്കിവിടുന്നത് ഈ ജലസ്രോതസ്സിലേക്കാണ്.
ജില്ലയിലെ തന്നെ വാണിജ്യ മേഖലയിലെ പ്രധാന കടവ് കൂടിയാണ്  മാളക്കടവ്. മാളകടവില്‍ നിന്ന് കാനോലി കനാല്‍ വഴി പൊന്നാനിയിലേക്കും കോട്ടപ്പുറം കായല്‍ വഴി കൊല്ലത്തേക്കും ബോട്ട് വഴി ജലഗതാഗതം നിലനിന്നിരുന്നു. മാളക്കടവില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ച് ചാലില്‍ വന്‍തോതില്‍ മാലിന്യ നിക്ഷേപിക്കാന്‍ തുടങ്ങിയതോടെയാണ് ഇതു വഴി വഞ്ചികള്‍ക്ക് പോലും സഞ്ചരിക്കാന്‍ കഴിയാതായത്. മാലിന്യ സംസ്‌ക്കരണ കേന്ദ്രം വന്നതോടെ ഇവിടെ നിലവിലുണ്ടായിരുന്ന മത്സ്യമാംസ വില്‍പന കേന്ദ്രത്തിലേക്ക് ഉപഭോക്താക്കളും വരാതായി.
ഇത് കച്ചവടക്കാരെ ടൗണിന്റെ മറ്റു ഭാഗങ്ങളിലേക്ക് മാറാന്‍ പ്രേരിപ്പിച്ചു . ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ മുഴുവന്‍ കച്ചവടക്കാരും കടവിലെ മാര്‍ക്കറ്റില്‍ നിന്നും ഒഴിഞ്ഞ് പോയി. ഇതിനിടെ ചാലില്‍ വ്യാപകമായി അറവ് മാലിന്യം തള്ളിയ നിലയില്‍ കണ്ടെത്തി.


കെ.കെ റോഡിനു സമീപമുള്ള ചാലിലാണ് മാലിന്യം കണ്ടെത്തിയത്. ഈറോഡില്‍ ഒന്നിലധികം മാംസ വില്‍പനശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പൊതു വഴിയിലെ മാംസ വില്‍പന സ്റ്റാളുകള്‍ അടച്ചു പൂട്ടാന്‍ നടപടിയെടുക്കണമെന്നാവശ്യം ഉയര്‍ന്നിട്ടുണ്ട്.
മാള പഞ്ചായത്തിലെ 15ാം വാര്‍ഡിലെ ചാല്‍ മാലിന്യങ്ങള്‍ തള്ളി മലിനപെടുത്തുന്നത് വ്യാപകമായതായി നിരവധി പരാതികളാണുള്ളത്. കെ.എസ്.ആര്‍.ടി.സി മാള ഡിപ്പോയില്‍ നിന്നും പ്രൈവറ്റ് ബസ് സ്റ്റാന്‍ഡുമായി ബന്ധിപ്പിക്കുന്ന കെ.കരുണാകരന്‍ റോഡ് ചാലിന് കുറുകെയാണുള്ളത്. ഇവിടെ റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മിക്കണമെന്നാവശ്യപ്പെടാന്‍ തുടങ്ങിയിട്ട് നാളേറെയായി. ഇതു വഴി സമീപത്തെ പഴക്കമുള്ള തടയണ നീക്കം ചെയ്യാനാവും. ഇങ്ങിനെ നിര്‍മിക്കുന്ന ബ്രിഡ്ജ് വികസനത്തിന്റെ നാഴികകല്ലാവുമെന്ന് അഭിപ്രായമുണ്ട്. നിലവിലെ പാലം വീതി കുറഞ്ഞതും ഉയരം കുറഞ്ഞതുമാണ്. ഇതിനടിയിലെ ചാലിലൂടെ കൊച്ചു വള്ളത്തിന് പോലും സഞ്ചരിക്കാനാവില്ല. ജലഗതാഗതമില്ലാത്ത ഈ ഭാഗത്ത് റഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണത്തിന് തടസ്സങ്ങളില്ല.


ഉപ്പുവെള്ള ഭീഷണി തടയുന്നതിനു ബണ്ട് കെട്ടിയത് ശാസ്ത്രീയമല്ലന്നാണ് വിദഗ്ധര്‍ പറയുന്നത്. റഗുലേറ്റര്‍ കംബ്രിഡ്ജ് നിര്‍മാണത്തിന്റെ ആവശ്യകതയാണ് ഇതിലൂടെ ചൂണ്ടിക്കാട്ടപ്പെടുന്നത്. നിലവിലെ ബണ്ട് ഇതിനടുത്തു തന്നെയാണുള്ളത്. ഉപ്പു ജല ഭീഷണി നേരിടുന്നതിന് നിര്‍മിച്ച ബണ്ട് കാലപഴക്കത്താല്‍ മരപ്പലകകള്‍ ജീര്‍ണിച്ച് ദുര്‍ബലമായിട്ടുണ്ട്.
ബണ്ട് പുനര്‍നിര്‍മാണം നടത്തുവാന്‍ ഇത് വരെയും അധികൃതര്‍ ശ്രമമാരംഭിച്ചിട്ടില്ല. കൊടകര-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയുമായി കെ.കരുണാകരന്‍ റോഡിനെ ബന്ധിപ്പിക്കുന്ന നിലവിലെ പാലത്തിലൂടെ നൂറ് കണക്കിനു ബസുകളാണ് കടന്നു പോകുന്നത്.


ടോറസ്സ് പോലുള്ള ടിപ്പറുകളും ഇതു വഴി പോകുന്നുണ്ട്. കെ.എസ്.ആര്‍.ടി.സിയിലെ മുഴുവന്‍ ബസുകളും പോകുന്നതും ഈ കൊച്ചു കൈവരി പാലത്തിലൂടെയാണ്. കാലപ്പഴക്കത്താല്‍ ബലക്ഷയം സംഭവിച്ച പാലത്തിലൂടെയുള്ള യാത്ര സുരക്ഷിതമല്ലാതായിരിക്കുകയാണ്. പൊയ്യ പഞ്ചായത്തതിര്‍ത്തിയിലെ ഉപ്പു ജലഭീഷണി തടയുന്ന ബണ്ട് ഇല്ലാതായിട്ടുമുണ്ട്.
ഇവ പുനര്‍നിര്‍മിക്കണമെന്ന ആവശ്യം അധികൃതര്‍ കണ്ടില്ലന്ന് നടിക്കുകയാണെന്ന് ആക്ഷേപമുണ്ട്. മാള ചാലിന്റെ എല്ലാ ഭാഗങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മാള പ്രതികരണവേദി പ്രസിഡന്റ് സലാം ചൊവ്വരയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള മന്ത്രിമാര്‍, ജില്ലാ കലക്ടര്‍, പഞ്ചായത്ത് പ്രസിഡന്റ്് എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.




Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിറിയയിലെ സാഹചര്യങ്ങള്‍ ഉറ്റുനോക്കി അറബ് രാഷ്ട്രങ്ങള്‍; വിഷയം നേരിടേണ്ട രീതിയെക്കുറിച്ച് ഖത്തറില്‍ ആഴത്തില്‍ ചര്‍ച്ച

qatar
  •  8 days ago
No Image

ബശ്ശാര്‍ യുഗം അവസാനിച്ചെന്ന് വിമതര്‍; അവസാനിക്കുന്നത് അഞ്ച് പതിറ്റാണ്ട് കാലത്തെ കുടുംബവാഴ്ച

International
  •  8 days ago
No Image

നവവധുവിന്റെ മരണം: മര്‍ദ്ദിച്ചത് സുഹൃത്തെന്ന് ഭര്‍ത്താവിന്റെ മൊഴി സുഹൃത്തും കസ്റ്റഡിയില്‍

Kerala
  •  8 days ago
No Image

കുവൈത്തില്‍ മലയാളികള്‍ 700 കോടി വായ്പയെടുത്ത് മുങ്ങിയ കേസ്; ഗള്‍ഫ് മാധ്യമങ്ങളില്‍ വന്‍ പ്രാധാന്യത്തോടെ വാര്‍ത്ത; വിശ്വാസ്യത നഷ്ടമാകുമെന്ന ആശങ്കയില്‍ മലയാളികള്‍

Kuwait
  •  8 days ago
No Image

തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് കാംപസിൽ നിഖാബിന് വിലക്ക്

Kerala
  •  8 days ago
No Image

ബശ്ശാര്‍ രാജ്യം വിട്ടു- റിപ്പോര്‍ട്ട് ; സ്വേഛാധിപത്യ ഭരണത്തിന് അന്ത്യമായെന്ന് പ്രതിപക്ഷം

International
  •  8 days ago
No Image

നവീന്‍ ബാബുവിന്റെ അടിവസ്ത്രത്തില്‍ രക്തക്കറയെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്

Kerala
  •  8 days ago
No Image

രൂപയുടെ മൂല്യത്തകർച്ച: കൂടുതൽ പണം നാട്ടിലേക്കയച്ച് പ്രവാസികൾ

Kerala
  •  8 days ago
No Image

ശബരിമല ദര്‍ശനം കഴിഞ്ഞു വരുന്ന സംഘത്തിന്റെ കാര്‍ മതിലില്‍ ഇടിച്ചു മറിഞ്ഞ് തീപിടിച്ചു 

Kerala
  •  8 days ago
No Image

സ്മാർട്ട്‌ സിറ്റി: സർക്കാർ വീഴ്ചകൾ ഓരോന്നായി പുറത്തുവരുന്നു

Kerala
  •  8 days ago