
അക്ഷരലോകത്തെ സുന്ദരി, അറബി
ഡിസംബര്‍ 18 ലോക അറബി ഭാഷാ ദിനമായി കൊണ്ടാടുന്നു. ഇന്ന് നിലനില്ക്കുന്നതില് ഏറ്റവും പഴക്കംചെന്ന സെമിറ്റിക് ഭാഷയാണ് അറബി. ഇവയില്‍ ഏറ്റവും സജീവമായി നില്ക്കുന്നതും അറബി ഭാഷ മാത്രമാണ്. ലോകത്താകമാനം 42.2 കോടിയിലധികം ജനങ്ങള്‍ അറബി സംസാരിക്കുന്നവരാണ്. അതിലേറെപ്പേര്‍ രണ്ടാം ഭാഷയായി അറബി ഉപയോഗിക്കുന്നവരുമാണ്. ഐക്യരാഷ്ട്ര സഭ അംഗീകരിച്ച ആറ് ഔദ്യോഗിക ഭാഷകളിലൊന്നായ അറബിയെപ്പറ്റി കൂടുതല്‍ അറിയാം.
അല്‍പ്പം ചരിത്രം
ഇസ്ലാമിക നാഗരികതയുടെ കാലഘട്ടം എന്നറിയപ്പെടുന്ന അബ്ബാസീ കാലത്ത് അറബി ഭാഷ ലോക ഭാഷയായിരുന്നു. അക്കാലത്ത് ഗ്രീക്ക്, പേര്‍ഷ്യന്‍ ഭാഷകളില്‍ നിന്ന് നിരവധി പുസ്തകങ്ങള്‍ വിവര്‍ത്തനം ചെയ്യപ്പെട്ടു. വൈദ്യ, ശാസ്ത്ര, എഞ്ചിനിയറിങ് പണ്ഡിതന്മാരുടെ രചനകളും അക്കാലത്ത് അറബിയിലായിരുന്നു. പിന്നീട് അറബി രചനകളെല്ലാം യൂറോപ്യന്‍ ഭാഷകളിലേക്കു കൂടി മാറ്റി. ഇത് ആധുനിക പാശ്ചാത്യന്‍ നാഗരികതയുടെ തുടക്കമായിരുന്നു. പക്ഷെ, ഇതോടെ അറബി ഭാഷയുടെ ലോക പദവിക്ക് മങ്ങലേറ്റു തുടങ്ങി. പിന്നീടുണ്ടായ അധിനിവേഷങ്ങള്‍ ഈ പതനത്തെ പൂര്‍ണമാക്കിയെങ്കിലും അറബ് ലോകങ്ങളുടെ സ്വാതന്ത്ര്യങ്ങള്‍ക്കു ശേഷം അറബി വീണ്ടും ലോക ഭാഷാ പദവിയിലേക്ക് ഉയര്‍ന്നു. നെപ്പോളിയന് ബോണപ്പാട്ടിന്റെ നേതൃത്വത്തിലുള്ള ഫ്രഞ്ച് അധിനിവേഷവും അറബി ഭാഷയുടെ ഉയര്‍ച്ചയില്‍ നല്ലൊരു പങ്കു വഹിച്ചിട്ടുണ്ട്. ഇന്ന് ഐക്യരാഷ്ട്ര സഭ ഔദ്യോഗിക ഭാഷയായി അംഗീകരിച്ച ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പെയിന്, ചൈനീസ്, റഷ്യ എന്നീ ഭാഷയ്ക്കൊപ്പം മൂന്നാം സ്ഥാനത്തായി അറബിയുണ്ട്.
ഡിസംബര്‍ 18 നു പിന്നില്‍
അറബി ഭാഷയുടെ ചെറിയൊരു ക്ഷയം മേലെ പറഞ്ഞല്ലോ. പിന്നീട് അറബി ഭാഷയുടെ സ്വാധീനവും പ്രാധാന്യവും തിരിച്ചറിഞ്ഞ് യുനെസ്കോ അതിന്റെ ഭരണഘടനയും രേഖകളും പ്രസിദ്ധീകരണങ്ങളും അറബിയില്‍ കൂടി ഉള്‍പ്പെടുത്തി. 1960 ലായിരുന്നു ഇത്. 1966 ല്‍ അറബിയിലേക്കും അറബിയില്‍ നിന്നും തര്‍ജമ ചെയ്യാന്‍ വേണ്ടി യുനെസ്കോയുടെ പ്ലീനറി സെക്ഷനില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. 1973 ലാണ് അറബിയെ മറ്റ് ഔദ്യോഗിക ഭാഷയ്ക്കൊപ്പം ഐക്യരാഷ്ട്ര സഭ ചേര്‍ക്കുന്നത്. അത് ഡിസംബര്‍ 18ന് ആയിരുന്നു. 2012 മുതലാണ് യുനെസ്കോയുടെ തീരുമാനപ്രകാരം എല്ലാ വര്‍ഷവും ഡിസംബര്‍ 18ന് അറബി ഭാഷാ ദിനമായി ആചരിക്കാന്‍ തുടങ്ങിയത്.
നമ്മള് ഉപയോഗിക്കുന്നത് അറബി അക്കങ്ങള്‍
നമ്മള് സാധാരണ കണക്കുകള്‍ ചെയ്യാനും എഴുതാനും ഫോണിലും ഉപയോഗിക്കുന്ന അക്കങ്ങളില്ലേ (0,1,2,3,4,5,6,7,8,9), ഇത് അറബി അക്കങ്ങളാണ്. ഹിന്ദു- അറബിക്ക് അക്കങ്ങളെന്നും ഇവ അറിയപ്പെടുന്നുണ്ട്. യൂറോപ്യന്മാര് മുന്‍പ് സാധാരണ കണക്കു കൂട്ടലുകള്‍ക്കു വേണ്ടി അബാക്കസിലും മറ്റും ഉപയോഗിച്ചിരുന്നത് റോമന്‍ അക്കങ്ങളായിരുന്നു. അവരിലേക്ക് അറബികള്‍ ചെന്ന് പുതിയ അക്കങ്ങള്‍ പരിചയപ്പെടുത്തിക്കൊടുത്തു. ഇന്ന് സാധാരണ ഉപയോഗങ്ങള്‍ക്കെല്ലാം അറബി അക്കങ്ങളാണ് ഉപയോഗിക്കുന്നത്. റോമന്‍, ഗ്രീക്ക്, ചൈനീസ് അക്കങ്ങളാവട്ടേ ഫോര്‍മല്‍ ആവശ്യങ്ങള്‍ക്കുമായി. അപ്പോള്‍ സാധാരണ കാണുന്ന 'അറബി അക്കങ്ങള്‍' ആരുടേതെന്നായിരിക്കും സംശയം അല്ലേ? അത് കിഴക്കന്‍ അറബിക്ക് അക്കങ്ങളെന്നാണ് അറിയപ്പെടുന്നത്.ഭാഷാ പിതാവും പേരും
ബി.സി 1900 ത്തില്‍ ജീവിച്ച യഅ്റബ് ബിനു ഖഹ്താനാണ് അറബി ഭാഷയുടെ പിതാവായി അറിയപ്പെടുന്നത്. ഇവരുടെ പേരിലേക്കു ചേര്‍ത്താണ് അറബിയെന്ന പേരു വന്നതെന്നും പറയുന്നു. എന്നാല്‍ ഇഅ്റാബ് (അറബി ഭാഷയുടെ വര്‍ണ്ണ ഘടന) ഉള്ള ഏക ഭാഷയായതിനാലാണ് അറബിയെന്നു പേരു വന്നതെന്നും പറയുന്നു. അ, ഇ, ഉ, അ് എന്നീ നാലു വര്‍ണ്ണങ്ങളാണ് അറബി ഭാഷയിലുള്ളത്. ഫത്ഹ്- അകാരത്തിനു വേണ്ടി, കസ്റ്- ഇ കാരത്തിനു വേണ്ടി, ള്വമ്മ- ഉകാരത്തിനു വേണ്ടി, സുകൂന്- അ് കാരത്തിനു വേണ്ടി.
എവിടെയെല്ലാം അറബി ഭാഷ
ലോകത്തെ എല്ലാം മുസ്ലിംകളുടെയും ആരാധനാ ഭാഷ അറബിയാണ്. വിശുദ്ധ ഖുര്‍ആനിന്റെ ഭാഷയും അതുതന്നെയാണ്. നിരവധി രാജ്യങ്ങളില്‍ ക്രിസ്തീയ ദേവാലയങ്ങളിലും അറബി ഉപയോഗിക്കുന്നു. അറബ് രാഷ്ട്രങ്ങളെക്കൂടാതെ ഇറാന്, തുര്‍ക്കി, ഛാഢ്, മാലി, എറിട്രിയാ രാജ്യങ്ങളിലും അറബി സജീവ ഭാഷയാണ്. 28 രാഷ്ട്രങ്ങളുടെ ഔദ്യോഗിക ഭാഷ അറബിയാണ്. കൂടാതെ, എറിട്രിയാ, ഛാഢ്, ഇസ്റാഈല്‍ എന്നീ രാഷ്ട്രങ്ങളിലെ രണ്ടാമത്തെ ഔദ്യോഗിക ഭാഷയുമാണ്. ടര്‍ക്കിഷ്, പേര്‍ഷ്യന്‍, കുര്‍ദിഷ്, ജോര്‍ദാന്‍, സ്പാനിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച് തുടങ്ങിയ പ്രമുഖ ഭാഷകളില്‍ അറബി ഭാഷയുടെ സ്വാധീനം ധാരാളമുണ്ട്. അറബി ലിപികള്‍ ഉപയോഗിച്ചാണ് പേര്‍ഷ്യന്‍, കുര്‍ദിഷ്, മലായ്, ടര്‍ക്കിഷ്, ഉര്‍ദു ഭാഷകള്‍ എഴുതുന്നത്.
നൊബേല്‍ തിളക്കം
അറബി നോവല്‍ രംഗത്ത് ചരിത്രം സൃഷ്ടിച്ച നജീബ് മഹ്ഫൂളിന് (1911-2006) 1988 ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ ലഭിച്ചു. ബയ്നല് ഖസ്റൈന്‍, ഖസ്റു ശൗഖ്, സുക്രിയ്യ എന്നീ നോവലുകളാണ് നൊബേലിന് അര്‍ഹമായത്.
ഇതുകൂടാതെ 2008 മുതല്‍ 2016 ഒന്‍പത് അറബി നോവലുകള്‍ക്ക് ബുക്കര്‍ പ്രൈസ് ലഭിച്ചു. കഴിഞ്ഞവര്‍ഷം ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ച 'പ്രകാശവര്‍ഷം 2015' ആഘോഷം ആയിരം വര്‍ഷം മുന്‍പ് ഗോളശാസ്ത്രത്തില്‍ ഇബ്നുല്‍ ഹൈഥം അറബി ഭാഷയില്‍ രചിച്ച കിതാബുല്‍ മനാളിറിന്റെ സ്മരണാര്‍ഥമായിരുന്നു.
അക്ഷരങ്ങള്‍ 28
28 അക്ഷരങ്ങളാണ് അറബിയിലുള്ളത്. വലത്തു നിന്ന് ഇടത്തോട്ട് എഴുതുന്ന ഭാഷയെന്നതാണ് മറ്റൊരു പ്രത്യേകത. 1.23 കോടി വാക്കുകളുണ്ട് അറബിയില്‍ (ഇംഗ്ലീഷില്‍ 1.71 ലക്ഷം വാക്കുകളാണുള്ളത്). 16,000 ഭാഷാ വേരുകളുണ്ട് അറബി ഭാഷയ്ക്ക് (ലാറ്റിന്‍ ഭാഷയ്ക്കു പോലും 700 ഭാഷാ വേരുകളാണുള്ളത്).
കാലിഗ്രഫി
പല കമ്പനികളുടെയും ലോഗോകള്‍ ശ്രദ്ധിച്ചിട്ടില്ലേ, മനോഹരമായ സന്ദേശം നല്കുന്ന ചിത്രങ്ങളില്‍ കമ്പനിയുടെ പേര് ഉള്‍പ്പെടുന്ന രീതിയിലായിരിക്കും അത്. സൗന്ദര്യത്തിനൊപ്പം അത്യാകര്ഷണവും നല്ല അര്‍ഥവും പകരുന്നതായിരിക്കും ഇത്തരം എഴുത്തുകള്‍. ഇത് അറബി കാലിഗ്രഫിയില്‍ നിന്ന് ഉരിത്തിരിഞ്ഞു വന്നതാണ്.
ഇസ്ലാമിക നാഗരികത ജന്മം നല്കിയ കലകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് അറബി അക്ഷരങ്ങള്‍ ഉപയോഗിച്ചുള്ള ഈ കലാരൂപം. നോവലുകള്‍ക്കും കഥകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഭംഗി പകരാന്‍ അറബി കാലിഗ്രഫികള്‍ ഉപയോഗിച്ചുവന്നു. അറബി കാലിഗ്രഫി എന്നു തുടങ്ങിയെന്നതിനെപ്പറ്റിയൊന്നും നിശ്ചയമില്ല. മുഹമ്മദ് നബിയുടെ ഒപ്പ് കാലിഗ്രഫി ഉപയോഗിച്ചുള്ളതായിരുന്നു. മോതിരത്തില്‍ കടഞ്ഞുണ്ടാക്കിയതായിരുന്നു പ്രവാചകന്റെ ഒപ്പ്.
എന്തായാലും അക്കാലത്ത് കാലിഗ്രഫിയുണ്ടെന്ന് ഉറപ്പിക്കാന്‍ ഇതുമതിയല്ലോ. പിന്നീട് ഖുര്‍ആന്‍ ഏകീകരിക്കുമ്പോഴും മറ്റും കാലിഗ്രഫി പ്രധാന പങ്കു വഹിച്ചു. ഇസ്ലാമിക ഭരണ കാലഘട്ടത്തില്‍ ചില സുല്ത്താന്മാര്ക്ക് കൊട്ടാര കാലിഗ്രഫര്‍മാര്‍ ഉണ്ടായിരുന്നതായും ചരിത്രത്തില്‍ കാണാം. ഇന്ത്യയില്‍ മുഗള്‍ കാലഘട്ടത്തില്‍ കാലിഗ്രഫിക്ക് ഉന്നതമായ സ്ഥാനമുണ്ടായിരുന്നുവെന്ന് അവരുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ കണ്ടാല്‍ മനസ്സിലാക്കാനാവും.
അറബി ഭാഷയുടെ സൗന്ദര്യമേറിയൊരു ഭാഗമാണ് കാലിഗ്രഫി. ഇന്ന് ഏതാണ്ടെല്ലാ ഭാഷകളിലും കാലിഗ്രഫികള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. കാലിഗ്രഫി വാണിജ്യവല്ക്കരിക്കപ്പെട്ടുവെന്ന് അര്‍ഥം. എല്ലാ മേഖലയിലും കാലിഗ്രഫിയുടെ ആവശ്യം കൂടിവരികയാണ്. മരത്തില്‍ കൊത്തിവയ്ക്കാനും ഫെയിം ചെയ്തുവയ്ക്കാനും മറ്റും വലിയൊരു വിപണി മേഖല തന്നെയാണ് ഇന്ന് കാലിഗ്രഫി.
ചിത്ര കലയില്‍ താല്പര്യമുള്ളവരാണ് കാലിഗ്രഫിയിലും തിളങ്ങിനില്‍ക്കുന്നത്. കേരളത്തിലും നിരവധി അറബി കാലിഗ്രഫി കലാകാരന്മാര് ഉണ്ട്. അലങ്കാരം മാത്രമാണ് കാലിഗ്രഫിയുടെ ലക്ഷ്യം. വായന അല്‍പ്പം പ്രയാസമാണെങ്കിലും അതിന്റെ സൗന്ദര്യത്തിനാണ് കലാകാരന്മാര് മുന്‍ഗണന നല്‍കുന്നത്. പ്രമുഖരുടെ പോര്‍ട്രൈറ്റുകളില്‍ അവരുടെ പേരെഴുതിക്കൊണ്ടുള്ള കാലിഗ്രഫികളും ഏറെ ജനപ്രിയമാണിന്ന്.
അറബി ഭാഷയ്ക്ക് രണ്ടു പേരുകള്‍
ഖുര്‍ആന്‍ ഭാഷ: വിശുദ്ധ ഖുര്‍ആന്‍ ഇറക്കപ്പെട്ടത് അറബി ഭാഷയിലായതിനാലാണിത്.
ള്വാദ് ഭാഷ: ള്വാദ് എന്ന അക്ഷരം ഉള്ള ഏക ഭാഷ അറബിയായതിനാലാണ് ഇങ്ങനെ പേരു വന്നത്.
ലോക ഭാഷകളുടെ ഇടയില്‍ എഴുത്തില്‍ സുന്ദരി അറബിയാണെന്നാണ് പറയുന്നത്. എങ്ങനെയും വഴങ്ങുമെന്നതാണ് അതിന്റെ പ്രത്യേകത. അഞ്ചു ഭാഷാ ലിപികളാണ് പ്രധാനമായും അറബി ഭാഷയ്ക്കുള്ളത്.
1. കൂഫീ ലിപി
ഏറ്റവും പഴക്കം ചെന്ന അറബി ലിപി കൂഫീയാണ്. മുസ്ലിംകള് ആദ്യമായി സ്ഥാപിച്ച നഗരമായ കൂഫയുമായി ബന്ധപ്പെടുത്തിയാണ് ഈ പേരു വന്നത്.
2. ഖത്തു നസ്ഖ് (അച്ചടി ലിപി)
സാധാരണയായി ഉപയോഗിച്ചു വരുന്നൊരു ലിപിയാണിത്. ഗള്‍ഫില്‍ നിന്നു വരുന്ന ഖുര്‍ആനിലും പത്രങ്ങളും മറ്റും അച്ചടിക്കുന്നതും ഈ ലിപിയിലാണ്. കമ്പ്യൂട്ടറിലുള്ള പുതിയകാല ലിപികളും ഇക്കൂട്ടത്തില്‍പ്പെടുത്താം.
3. ഖത്തു റുഖ്അ (കയ്യെഴുത്ത് ലിപി)
അച്ചടി ലിപിയില്‍ നിന്ന് വളരെ വിഭിന്നമാണ് അറബി കയ്യെഴുത്ത്. എളുപ്പത്തില്‍ വളരെ വേഗത്തില്‍ എഴുതാനാവുമെന്നതാണ് ഇതിന്റെ പ്രത്യകത.
4. ഖത്തുദ്ദീവാനീ (കാവ്യ ലിപി)
വളരെ ഭംഗിയാര്‍ന്ന മറ്റൊരു ലിപിയാണ് ഖത്തുദ്ദീവാനീ. ഓട്ടോമന്‍ ഭരണാധികാരിയായ മുഹമ്മദ് ഫാതിഹിന്റെ കാലത്താണ് ഇത് രൂപകല്‍പ്പന ചെയ്യുന്നത്. അന്ന് സ്ഥാപിതമായ ദവാവീനുല് ഹുക്കൂമ എന്ന കാവ്യ കൂട്ടായ്മയുമായി ബന്ധപ്പെടുത്തിയാണീ പേരു വന്നത്.
5. ഖത്തുല്‍ ഫാരിസീ (പേര്‍ഷ്യന്‍ ലിപി)
13-ാം നൂറ്റാണ്ടില്‍ പേര്‍ഷ്യയില്‍ രൂപംകൊണ്ടൊരു ലിപിയാണിത്. വളരെ സാവധാനത്തില്‍ മാത്രമേ ഈ ലിപി എഴുതാനാവൂ.
പൊന്നാനി ലിപി
ഇതൊന്നും കൂടാതെ കേരളത്തിന്റെ സ്വന്തമായൊരു ലിപി കൂടിയുണ്ട് അറബി ഭാഷയ്ക്ക്. പൊന്നാനി ലിപിയാണത്. അന്താരാഷ്ട്ര തലത്തില്‍ ഇത് എണ്ണപ്പെട്ടിട്ടില്ലെങ്കിലും കേരളത്തില്‍ ഇതിന്റെ സ്വാധീനം വലുതാണ്. കേരളത്തില്‍ അച്ചടിക്കുന്ന ഖുര്‍ആനും അറബി പുസ്തകങ്ങളും പൊന്നാനി ലിപിയിലാണ് എഴുതുന്നത്.
അറബി ഭാഷയും കേരളവും
ശമീറലി കുറ്റിക്കാട്ടൂര്‍
അറബികളും കേരളവും തമ്മിലുള്ള ബന്ധത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. കച്ചവടത്തിനായി പുരാതന കാലം മുതല്‍ അറബികള്‍ കേരളത്തിലെത്തിയിരുന്നു. കച്ചവടത്തോടൊപ്പം ഭാഷാവിനിമയവും സാംസ്കാരിക കൈമാറ്റവും നടന്നുവെന്ന് ചരിത്രം പറയുന്നു. അറബിയെ മലയാളവുമായി ചേര്‍ത്ത് അറബിമലയാളം എന്ന എഴുത്ത് ഭാഷയും രൂപംകൊണ്ടു. ഇതുപോലെ അറബിത്തമിഴും മറ്റും രൂപം പ്രാപിച്ചിട്ടുണ്ട്.
കേരളത്തില്‍ അറബി ഭാഷ എപ്പോള്‍ പ്രചരിച്ചുവെന്ന് കൃത്യമായി തെളിയിക്കപ്പെട്ടിട്ടില്ല. അറബി ഭാഷാ സാന്നിധ്യം ആദ്യമായി കണ്ടെത്തിയത് ഒമ്പതാം നൂറ്റാണ്ടിലെ തരിസാ പള്ളി ശാസനങ്ങളിലാണ്.
ചേര രാജാവായ സ്ഥാണുരവി കുലശേഖരന്റെ കാലത്ത് (ക്രിസ്തു വര്‍ഷം 849 ) കൊല്ലത്ത് നിര്‍മ്മിച്ച തരിസാ പള്ളിക്ക് നല്കിയ പ്രദേശത്തിന്റെ ചെമ്പ് പട്ടയങ്ങളാണ് പ്രസ്തുത ശാസനം. അതില്‍ സാക്ഷികളായി അന്നത്തെ കൊല്ലം തീരത്തെ അറബി വ്യാപാരികളും കൂഫീ ലിപിയില്‍ പേരെഴുതി ഒപ്പിട്ടിരിക്കുന്നതായി കാണാം. കേരളത്തിലെ അറബി ഭാഷാ സാന്നിധ്യം തെളിയിക്കുന്ന പ്രഥമ ചരിത്രരേഖ ഇതാണ്.
കേരളത്തിലെ പലയിടങ്ങളിലുമുള്ള ചില പ്രാചീന ഖബറിടങ്ങളില്‍ കാണുന്ന സ്മാരക ശിലകളില്‍ അറബി ലിപികള്‍ കണ്ടെത്തിയിട്ടുണ്ട്. പതിനാലാം നൂറ്റാണ്ടില്‍ കേരളം സന്ദര്‍ശിച്ച പ്രസിദ്ധ സഞ്ചാരി ഇബ്നു ബത്തൂത്ത മലബാറില്‍ നിലനിന്നിരുന്ന അറബി സാന്നിധ്യത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്
അറബി ഭാഷയ്ക്ക് നിരവധി സംഭാവനകള്‍ നല്കിയ പല മഹാന്മാര് കേരളത്തിലുണ്ടായിട്ടുണ്ട്. സൈനുദ്ദീന്‍ മഖ്ദൂം, ഖാളീ മുഹമ്മദ്, അഹ്മദ് കോയ ശാലിയാത്തി, വെളിയംകോട് ഉമര്‍ഖാളി തുടങ്ങിയവര്‍ അവരില്‍ ചിലരാണ്.
കേരളത്തില്‍ നിന്നും ആദ്യമായി രചിക്കപ്പെട്ട അറബി ഗ്രന്ഥം എ.ഡി 1342 ല്‍ ഫഖീഹ് ഹുസൈനിന്റെ ഖൈദുല്‍ ജാമിഅ്' ആണ്.
പൊന്നാനിയിലെ മഖ്ദൂമുമാര്‍
കേരളത്തിലെ അറബി പ്രചരണത്തിന് പിന്നില്‍ പൊന്നാനി മഖ്ദൂമുമാര്‍ക്ക് വലിയ പങ്കുണ്ട്. ശൈഖ് സൈനുദ്ദീന്‍ ബിന്‍ അലിയാണ് പൊന്നാനിയിലെ മതപഠനസ്ഥാപകന്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പഠിതാക്കള്‍ ഇവിടെ പഠനം നടത്തിയിരുന്നു.
കേരളീയ പണ്ഡിതന്മാരില് വിപുലമായ തോതില്‍ അറബിയില്‍ ആദ്യമായി സാഹിത്യരചന നടത്തിയത് ശൈഖ് സൈനുദ്ദീന്‍ ഒന്നാമനായിരുന്നു. നിയമശാസ്ത്രം, ആധ്യാത്മശാസ്ത്രം എന്നീ മേഖലകളിലായിരുന്നു കൂടുതല്‍ രചനകള്‍. പോര്‍ച്ചുഗീസ് അധിനിവേശത്തിനെതിരെ പോരാടാന്‍ ആഹ്വാനം ചെയ്തുകൊണ്ട് അദ്ദേഹം രചിച്ച 'തഹ്രീളു അഹ്ലില്‍ ഈമാന്‍ അലാ ഹാദി അബദത്തി സ്സുല്‍ബാന്‍' എന്ന കാവ്യം അതില്‍ പ്രധാനപ്പെട്ടതാണ്.
1498ല്‍ വാസ്കോഡ ഗാമ മലബാര്‍ തീരത്ത് കപ്പലിറങ്ങിയതു മുതല്‍ മലബാറിലെ മുസ്ലിംകള് അനുഭവിച്ച പീഡനങ്ങള്‍ വര്‍ണനാതീതമായിരുന്നു. ഇതിനെതിരെ സമരസജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ രചിച്ച ഈ കാവ്യം 150 വരികളിലായി പ്രസ്തുത ചരിത്രസന്ധിയെ വിശകലനം ചെയ്തിരിക്കുന്നു. സുന്ദരമായ സാരോപദേശങ്ങളും തത്വങ്ങളും അടങ്ങിയ കാവ്യഗ്രന്ഥമായ 'അദ്കിയ' അദ്ദേഹത്തിന്റെ മറ്റൊരു കൃതിയാണ്.
സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്
സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്റെ പൗത്രനായ ശൈഖ് സൈനുദ്ദീന്‍ രണ്ടാമനാണ് കേരളീയ പണ്ഡിതന്മാരില് ലോകപ്രശസ്തനായ അറബി ഭാഷാ പണ്ഡിതന്. ഒരു കേരളീയന് രചിച്ച പ്രഥമ കേരള ചരിത്രം ഇദ്ദേഹത്തിന്റെ 'തുഹ്ഫത്തുല്‍ മുജാഹിദീന്‍' എന്ന ഗ്രന്ഥമാണ്. ഈ ഗ്രന്ഥത്തില്‍ കേരളത്തിലെ ഇസ്ലാമിന്റെ ആവിര്‍ഭാവം, പോര്‍ച്ചുഗീസ് ആഗമനം, ഹൈന്ദവരുടെ ആചാരങ്ങള്‍, യുദ്ധാഹ്വാനം തുടങ്ങിയ വിഷയങ്ങളാണ് പറയുന്നത്.
ഇംഗ്ലീഷ് ഓറിയന്റലിസ്റ്റ് റോളണ്ട്സണ്‍ 1832ല്‍ ഇത് ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യുകയുണ്ടായി. പിന്നീട് മദ്രാസ് സര്‍വ്വകലാശാലയിലെ ഹുസൈന് നൈനാറും ഇതിന്റെ ഇംഗ്ലീഷ് പരിഭാഷ പുറത്തിറക്കുകയുണ്ടായി. വിവിധ ഭാരതീയ, യൂറോപ്യന്‍ ഭാഷകളിലായി ധാരാളം പരിഭാഷകള്‍ പുറത്തിറങ്ങിയത് ഈ ഗ്രന്ഥത്തിന്റെ ചരിത്ര പ്രാധാന്യത്തെ കുറിക്കുന്നു.
കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ കര്‍മ്മശാസ്ത്ര ഗ്രന്ഥമായ 'ഫത്ഹുല്‍ മുഈന്‍' ഇദ്ദേഹത്തിന്റെ എടുത്തുപറയാവുന്ന മറ്റൊരു രചനയാണ്. രണ്ട് അറബി പണ്ഡിതന്മാര് ഈ ഗ്രന്ഥത്തിന് വിശദീകരണം എഴുതിയിട്ടുണ്ട്. ഇസ്ലാമിക കര്‍മശാസ്ത്ര ഗ്രന്ഥമായ ഫത്ഹുല്‍ മുഈന്‍ ഈജിപ്തിലെ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ പോലും പാഠ്യവിഷയമാണ്. ചെറുതും വലുതുമായ പത്തോളം ഗ്രന്ഥങ്ങള്‍ ഇദ്ദേഹം അറബിയില്‍ രചിച്ചിട്ടുണ്ട്.
ഖാളി മുഹമ്മദ്
പോര്‍ച്ചുഗീസ് അധിനിവേശ കാലത്ത് ജീവിച്ച മറ്റൊരു കേരളീയ അറബി പണ്ഡിതനാണ് 1577 ല്‍ കോഴിക്കോട് ജനിച്ച ഖാളി മുഹമ്മദ്. 'ഇലാ കം അയ്യുഹല്‍ ഇന്സാന്' എന്ന അറബി കാവ്യവും മുഹ്യുദ്ദീന്‍ മാല എന്ന അറബിമലയാള കാവ്യത്തിന്റെയും രചയിതാവ്. വളരെ പ്രസിദ്ധമായ മറ്റൊരു കാവ്യസൃഷ്ടിയാണ് 'അല്‍ഫത്ഹുല്‍ മുബീന്' എന്ന അധിനിവേശ വിരുദ്ധ കാവ്യം. പോര്‍ച്ചുഗീസ് അധിനിവേശത്തിന്റെ കിരാതചിത്രങ്ങള് ഇതില്‍ അനാവരണം ചെയ്തിരിക്കുന്നു.
വെളിയംകോട് ഉമര്‍ ഖാളി
1755 ല്‍ ജനിച്ച വെളിയംകോട് ഉമര്‍ ഖാളി കവിയായിരുന്നു. പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ കൊണ്ട് കവിതകള്‍ രചിച്ചിരുന്നു. അദ്ദേഹത്തിന് റൗളാ സന്ദര്‍ശനവേളയില്‍ അകത്തേക്ക് അനുമതി നിഷേധിക്കപ്പെട്ടപ്പോള്‍ ചൊല്ലിയ കവിത ലോകപ്രശസ്തമാണ്.
പിന്നീട് 'മഖാസിദുന്നികാഹ്', 'സ്വല്ലല്‍ ഇലാഹ്', 'നഫാഇസു ദുറൂര്‍' തുടങ്ങിയ ദീര്‍ഘ കാവ്യങ്ങളും രചിച്ചു.
സയ്യിദ് ജിഫ്രിയുടെ 'കന്‍സുല്‍ ബറാഹീന്', മമ്പുറം തങ്ങള്‍ രചിച്ച 'അസ്സൈഫുല്‍ ബത്താര്‍', സയ്യിദ് ഫസലിന്റെ 'ഉദ്ദത്തുല്‍ ഹുക്കാം' തുടങ്ങിയ രചനകളും അറബ് ലോകത്തേക്ക് കേരളത്തില്‍ നിന്നുള്ള സംഭാവനയാണ്.
ആദ്യത്തെ അറബിക് കോളജ്
ഇരുപതാം നൂറ്റാണ്ടില്‍ അറബി ഭാഷാ രംഗം സജീവമായത് ചാലിലകത്ത് കുഞ്ഞഹമ്മദാജി വാഴക്കാട് ആരംഭിച്ച തന്മിയത്തുല് ഉലൂം മദ്റസയുടെ ആവിര്‍ഭാവത്തോടെയായിരുന്നു. പരമ്പരാഗതമായ പള്ളി ദര്‍സ് സമ്പ്രദായങ്ങളില്‍ നിന്ന് വ്യത്യസ്തമായാണ് 1909 ല്‍ ഈ ഭാഷാ കോളജ് സ്ഥാപിച്ചത്.
പുതിയ വര്‍ത്തമാനം
സ്വാതന്ത്ര്യാനന്തരം കേരളത്തില്‍ അറബി ഭാഷാ പഠനരംഗത്ത് വലിയ കുതിപ്പുകളുണ്ടായി. പതിനയ്യായിരത്തില്‍ പരം പ്രാഥമിക മദ്റസകള്‍, പ്രാഥമിക തലത്തില്‍ പൊതു വിദ്യാലയങ്ങള്‍, അഞ്ഞൂറിലധികം സമാന്തര അറബി കോളജുകള്‍, അമ്പതോളം അംഗീകൃത അറബിക് കോളജുകള്‍, അഞ്ച് യൂണിവേഴ്സിറ്റികള്‍, സര്‍വ്വകലാശാലകള്‍ക്ക് കീഴിലുള്ള അറബി ഭാഷാ വിഭാഗങ്ങളുടെ അന്‍പതോളം കോളജുകള്‍, ഇവിടെയെല്ലാം അറബി ഭാഷ പഠിപ്പിക്കപ്പെടുന്നുണ്ട്. ഇന്ന് കേരളത്തില്‍ 12 ലക്ഷത്തില്‍പരം വിദ്യാര്‍ഥികള്‍ ഈ ഭാഷ പഠിക്കുന്നുണ്ട്.
തകഴിയുടെ ചെമ്മീന്‍ (ഷമ്മീന്‍), വൈക്കം മുഹമ്മദ് ബഷീറിന്റെ യാ ഇലാഹി, സുരയ്യയുടെ യാ അല്ലാ, ബെന്യാമിന്റ ആടുജീവിതം (അയ്യാമുല്‍ മാഇസ്) തുടങ്ങിയ മലയാളം പുസ്തകങ്ങള്‍ അറബിയിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടു.
അറബി ഭാഷാ സമരം
കേരളത്തിലെ അറബി ഭാഷാ സാന്നിധ്യം പറയുമ്പോള്‍ ഒഴിവാക്കാനാവാത്തതാണ് 1980 ജൂലൈ 30 ലെ ഭാഷാസമരം. സ്കൂളുകളില്‍ അറബി ഭാഷാ പഠനം ഒഴിവാക്കാന്‍ നായനാര്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് മുസ്ലിം ലീഗിന്റെ നേതൃത്വത്തില്‍ മലപ്പുറം കലക്ടറേറ്റ് പിക്കറ്റിങോടു കൂടിയാരംഭിച്ച സമരമാണിത്.
സമരം സംഘര്‍ഷത്തിലേക്കു നീങ്ങുകയും പൊലിസ് വെടിയുതിര്‍ക്കുകയും ചെയ്തു. മലപ്പുറം കാളികാവിലെ കുഞ്ഞിപ്പ, തേഞ്ഞിപ്പലത്തെ അബ്ദു റഹ്മാന്, മൈലപ്പുറത്തെ മജീദ് എന്നിവര്‍ വെടിയേറ്റു മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ബെംഗളുരുവിൽ ഡെലിവറി ജീവനക്കാരന്റെ ക്രൂരത; വിലാസം തെറ്റിയെന്ന് പറഞ്ഞു ഉപഭോക്താവിനെ മർദിച്ച് പരിക്കേൽപ്പിച്ചു
National
• 5 days ago
ചെറുപുഴയിൽ എട്ടുവയസുകാരിയോട് പിതാവിൻറെ ക്രൂരത; പ്രതി അറസ്റ്റിൽ, ശിശുക്ഷേമ സമിതി കുട്ടികളുടെ സംരക്ഷണം ഏറ്റെടുക്കും
Kerala
• 5 days ago
മഴയും കാറ്റും; സംസ്ഥാനത്ത് പ്രത്യേക മുന്നറിയിപ്പ്; കാറ്റിനെ നേരിടാനുള്ള ജാഗ്രത നിർദേശങ്ങൾ
Kerala
• 5 days ago
കനത്ത മഴ; മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 5 days ago
കള്ളക്കടല്‍ പ്രതിഭാസം; ഇന്നുമുതല്‍ മത്സ്യബന്ധനത്തിന് വിലക്ക്; കടലാക്രമണത്തിന് സാധ്യത
Kerala
• 5 days ago
പടിയിറങ്ങുന്നത് റയലിന്റെ രണ്ട് ഇതിഹാസങ്ങൾ; ബെർണാബ്യൂവിൽ ഇന്ന് അവസാന ആട്ടം
Football
• 5 days ago
കപ്പലില്‍ നിന്ന് അപകടകരമായ കാര്‍ഗോ അറബിക്കടലിലേക്ക് വീണു; കേരള തീരത്ത് ജാഗ്രത നിര്‍ദേശം
Kerala
• 5 days ago
ചരിത്രത്തിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് പൂജാര
Cricket
• 5 days ago
പത്തനംതിട്ടയിൽ 17 വയസുകാരിയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതിക്ക് ജീവപര്യന്തം കഠിനതടവ്
Kerala
• 5 days ago
ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി ഗില്ലിനെ നിയമിക്കാൻ ഒറ്റ കാരണമേയുള്ളൂ; അഗാർക്കർ
Cricket
• 5 days ago
തൃശൂർ കാഞ്ഞിരപ്പുഴയിൽ മണൽ വരുന്നതിനിടയിൽ അപകടം; ഒരാൾക്ക് ദാരുണാന്ത്യം
Kerala
• 5 days ago
"വയനാടിന്റെ ദുരന്തത്തിന് 10 കോടി ഉപയോഗിക്കാമായിരുന്നു" ; തുർക്കി സഹായത്തെ കേരളത്തിന്റെ തെറ്റായ ഔദാര്യമെന്ന് വിമർശിച്ച് ശശി തരൂർ
National
• 5 days ago
ഈ നിമിഷത്തിനായി കാത്തിരുന്നത് എട്ട് വർഷം; 2016ൽ ഇംഗ്ലണ്ടിനെ വിറപ്പിച്ചവൻ വീണ്ടും ഇന്ത്യൻ ടീമിൽ
Cricket
• 5 days ago
2009 ന് ശേഷം ഏറ്റവും നേരത്തെ മൺസൂൺ ; കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത; ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു
Kerala
• 5 days ago
കോഴിക്കോട് ലോഡ്ജിൽ കഴുത്തറുത്ത നിലയിൽ മൃതദേഹം; മുറി പുറത്തുനിന്ന് പൂട്ടിയ നിലയിൽ, കൊലപാതക സംശയവുമായി പൊലീസ്
Kerala
• 5 days ago
അപകീർത്തി കേസിൽ രാഹുൽ ഗാന്ധിക്കെതിരെ അറസ്റ്റ് വാറന്റ്; ജൂൺ 26ന് മുമ്പ് കോടതിയിൽ ഹാജരാകാൻ നിർദേശം
National
• 5 days ago
ഇന്നും വന്‍കുതിപ്പ്; വീണ്ടും റെക്കോര്‍ഡിലേക്കോ സ്വര്‍ണവില
Business
• 5 days ago.png?w=200&q=75)
കേരളത്തിൽ മെയ് മാസത്തിൽ 273 കോവിഡ് കേസുകൾ; ജാഗ്രതാ നടപടികൾ ശക്തമാക്കാൻ ആരോഗ്യമന്ത്രിയുടെ നിർദേശം
Kerala
• 5 days ago
ഇന്ത്യൻ ടെസ്റ്റ് ടീമിനെ ഇനി ഗിൽ നയിക്കും, ടീമിൽ മലയാളിയും; ഇതാ ഇംഗ്ലണ്ടിനെ വീഴ്ത്താനുള്ള ഇന്ത്യൻ ടീം
Cricket
• 5 days ago
അച്ഛാ, എന്നെ തല്ലല്ലേ' എന്ന് മകളുടെ നിലവിളി; പ്രാങ്ക് എന്ന് പിതാവ്; എട്ടുവയസുകാരിയെ ക്രൂരമായി മർദിച്ച പിതാവിനെ കസ്റ്റഡിയിലെടുത്ത് പൊലീസ്
Kerala
• 5 days ago
രാജസ്ഥാനോട് ബിഗ് ബൈ പറഞ്ഞ് സഞ്ജു; അടുത്ത സീസണില്‍ ടീമില്‍ ഉണ്ടാകില്ലേ എന്ന് ക്രിക്കറ്റ് പ്രേമികള്‍
Cricket
• 5 days ago