'ഗദ്ദിക 2016'; നാടന്‍ കലാ-ഉല്‍പന്ന പ്രദര്‍ശന വിപണനമേളക്ക് ഇന്ന് തുടക്കം
പാലക്കാട്: പട്ടികജാതി-പട്ടികവര്‍ഗ വികസന വകുപ്പുകളും കിര്‍ത്താഡ്‌സും സംയുക്തമായി നടത്തുന്ന ഉല്‍പന്ന പ്രദര്‍ശന-വിപണന മേള-നാടന്‍ കലാമേള'ഗദ്ദിക 2016' ഇന്നുമുതല്‍ 2017 ജനുവരി 28വരെ പാലക്കാട് വടക്കഞ്ചേരിയില്‍ മംഗലം പാലത്തിനു സമീപമുള്ള മൈതാനിയില്‍ നടക്കും.
മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിട്ട് 5.30ന് മേള ഉദ്ഘാടനം ചെയ്യും. പട്ടികജാതി-പട്ടികവര്‍ഗ പിന്നാക്ക ക്ഷേമ നിയമ-സാംസ്‌കാരിക പാര്‍ലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലന്‍ അധ്യക്ഷനാവും. സ്റ്റാളുകളുടെ ഉദ്ഘാടനം പി.കെ ബിജു എം.പി നിര്‍വഹിക്കും. വൈകിട്ട് 4.30 മുതല്‍ ആറുവരെ സുബ്രഹ്മണ്യന്റെ നേതൃത്വത്തില്‍ കൂറ്റനാട് വാമൊഴി നാടന്‍ കലാസംഘം അവതരിപ്പിക്കുന്ന നാടന്‍ പാട്ടുകള്‍, വൈകിട്ട് 6.30 മുതല്‍ 7.15 വരെ അരുവി വെള്ളയന്‍കാണിയുടെ നേതൃത്വത്തില്‍ ഇടുക്കി പരമ്പരാഗത നൃത്തസംഘം അവതരിപ്പിക്കുന്ന പളിയ നൃത്തം, 07.15 മുതല്‍ എട്ടുവരെ ജഗദീഷിന്റെ നേതൃത്വത്തില്‍ ഇടുക്കി ഗുമ്മിട്ടാംകുഴി സംഘം അവതരിപ്പിക്കുന്ന മലപുലയര്‍ ആട്ടം, എട്ട് മുതല്‍ ഒന്‍പത് വരെ കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ നീലേശ്വരം ദ്രാവിഡ കലാസമിതി കാലിച്ചാനടുക്കം അവതരിപ്പിക്കുന്ന മുളം ചെണ്ട, എരുത് കളി ഒന്‍പത് മുതല്‍ പത്തുവരെ കെ.വി ശ്രീജിത്ത് പണിക്കരുടെ നേതൃത്വത്തില്‍ അഴിക്കോട് പൂതപ്പാറ ശ്രീസദന്‍ അവതരിപ്പിക്കുന്ന വിഷ്ണുമൂര്‍ത്തി തെയ്യം എന്നിവ നടക്കും.
ഗോത്രവര്‍ഗ പൈതൃകത്തിന്റേയും തനത് കലകളുടേയും സംരക്ഷണവും പരിപോഷണവുമാണ് മേളയിലൂടെ ലക്ഷ്യമിടുന്നത്. പരമ്പരാഗത തൊഴില്‍ ഉല്‍പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പനയും മേളയോടനുബന്ധിച്ച് നടക്കും. തനത് ഗോത്ര കലാരൂപങ്ങള്‍, ആദിവാസി ഗോത്ര സമൂഹങ്ങളുടെ പാരമ്പര്യ രുചിക്കുട്ടുകളും മുളയരി, റാഗി, കാട്ടുതേന്‍ തുടങ്ങിയ വനവിഭവങ്ങളും പൈതൃകമായ വൈദ്യചികിത്സാ രീതികളും മേളയില്‍ കാണാന്‍ കഴിയും.ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി, ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി, കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സന്‍ കെ.പി.എ.സി ലളിത, പട്ടികവര്‍ഗ വികസനവകുപ്പ്-കിര്‍ത്താഡ്‌സ് ഡയറക്ടര്‍ പി. പുകഴേന്തി, പട്ടികജാതി വികസന ഡയറക്ടര്‍ പി.എം അലി അസ്ഗര്‍ പാഷ, വടക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അനിത പോള്‍സണ്‍, സി.കെ.ചാമുണ്ണി എന്നിവര്‍ ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."