വാഹന നികുതി കുടിശ്ശിക അടയ്ക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി
തിരുവനന്തപുരം: അഞ്ചുവര്‍ഷമോ അതിലധികമോ നികുതി കുടിശ്ശികയുള്ള നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കും 2017 മാര്‍ച്ച് 31 വരെ ഒറ്റത്തവണയായി നികുതി കുടിശ്ശിക അടയ്ക്കാന്‍ അവസരമുണ്ടെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു. 2016 ജൂണ്‍ 30ന് അഞ്ചുവര്‍ഷമോ അതില്‍കൂടുതലോ നികുതി കുടിശ്ശിക ഉള്ളവരാണെങ്കില്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്കു നികുതി കുടിശ്ശികയുടെ 20 ശതമാനവും നോണ്‍ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് 30 ശതമാനവും ഒറ്റത്തവണയായി അടച്ചാല്‍ മതിയാകും.
കുടിശ്ശിക അടയ്ക്കാന്‍ വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ഇന്‍ഷുറന്‍സ് സര്‍ട്ടിഫിക്കറ്റ്, വെല്‍ഫെയര്‍ ഫണ്ട് രസീത് തുടങ്ങിയ രേഖകളൊന്നും ഹാജരാക്കേണ്ടതില്ല. കൂടാതെ, വാഹനം വിറ്റശേഷം പേര് മാറ്റാതിരിക്കുകയോ, വാഹനം പൊട്ടിപ്പൊളിഞ്ഞു കിടക്കുകയോ, വാഹനം സംബന്ധിച്ചു വിവരമില്ലാതിരിക്കുകയോ ചെയ്താല്‍ ംംം.ാ്‌റസലൃമഹമ.ഴീ്.ശി പരിശോധിച്ച് അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ നികുതി കുടിശ്ശികയുണ്ടെങ്കില്‍ ഈ പദ്ധതിവഴി ഭാവിയിലെ റവന്യൂ റീക്കവറി നടപടികള്‍ ഒഴിവാക്കാം. വാഹനത്തെ സംബന്ധിച്ചു യാതൊരു വിവരവുമില്ലാതിരിക്കുകയോ പൊളിച്ചുകളയുകയോ ചെയ്തിട്ടുണ്ടെങ്കില്‍ 100 രൂപ മുദ്രപ്പത്രത്തില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചാല്‍ ഭാവി നികുതി ബാധ്യതയില്‍നിന്ന് ഉടമകളെ ഒഴിവാക്കും. നികുതി കുടിശ്ശികയുള്ള വാഹന ഉടമകള്‍ ഈ അവസരം പരമാവധി ഉപയോഗിക്കണമെന്നും ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."