കൂടുതല്‍ പ്രാദേശിക വാര്‍ത്തകള്‍
വനിതാ ഹോസ്റ്റല്‍ കെട്ടിടോദ്ഘാടനം
പയ്യന്നൂര്‍: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാല പയ്യന്നൂര്‍ പ്രാദേശിക കേന്ദ്രത്തില്‍ വനിതാ ഹോസ്റ്റല്‍ കെട്ടിടം ഉദ്ഘാടനം മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് നിര്‍വഹിച്ചു. ടി.വി രാജേഷ് എം.എല്‍.എ അധ്യക്ഷനായി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം.സി ദിലീപ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കെ.ജി രാംദാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി സത്യപാലന്‍, എം കുഞ്ഞിരാമന്‍, ഇ ശ്രീധരന്‍, ഡോ. ടി.പി രവീന്ദ്രന്‍ സംസാരിച്ചു.
മാട്ടൂല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം ശിലാസ്ഥാപനം
മാട്ടൂല്‍: മാട്ടൂല്‍ സി.എച്ച് മുഹമ്മദ് കോയ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പുതിയ കെട്ടിടത്തിന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ശിലയിട്ടു. മാട്ടൂല്‍ സ്‌കൂളിലെ 8 മുതല്‍ പ്ലസ് ടു വരെ ക്ലാസുകള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ സമ്പൂര്‍ണ ഹൈടക് ആക്കിമാറ്റുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ടി.വി രാജേഷ് എം.എല്‍.എ അധ്യക്ഷനായി. സ്‌കൂള്‍ സമഗ്ര വികസന രേഖ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് പ്രകാശനം ചെയ്തു. പി.വി പ്രീത, കെ.വി മുഹമ്മദ് അലി ഹാജി, അന്‍സാരി തില്ലങ്കേരി, ഗഫൂര്‍ മാട്ടൂല്‍, ടി അജിത് കുമാര്‍, സി.എച്ച് ഖൈറുന്നീസ, വി.പി.കെ സലാം, പി.വി ഇബ്രാഹിം, എ.പി അബ്ദുല്‍ ഖാദര്‍, കെ.വി സത്യപാലന്‍, ഒ ക്രിസ്റ്റി, പി അനൂപ് കുമാര്‍, ബാലചന്ദ്രന്‍ മഠത്തില്‍, സി സുകുമാരന്‍, ഗീത ഈരോത്ത് സംസാരിച്ചു.
കനിവ് ഓഫിസ് ഉദ്ഘാടനം
തളിപ്പറമ്പ്: ഐ.ആര്‍.പി.സി പാരാപ്ലീജിയ ബാധിതര്‍ക്ക് തൊഴില്‍ പരിശീലനവും തൊഴിലും നല്‍കുന്നതിനായി രൂപീകരിച്ച കനിവ് സംഘടനാ ഓഫിസ് കുറ്റിക്കോല്‍ സി കുഞ്ഞമ്പു സ്മാരക മന്ദിരത്തില്‍ മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തു. ഭിന്നശേഷിക്കാര്‍ക്ക് ഇന്ത്യയിലെവിടെയും ആശുപത്രികളിലും യാത്രാവേളകളിലും ഉപയോഗിക്കാവുന്ന രീതിയില്‍ യൂനിവേഴ്‌സല്‍ തിരിച്ചറിയല്‍ കാര്‍ഡും സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതിയും ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
എം പ്രകാശന്‍ അധ്യക്ഷനായി. പി മുകുന്ദന്‍ മെമന്റൊ വിതരണം ചെയ്തു. പി വാസുദേവന്‍, കെ സന്തോഷ്, പി.കെ ശ്യാമള, ടി ലത, വി.വി പ്രീത, മുഹമ്മദ് അഷ്‌റഫ്, ടി.വി വിനോദ്, കോമത്ത് മുരളീധരന്‍, ടി ബാലകൃഷ്ണന്‍ സംസാരിച്ചു.
നിലാമുറ്റം മഖാം ഉറൂസ്: മതപ്രഭാഷണം
ഇരിക്കൂര്‍: ഇരിക്കൂര്‍ റഹ്മാനിയ ദര്‍സ് മാനേജ്‌മെന്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിലാമുറ്റം മഖാം ഉറൂസിന്റെ ഭാഗമായി നടന്നുവരുന്ന മതപ്രഭാഷണ പരമ്പര അബ്ദുല്‍ റഷീദ് ദാരിമി ഉദ്ഘാടനം ചെയ്തു. സി.സി ഹിദായത്ത് അധ്യക്ഷനായി. ഉസ്മാന്‍ ദാരിമി പന്തിപ്പൊയില്‍ മുഖ്യപ്രഭാഷണം നടത്തി. കെ.കെ അബ്ദുല്‍ റസാഖ്, വി നാസര്‍ ഹാജി സംസാരിച്ചു.
തയ്യല്‍ മെഷീന്‍ വിതരണം
തളിപ്പറമ്പ്: ജുന്ന സാധുസഹായ സമിതിയുടെ നേതൃത്വത്തിലുള്ള തയ്യല്‍ മെഷീന്‍ വിതരണം നാളെ നടക്കും. വൈകുന്നേരം 4ന് തളിപ്പറമ്പ് ജുന്ന ഓഫിസില്‍ പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. എന്‍ ഷംസുദ്ദീന്‍ എം.എല്‍.എ മെഷീന്‍ വിതരണം നിര്‍വഹിക്കും.
അനുശോചിച്ചു
കണ്ണൂര്‍: ജില്ലാ മുസ്‌ലിം വിദ്യാഭ്യാസ ഓഫിസര്‍ കെ മായിന്റെ നിര്യാണത്തില്‍ കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ ജില്ലാ കമ്മിറ്റി അനുശോചിച്ചു. പ്രസിഡന്റ് കെ.കെ അബ്ദുല്ല അധ്യക്ഷനായി. സംസ്ഥാന ജനറല്‍ സെക്രട്ടറി സി അബ്ദുല്‍ അസീസ്, കെ അബ്ദുറഹിമാന്‍, എ.പി ബഷീര്‍, പി.കെ മുഹമ്മദ് ബഷീര്‍, എം.പി അയ്യൂബ്, പി.വി സഹീര്‍ സംസാരിച്ചു.
സംസ്ഥാന സെക്രട്ടറി സി അബ്ദുല്‍ അസീസ്, വനിതാ വിംങ് ചെയര്‍പേഴ്‌സണ്‍ കെ.വി റംല, കെ അബ്ദുറഹിമാന്‍, കെ.കെ അബ്ദുല്ല, എം.പി അയ്യൂബ്, മുസ്തഫ ചെണ്ടയാട്, പി .വി സഹീര്‍ എന്നിവര്‍ പരേതന്റെ വീട് സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."