'സനാഥ ബാല്യം' പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ശിശുസംരക്ഷണ യൂനിറ്റ് സനാഥ ബാല്യം എന്ന പേരില്‍ പദ്ധതി രൂപീകരിക്കുന്നു. ജില്ലയിലെ ബാലക്ഷേമസമിതി ഉത്തരവുപ്രകാരം ഹ്രസ്വകാലത്തേക്കോ ദീര്‍ഘകാലത്തേക്കോ പോറ്റി വളര്‍ത്തലിനായി കുട്ടികളെ നല്‍കുന്നു. ജില്ലയില്‍ പോറ്റിവളര്‍ത്തല്‍ നടപ്പാക്കാനുള്ള നോഡല്‍ അതോറിറ്റി ജില്ലാ ശിശുസംരക്ഷണ യൂണിറ്റാണ്. ഇന്ത്യക്കാരായ 35 വയസ്സിനുമേല്‍ പ്രായുമള്ള ദമ്പതികള്‍ക്കോ ഏക രക്ഷിതാവായ വ്യക്തിക്കോ കുട്ടിയുമായി അടുത്ത ബന്ധമുള്ളവര്‍ക്കോ ഒന്നിലധികം കുട്ടികളുടെ സംരക്ഷണവും ഉത്തരവാദിത്തവും ഏറ്റെടുക്കാന്‍ താല്‍പ്പര്യമുള്ള വ്യക്തിക്കോ ഫോസ്റ്റര്‍ രക്ഷിതാവാകാം. ശാരീരികവും മാനസികവും വൈകാരികവും സാമ്പത്തികവുമായി ഒരു കുഞ്ഞിനെ പോറ്റി വളര്‍ത്താനുള്ള കഴിവ് ഫോസ്റ്റര്‍ രക്ഷിതാവിന് ഉണ്ടായിരിക്കണം. ഇതു മനസ്സിലാക്കാനായി ജില്ലാ ശിശുസംരക്ഷണ യൂണിറ്റിലെ പ്രൊട്ടക്ഷന്‍ ഓഫീസര്‍ വീടും പരിസരവും സന്ദര്‍ശിക്കും.
കുഞ്ഞിന്റെ പൂര്‍ണമായ സംരക്ഷണവും സുരക്ഷിതത്ത്വവും പോറ്റിവളര്‍ത്തല്‍ കാലയളവില്‍ ഫോസ്റ്റര്‍ രക്ഷിതാവിന്റെ പൂര്‍ണ്ണമായ ഉത്തരവാദിത്തമാണ്. കുട്ടിക്ക് ആഹാരം, വസ്ത്രം, താമസസൗകര്യം, വിദ്യാഭ്യാസം, വൈദ്യസഹായം, കുട്ടിയുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വളര്‍ച്ചയ്ക്കും വികാസത്തിനുമുള്ള സാഹചര്യങ്ങള്‍ ഒരുക്കുക എന്നിവ ഫോസ്റ്റര്‍ രക്ഷിതാവിന്റെ ചുമതലയാണ്.
ഫോറസ്റ്റര്‍ കെയറിനായുള്ള അപേക്ഷാഫോറം തിരുവനന്തപുരം ജില്ലാ ശിശുസംരക്ഷണ യൂണിറ്റില്‍നിന്നും ലഭിക്കും. അപേക്ഷകള്‍ അപേക്ഷയ്‌ക്കൊപ്പം തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് ഹാജരാക്കണം. അടുത്തവര്‍ഷം ജനുവരി 25 വരെ അപേക്ഷിക്കാം.
അപേക്ഷാഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും വിലാസം: ജില്ലാ ശിശുസംരക്ഷണ യൂണിറ്റ്, സാമൂഹികനീതി ഡയറക്ടറേറ്റ് (അനക്‌സ്), ഒന്നാംനില, പൂജപ്പുര പി.ഒ, തിരുവനന്തപുരം- 695012.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."