HOME
DETAILS

ഇന്നും വന്‍കുതിപ്പ്; വീണ്ടും റെക്കോര്‍ഡിലേക്കോ സ്വര്‍ണവില 

  
Web Desk
May 24 2025 | 07:05 AM

gold price hike123

കൊച്ചി: കേരളത്തില്‍ ഇന്നും സ്വര്‍ണക്കുതിപ്പ്. എഴുപതിനായിരം കടന്ന സ്വര്‍ണം പവന്‍ ആഭരണം വാങ്ങണമെങ്കില്‍ എണ്‍പതിനായിരത്തിനടുത്ത് വേണ്ടിവരും എന്നിടത്ത് എത്തി നില്‍ക്കുകയാണ്. രാജ്യാന്തര വിപണിയില്‍ വില കുതിക്കുന്നതാണ് കേരളത്തിലെ വിലക്കയറ്റത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. അമേരിക്കന്‍ വിപണി തകരുന്നു എന്ന പ്രചാരണം വന്നതും മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ ഏപ്രിലില്‍ സമീപ കാലത്തൊന്നുമില്ലാത്ത വിധത്തിലുള്ള കുതിപ്പാണ് സ്വര്‍ണ വിലയില്‍ ഉണ്ടായത്.

പത്ത് ഗ്രാമിന് ഒരു ലക്ഷം രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു ഏപ്രില്‍ 22ന് ഇന്ത്യയിലെ സ്വര്‍ണ വില. സാധാരണക്കാര്‍ക്ക് മാത്രമല്ല മധ്യവര്‍ഗത്തിന് മുകളിലുള്ളവര്‍ക്ക് പോലും അപ്രാപ്യമായ നിരക്കിലായിരുന്നു ഈ നിരക്ക്.  

അമേരിക്കയുടെ കടം തിരിച്ചടവ് ശേഷി, റേറ്റിങ് ഏജന്‍സിയായ മൂഡിസ് കഴിഞ്ഞ ദിവസം കുറച്ചിരുന്നു. ഇതോടെ അമേരിക്കന്‍ ഡോളറിന്റെ കരുത്ത് തുടര്‍ച്ചയായി കുറയുകയാണ്. 99.55 എന്ന നിരക്കിലാണ് ഡോളര്‍ സൂചിക. 101 എന്ന നിരക്കില്‍ നിന്നാണ് ഇടിഞ്ഞത്. മാത്രമല്ല, അമേരിക്കന്‍ കടപത്രങ്ങല്‍ നിന്ന് കൂടുതല്‍ നിക്ഷേപകര്‍ പിന്‍വലിയുകയുമാണ്. ഇതും സ്വര്‍ണ വില ഉയരാനുള്ള കാരണമാണ്.

2000 രൂപയില്‍ അധികമാണ് മൂന്ന് ദിവസങ്ങളിലായി കേരളത്തില്‍ പവന് വില വര്‍ധിച്ചിരിക്കുന്നത്. എന്നാല്‍ ഈ മാസത്തെ റെക്കോര്‍ഡ് വിലയിലേക്ക് സ്വര്‍ണം എത്തിയിട്ടില്ല. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍ വില 73040 രൂപയായിരുന്നു.

ഇന്നത്തെ സ്വര്‍ണവില

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില 3360 ഡോളറായാണ് ഉയര്‍ന്നത്. കേരളത്തില്‍ 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 71, 920രൂപയായി വര്‍ധിച്ചു.440 രൂപയാണ് ഇന്ന് പവന് കൂടിയത്. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 9,808 രൂപയായി.

വിലവിവരം നോക്കാം

24കാരറ്റ്
ഒരു ഗ്രാം കൂടിയത് 55 രൂപ, ഗ്രാം വില 9,808
പവന്‍ കൂടിയത് 440 രൂപ, പവന്‍ വില 78,464

22 കാരറ്റ്
ഒരു ഗ്രാം കൂടിയത് 50 രൂപ, ഗ്രാം വില 8,990
പവന്‍ കൂടിയത് 400 രൂപ, പവന്‍ വില 71,920

18 കാരറ്റ്
ഒരു ഗ്രാം കൂടിയത് 41 രൂപ, ഗ്രാം വില 7,356
പവന്‍ വര്‍ധന 328 രൂപ, പവന്‍ വില 58,848

വിപണിയിലെ പുതിയ മാറ്റങ്ങള്‍ അറിയാം
കേരളത്തില്‍ ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പവന്‍വില 22 കാരറ്റിന് 73040 രൂപയായിരുന്നു. പിന്നീട് 68880 രൂപ വരെ കുറഞ്ഞു. പിന്നാലെ വീണ്ടും ഉയരാന്‍ തുടങ്ങി. അവിടെ നിന്ന് വീണ്ടും കുറഞ്ഞു. ഇപ്പോഴിതാ അടുത്ത ദിവസങ്ങളില്‍ വര്‍ധനയാണ് രേഖപ്പെടുത്തുന്നത്.


വിലക്കുറവില്‍ വാങ്ങണോ
സ്വര്‍ണാഭരണം വാങ്ങുന്നവര്‍ക്ക് കുറഞ്ഞ നിരക്കില്‍ സ്വര്‍ണം കിട്ടാന്‍ 18 കാരറ്റ് വാങ്ങുന്നതാണ് ഉചിതം. ഗ്രാമിന് 37 രൂപ കൂടിയെങ്കിലും 7344 രൂപയാണ് ഇന്ന് 18 കാരറ്റ് സ്വര്‍ണത്തിന്. അതായത്, ഒരു പവന് 58,752 രൂപ വരുന്ന 18 കാരറ്റിന് ആഭരണമാവുമ്പോള്‍ പണിക്കൂലിയും ജിഎസ്ടിയുമെല്ലാം ചേരുമ്പോള്‍ 62000-63000 രൂപ വന്നേക്കാം. എന്നാലും 22 കാരറ്റിലെ ആഭരണവുമായി താരതമ്യം ചെയ്യുമ്പോള്‍ വലിയ ലാഭമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. അതേ സമയം, ആഭരണം ആയി ഉപയോഗിക്കാം എന്നതിലപ്പുറം മറ്റ് ലാഭമൊന്നും 18 കാരറ്റ് നല്‍കുന്നില്ല.

അത്യാവശ്യക്കാര്‍ക്ക് അഡ്വാന്‍സ് ബുക്കിങ്ങും നല്ല മാര്‍ഗമാണ്.

പഴയ സ്വര്‍ണം വില്‍ക്കുന്നത് വലിയ നഷ്ടമാണോ?

ഇന്ന് പുതിയ ഒരു പവന്‍ ആഭരണം വാങ്ങുന്നതിന് 78000 രൂപ വരെയാവുമെന്നാണ് സൂചന. അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ചേരുമ്പോഴാണിത്. ഹാള്‍മാര്‍ക്കിങ് ചാര്‍ജ് ഇതിന് പുറമെ നല്‍കണമെന്നും വ്യാപാരികള്‍ പറയുന്നു. അതേസമയം, പഴയ സ്വര്‍ണം വില്‍ക്കാനുള്ളവര്‍ ഇനിയും കാത്തിരിക്കുന്നതാണ് നല്ലതെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

സ്വര്‍ണവില ഇനിയും കൂടുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചനയെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. പഴയ സ്വര്‍ണത്തിന് രണ്ട് ശതമാനത്തിനും നാല് ശതമാനത്തിനുമിടയില്‍ വില കുറച്ചാണ് ജ്വല്ലറികള്‍ സ്വീകരിക്കുക.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കപ്പില്‍ നിന്ന് അപകടകരമായ കാര്‍ഗോ അറബിക്കടലിലേക്ക് വീണു; കേരള തീരത്ത് ജാഗ്രത നിര്‍ദേശം

Kerala
  •  18 minutes ago
No Image

ചരിത്രത്തിലെ ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെസ്റ്റ് ഇലവനെ തെരഞ്ഞെടുത്ത് പൂജാര

Cricket
  •  43 minutes ago
No Image

പത്തനംതിട്ടയിൽ 17 വയസുകാരിയെ തീ കൊളുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതിക്ക് ജീവപര്യന്തം കഠിനതടവ് 

Kerala
  •  an hour ago
No Image

ഇന്ത്യൻ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റനായി ഗില്ലിനെ നിയമിക്കാൻ ഒറ്റ കാരണമേയുള്ളൂ; അഗാർക്കർ

Cricket
  •  2 hours ago
No Image

ശക്തമായ മഴ; മലപ്പുറം വഴിക്കടവിൽ ആദിവാസി കുടുംബങ്ങൾ ഒറ്റപ്പെട്ടു

Kerala
  •  3 hours ago
No Image

തൃശൂർ കാഞ്ഞിരപ്പുഴയിൽ മണൽ വരുന്നതിനിടയിൽ അപകടം; ഒരാൾക്ക് ദാരുണാന്ത്യം

Kerala
  •  3 hours ago
No Image

"വയനാടിന്റെ ദുരന്തത്തിന് 10 കോടി ഉപയോഗിക്കാമായിരുന്നു" ; തുർക്കി സഹായത്തെ കേരളത്തിന്റെ തെറ്റായ ഔദാര്യമെന്ന് വിമർശിച്ച് ശശി തരൂർ

National
  •  3 hours ago
No Image

ഈ നിമിഷത്തിനായി കാത്തിരുന്നത് എട്ട് വർഷം; 2016ൽ ഇംഗ്ലണ്ടിനെ വിറപ്പിച്ചവൻ വീണ്ടും ഇന്ത്യൻ ടീമിൽ

Cricket
  •  3 hours ago
No Image

2009 ന് ശേഷം ഏറ്റവും നേരത്തെ മൺസൂൺ ; കേരളത്തിൽ അതിശക്ത മഴയ്ക്ക് സാധ്യത; ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

Kerala
  •  4 hours ago
No Image

ഇന്ത്യൻ ടെസ്റ്റ് ടീമിനെ ഇനി ഗിൽ നയിക്കും, ടീമിൽ മലയാളിയും; ഇതാ ഇംഗ്ലണ്ടിനെ വീഴ്ത്താനുള്ള ഇന്ത്യൻ ടീം 

Cricket
  •  4 hours ago