വിവിധ അക്രമങ്ങളില്‍ 11 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
കൊടുങ്ങല്ലൂര്‍: എടവിലങ്ങില്‍ ബി.ജെ.പി പ്രവര്ത്തകന് തലക്ക് അടിയേറ്റ് മരിച്ചതിനെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലിസ് പതിനൊന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൊടുങ്ങല്ലൂര്‍ പൊലിസ് സ്റ്റേഷന് പരിധിയില്‍ ഏഴും മതിലകം പൊലിസ് സ്റ്റേഷന് പരിധിയില്‍ നാലും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അനുമതിയില്ലാതെ പ്രകടനം നടത്തിയതുള്‍പ്പടെ പതിനൊന്ന് കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. എടവിലങ്ങില്‍ സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫിസും, സി.ഐ.ടി.യു ഓഫിസും തല്ലിത്തകര്‍ത്തത്, പഞ്ചായത്ത് മെമ്പറുടെ ഉള്‍പ്പടെ മൂന്ന് വീടുകള്‍ക്ക് നേരെ ഉണ്ടായ ആക്രമണം, അനുമതിയില്ലാതെ പ്രകടനം നടത്തിയത് എന്നിവയാണ് കൊടുങ്ങല്ലൂര്‍ സ്റ്റേഷനില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകള്‍. പടിഞ്ഞാറെ വെമ്പല്ലൂരില്‍ ഒരു വീടിനും രണ്ട് വാഹനങ്ങള്‍ക്കും നേരെ വെള്ളിയാഴ്ച്ച രാത്രിയിലുണ്ടായ ആക്രമണവും ആലയില്‍ ശനിയാഴ്ച്ച രാത്രി വീടും കാറും തല്ലിത്തകര്‍ത്ത സംഭവവുമുള്പ്പടെയാണ് നാല് കേസുകള്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."