ഹരിത കേരളം മിഷന്: സാങ്കേതിക ശില്പശാല സമാപിച്ചു
കൊല്ലം: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ഹരിതകേരളം മിഷനില്‍ ഉള്‍പ്പെടുത്തി ആശ്രാമം ചെറുകിട വ്യവസായ അസോസിയേഷന് ഹാളില്‍ നടന്നുവന്ന ദ്വിദിന സാങ്കേതിക ശില്പശാല സമാപിച്ചു.
ഉപയോഗശൂന്യമായ പ്ലാസ്റ്റിക് ഉല്പന്നങ്ങള് സംസ്കരിച്ച് പുതിയ ഉല്പന്നങ്ങള് നിര്‍മ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യകളെക്കുറിച്ച് ചങ്ങനാശ്ശേരിയിലെ കോമണ്‍ ഫെസിലിറ്റി സര്‍വ്വീസ് സെന്റര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ പ്രശാന്ത് ക്ലാസെടുത്തു.സൗരോര്‍ജ മേഖലയിലെ സംരംഭക സാധ്യതകള്‍ കെ .എം. എം .എല്ലിലെ സയന്റിഫിക് ഓഫിസര്‍ മോഹനന് വിശദീകരിച്ചു.
കൊല്ലം ടി.കെ.എം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, പത്തനാപുരം എന്‍ജിനീയറിങ് കോളജ്, കൊട്ടാരക്കര എന്‍ജിനീയറിങ് കോളജ് എന്നിവിടങ്ങളിലെ വിദ്യാര്‍ഥികള്‍ തയാറാക്കിയ നൂതന പദ്ധതികളും ശില്പശാലയില് അവതരിപ്പിച്ചു.
എന്പത്തിയഞ്ചോളം സംരഭകര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."