കള്ളപ്പണം: കെ.എസ്.ആര്‍.ടി.സി സഹ. സംഘത്തിനെതിരേ അന്വേഷണം
മൂവാറ്റുപുഴ: അസാധുവാക്കിയ 500, 1000 രൂപ നോട്ടുകള്‍ കെ.എസ്.ആര്‍.ടി.സിയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ച് കള്ളപ്പണം മാറ്റിയെടുത്തെന്ന ആരോപണം അന്വേഷിക്കാന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവിട്ടു.
മൂവാറ്റുപുഴ വെള്ളൂര്‍വീട്ടില്‍ ആര്‍.ജയറാം നല്‍കിയ ഹരജി ഫയലില്‍ സ്വീകരിച്ച വിജിലന്‍സ് ജഡ്ജി പി.മാധവന്‍, കേസിന്റെ അടിയന്തിര സ്വഭാവം പരിഗണിച്ച് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കാനും എറണാകുളം വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍സ് ബ്യൂറോ സ്‌പെഷല്‍ സെല്ലിനോട് ആവശ്യപ്പെട്ടു.
എസ്.ബി.ടി മൂവാറ്റുപുഴ ശാഖയിലാണ് കെ.എസ്.ആര്‍.ടി.സിയുടെ കലക്ഷന്‍ തുക നിക്ഷേപിക്കുന്നത്.
നോട്ട് നിരോധനത്തെ തുടര്‍ന്നു, കണക്കില്‍പെടാത്ത ലക്ഷക്കണക്കിനു രൂപ കെ.എസ്.ആര്‍.ടി.സി എംപ്ലോയിസ് സൊസൈറ്റിയില്‍ ഉണ്ടായിരുന്നുവെന്നും കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥരും സൊസൈറ്റി പ്രസിഡന്റും സെക്രട്ടറിയും ഗൂഢാലോചന നടത്തി കണക്കില്‍ പെടാത്ത സൊസൈറ്റി വക പണം എസ്.ബി.ടിയില്‍ നിക്ഷേപിക്കുകയും കളക്ഷന്‍ ലഭിച്ച തുകയില്‍നിന്ന് അസാധു നോട്ടുകള്‍ മാറ്റിയെടുക്കുകയും ചെയ്തതായി ഹരജിക്കാരന്‍ ആരോപിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."