HOME
DETAILS

കാലവര്‍ഷം രണ്ട് ദിവസത്തിനുള്ളില്‍, അതിതീവ്ര മഴ, വ്യാപക നാശനഷ്ടം

  
Web Desk
May 24 2025 | 05:05 AM

Monsoon Likely to Hit Kerala in Two Days IMD Issues Red Alerts for Heavy Rainfall


തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ എത്തിച്ചേരാന്‍ സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
അതേസമയം, അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം തീവ്രവും അതിതീവ്രവുമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും നാളെ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
                             
കൂടാതെ ഇന്ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലയിലും നാളെ തിരുവനന്തപുരത്തും കൊല്ലത്തും യെല്ലോ അലര്‍ട്ടും നല്‍കിയിട്ടുണ്ട്.
അടുത്ത ഏഴ് ദിവസം പടിഞ്ഞാറന്‍, വടക്കു പടിഞ്ഞാറന്‍ കാറ്റ് കേരളത്തിന് മുകളില്‍ ശക്തമാകാന്‍ സാധ്യതയുണ്ട്. മധ്യ കിഴക്കന്‍ അറബിക്കടലില്‍ വടക്കന്‍ കര്‍ണാട - ഗോവ തീരത്തിന് മുകളിലായി രൂപപ്പെട്ട ന്യൂനമര്‍ദം ശക്തികൂടിയ ന്യുനമര്‍ദമായി മാറി. വടക്കോട്ടു നീങ്ങുന്ന ഇത് അടുത്ത 24 മണിക്കൂറിനുള്ളില്‍ തീവ്രന്യൂനമര്‍ദമായി ശക്തിപ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഈ മാസം 27 ഓടെ മധ്യ പടിഞ്ഞാറന്‍- വടക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായി മറ്റൊരു ന്യൂനമര്‍ദ്ദം കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുന്നത്.

അതിനിടെ, സംസ്ഥാനത്ത് കനത്ത മഴയില്‍ വ്യാപക നാശനഷ്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോഴിക്കോട് ചെറുവാടിയില്‍ മിന്നല്‍ ചുഴലിയില്‍ മരങ്ങള്‍ കടപുഴകി വീണു. പ്രദേശത്ത് നിരവധി ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്നു. ശക്തമായ കാറ്റില്‍ കോട്ടയം തലനാട് വെള്ളാനി സര്‍ക്കാര്‍ എല്‍പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു. കെട്ടിടത്തില്‍ ഉണ്ടായിരുന്ന കുട്ടികളുടെ പഠനോപകരണങ്ങള്‍ അടക്കം എല്ലാം നശിച്ചു. പ്രദേശത്തെ നിരവധി വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു വീണു. കോട്ടയം ഈരാറ്റുപേട്ടയില്‍ വീടിന് മുകളിലേക്ക് മരം വീണു. കടുവാമൂഴി അമ്പഴത്തിനാല്‍ ഷിഹാബിന്റെ വീടാണ് മരം വീണു തകര്‍ന്നത്. ഇന്ന് പുലര്‍ച്ചെയുണ്ടായ ശക്തമായ കാറ്റിലാണ് അപകടം. 

തിരുവനന്തപുരത്തും കൊല്ലത്തും വീടുകള്‍ക്ക് മുകളില്‍ മരം വീണ് അപകടമുണ്ടായി. കനത്ത മഴയിലും കാറ്റിലും കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ്ബിന്റെ മേല്‍ക്കൂര തകര്‍ന്നു. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്. തിരുവനന്തപുരം പെരുമ്പഴതൂരില്‍ വ്യാപക നാശമുണ്ടായി. വീടുകള്‍ക്ക് മുകളിലേക്ക് മരം കടപുഴകി വീണു. വീട്ടില്‍ ഉണ്ടായിരുന്നവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇലക്ട്രിക് പോസ്റ്റിന് മുകളിലേക്കും മരം വീണു. കൃഷിയിലും കനത്ത നഷ്ടമാണ് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ മഴക്കെടുതി വിലയിരുത്താന്‍ മന്ത്രി വി. ശിവന്‍കുട്ടി യോഗം വിളിച്ചു.

കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ ജലവിനോദങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ജലാശയങ്ങളിലെ ബോട്ടിംഗ്, കയാക്കിംഗ്, റാഫ്റ്റിഗ്, കുട്ടവഞ്ചി സവാരി ഉള്‍പ്പെടെയുള്ളവക്കാണ് നിരോധനം. 24 മുതല്‍ 27 വരെയാണ് നിരോധനം. മണ്ണിടിച്ചല്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളിലെ ട്രക്കിംഗും നിരോധിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അറഫ സംഗമത്തിൽ ഇത്തവണ നേതൃത്വം ശൈഖ് സ്വാലിഹ് ബിൻ ഹുമൈദ്, മാസപ്പിറവി നിരീക്ഷിക്കാൻ സഊദി സുപ്രീം കോടതി ആഹ്വാനം

Saudi-arabia
  •  9 hours ago
No Image

വയനാട് മാനന്തവാടിയിൽ അരുംകൊല: യുവതിയെ പങ്കാളി കുത്തിക്കൊന്നു, കുട്ടികളെ ആക്രമിച്ചു; ഒരു കുട്ടിയെ കാണാനില്ല

Kerala
  •  11 hours ago
No Image

മധ്യപ്രദേശിൽ ക്രൂരമായ ബലാത്സംഗ-കൊലപാതകം; ആദിവാസി സ്ത്രീയെ ക്രൂരമായി ആക്രമിച്ച് ഗർഭപാത്രം പുറത്തെടുത്തു

National
  •  11 hours ago
No Image

യുഎഇ: മുസഫയിലെ കടയില്‍ തീപിടുത്തം; ആളപായമില്ല

uae
  •  11 hours ago
No Image

റെസിഡൻസി, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ പിടിയിലായത് 13188 പേർ

Saudi-arabia
  •  12 hours ago
No Image

ഒരു കോമിക് ബുക്ക് ഭീതി പരത്തുന്നു; ജപ്പാനിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ വൻ കുറവ്

International
  •  12 hours ago
No Image

ഷെയ്ഖ് ഹംദാന്റെ ഔദ്യോ​ഗിക ഒമാൻ സന്ദർശനത്തിന് നാളെ തുടക്കം

uae
  •  12 hours ago
No Image

300 കോടി രൂപയുടെ തട്ടിപ്പ് കേസ്: ‘ദി ഫോർത്ത്’ ഓൺലൈൻ ചാനൽ ഉടമകൾ അറസ്റ്റിൽ

Kerala
  •  13 hours ago
No Image

കനത്ത മഴ; ഡല്‍ഹി വിമാനത്താവളത്തിന്റെ ഒന്നാം ടെര്‍മിനലിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണു

National
  •  13 hours ago
No Image

വ്യാപക മഴക്കെടുതി; സംസ്ഥാനത്ത് 8 മരണം, കനത്ത നാശം

Kerala
  •  13 hours ago