കൂടുതല്‍ പ്രാദേശിക വാര്‍ത്തകള്‍
ആത്മബോധം-16 ഇന്ന്
കണ്ണൂര്‍: എസ്.കെ.എസ്.എസ്.എഫ് ജില്ലാ മദീനപാഷന്റെ ഭാഗമായി ഇബാദ് വിങിന്റെ കീഴില്‍ നടത്തുന്ന ആത്മബോധം-16 സമസ്ത പ്രസിഡന്റ് കുമരംപുത്തൂര്‍ എ.പി മുഹമ്മദ് മുസ്‌ലിയാര്‍ അനുസ്മരണവും ദുആ മജ്‌ലിസും ഇന്നു വൈകുന്നേരം ആറിന് പാപ്പിനിശ്ശേരി വെസ്റ്റ് ജുമാ മസ്ജിദില്‍ നടക്കും. പി.കെ.പി അബ്ദുസലാം മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. മുഹമ്മദ് ഷരീഫ് ബാഖവി വേശാല അനുസ്മരണ പ്രഭാഷണം നടത്തും. റഫീഖ് ചെന്നൈ, ഫത്താഹ് ദാരിമി ക്ലാസെടുക്കും.
ലവല്‍ക്രോസ് അടച്ചിടും
കണ്ണൂര്‍; കണ്ണൂര്‍ -തലശ്ശേരി ദേശീയപാതയില്‍ എടക്കാടിനും കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലുളള 743/200-300 നമ്പര്‍ ലവല്‍ക്രോസ് 21ന് രാവിലെ 8 മണി മുതല്‍ 22ന് വൈകിട്ട് 6 വരെ അടച്ചിടുമെന്ന് സതേണ്‍ റെയില്‍വെ അസി.ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു.
കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിനു തുടക്കം
പയ്യന്നൂര്‍: കെ.എസ്.ടി.എ ജില്ലാ സമ്മേളനത്തിന് പിലാത്തറയില്‍ തുടക്കമായി. സി.പി.എം സംസ്ഥാന സമിതി അംഗം എം.വി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. നോട്ട് നിരോധനത്തിലൂടെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതം അതിന്റെ തീവ്രതയില്‍ മനസിലാക്കാന്‍ ജുഡീഷ്യറിക്ക് കഴിഞ്ഞിട്ടില്ലെന്ന് എം.വി ജയരാജന്‍ പറഞ്ഞു. ചില നിരീക്ഷണങ്ങള്‍ നടത്തി ജനങ്ങള്‍ക്കൊപ്പമാണ് കോടതിയെന്ന് സന്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കാണിച്ച തെറ്റായ പ്രവണത തിരുത്താന്‍ കോടതി ഇടപെടണമെന്നും എം.വി ജയരാജന്‍ പറഞ്ഞു. സുധീന്ദ്രന്‍ അധ്യക്ഷനായി. എം.വി രാമചന്ദ്രന്‍, ആര്‍.കെ സതീഷ്, ജി.ഡി നായര്‍, വി.കെ നാരായണന്‍, പി.പി ദാമോദരന്‍, വി.ടി മോഹനന്‍ സംസാരിച്ചു.
പ്രതിനിധി സമ്മേളനത്തില്‍ എം ശൈലജ, ആര്‍ ഗോപാലന്‍, എം.പി ശിവരാജന്‍, വി.ടി മോഹനന്‍, സി.കെ ശങ്കരന്‍ സംസാരിച്ചു. പിലാത്തറ ടൗണില്‍ വൈകുന്നേരം പ്രകടനവും പൊതുയോഗവും നടന്നു. പൊതുയോഗം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. ടി.വി രാജേഷ് എം.എല്‍.എ, വി വേണുഗോപാലന്‍, വി.ടി മോഹനന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."