മണിപ്പൂരില്‍ അനിശ്ചിതകാല കര്‍ഫ്യൂ
ഇംഫാല്‍: അസ്വസ്ഥത പടരുന്ന മണിപ്പൂരില്‍ അനിശ്ചിത കാലത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചു. സര്‍ക്കാര്‍ വിരുദ്ധ നിലപാടു സ്വീകരിച്ച ഭീകരര്‍ സംസ്ഥാനപാത അടച്ചതോടെ മണിപ്പൂര്‍ ഏറെക്കുറെ നിശ്ചലമായിട്ടുണ്ട്. അതിനിടയില്‍ തലസ്ഥാന നഗരിയായ ഇംഫാലിന്റെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ സാമൂഹിക മാധ്യമങ്ങളായ വാട്സ്ആപ്പ്, ഫേസ് ബുക്ക്, എസ്.എം.എസ് എന്നിവക്ക് താല്‍ക്കാലിക വിലക്കേര്‍പ്പെടുത്തി. വ്യാജ സന്ദേശങ്ങള്‍ വഴി അക്രമങ്ങള്‍ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് പശ്ചിമ ഇംഫാല്‍ ജില്ലാ മജിസ്ട്രേറ്റ് സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തികൊണ്ട് ഉത്തരവിട്ടത്.
മജിസ്ട്രേറ്റിന്റെ ഉത്തരവ് എല്ലാ മൊബൈല്‍ കമ്പനികള്‍ക്കും അയച്ചിട്ടുണ്ട്. സാദര്‍ ഹില്‍, ജിരിബാം എന്നിവക്ക് സമ്പൂര്‍ണ ജില്ലാ പദവി നല്കിയ സര്‍ക്കാര്‍ നടപടിക്കെതിരേ യുനൈറ്റഡ് നാഗാ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാണ്. ഈ സാഹചര്യത്തില്‍ അക്രമം പടരാതിരിക്കാനാണ് സാമൂഹിക മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത്.
സര്‍ക്കാറിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബര്‍ ഒന്നുമുതല്‍ യു.എന്‍.സി തീവ്രവാദികള്‍ ഇംഫാലിലേക്കുള്ള ഹൈവേ അടച്ചിരിക്കുകയാണ്. അവശ്യ സാധനങ്ങള്‍ ലഭിക്കാതെ മണിപ്പൂര്‍ സംസ്ഥാനം വലിയ പ്രതിസന്ധിയിലാണ് ഇപ്പോള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."