സര്‍വേ നടപടികള്‍ പൂര്‍ത്തിയായി
കൊല്ലം: മുന്‍സിപ്പല്‍ കോര്‍പറേഷന്‍ ദേശീയ നഗര ഉപജീവന മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി തെരുവ് കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നതിനുള്ള സര്‍വേ നടപടികള്‍ പൂര്‍ത്തീകരിച്ചു. സര്‍വേയില്‍ ഉള്‍പ്പെടാതെപോയ തെരുവ് കച്ചവടക്കാര്‍ ഉണ്ടെങ്കില്‍ ഏഴ് ദിവസത്തിനകം കൊല്ലം കോര്‍പ്പറേഷനിലെ എന്‍ .യു. എല്‍. എം വിഭാഗവുമായി ബന്ധപ്പെടണം.
ദേശീയസെമിനാര്‍
ചവറ: ജൈവവൈവിധ്യത്തെക്കുറിച്ചും വര്‍ഗീകരണ ശാസ്ത്രത്തെപ്പറ്റിയുമുള്ള ദേശീയ സെമിനാര്‍ ചവറ ഗവ.കോളേജ് സുവോളജി ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ 21,22 തീയതികളില്‍ നടക്കും.
കൊച്ചി സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം, സുവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യാ കോഴിക്കോട്, നാഷണല്‍ ബ്യൂറോ ഓഫ് ഫിഷ് ജനറ്റിക് റിസോര്‍സ് കൊച്ചി, കേരളാ ഫോറസ്റ്റ് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് പീച്ചി എന്നിങ്ങനെ വിവിധ ശാസ്ത്ര ഗവേഷണ കേന്ദ്രങ്ങളിലെ ശാസ്ത്രജ്ഞര്‍ ക്ലാസുകള്‍ നയിക്കും. പ്രവേശനം സൗജന്യമായിരിക്കും. ബന്ധപ്പെടേണ്ട നമ്പര്‍ 9447059690
ക്വട്ടേഷന്‍ നല്‍കാം
കൊല്ലം: ജില്ലാ ശിശുസംരക്ഷണ ഓഫിസിന്റെ നേതൃത്വത്തില്‍ അച്ചന്‍കോവില്‍ ഗിരിജന്‍ കോളനിയില്‍ താമസിക്കുന്ന കുട്ടികളെ രണ്ടു ദിവസത്തെ വിനോദയാത്രക്ക് കൊണ്ടുപോകുന്നതിന് വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്. താല്‍പര്യമുള്ളവര്‍ 22നകം ക്വട്ടേഷന്‍ നല്‍കണം. വിവരങ്ങള്‍ക്ക് 04742791597, 9496497228, 9446028868.
കൊല്ലം: പട്ടികജാതിവികസന വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളുടെ ഫീല്‍ഡ്തല പരിശോധനകള്‍ക്കും മോണിട്ടറിങിനും മറ്റുമായി ബന്ധപ്പെട്ട യാത്രകള്‍ക്ക് നാല് എസി കാറുകള്‍ ഡ്രൈവര്‍മാര്‍ സഹിതം വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. 21ന് ഉച്ചക്ക് മൂന്നുവരെ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ സിവില്‍ സ്‌റ്റേഷനിലെ ജില്ലാ പട്ടികജാതി വികസന ഓഫിസിലും 04742794996 എന്ന നമ്പരിലും ലഭിക്കും.
വനിതാ കമ്മിഷന്‍ അദാലത്ത്
കൊല്ലം: കേരള വനിതാ കമ്മിഷന്‍ അദാലത്ത് 20ന് രാവിലെ 10.30 മുതല്‍ ആശ്രാമം ഗവ. ഗസ്റ്റ് ഹൗസ് ഹാളില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."