തുര്‍ക്കിയില്‍ ഇന്ത്യന്‍ സ്റ്റുഡന്‍സ് സര്‍ക്കിള്‍ രൂപീകരിച്ചു
എക്‌സിഷെഹിര്‍ (അങ്കാറ): തുര്‍ക്കിയില്‍ ഇന്ത്യന്‍ സ്റ്റുഡന്‍സ് സര്‍ക്കിള്‍ രൂപീകരിച്ചു. തുര്‍ക്കിയിലെ വിവിധ നഗരങ്ങളിലുള്ള ബിരുദ ബിരുദാനതര ഗവേഷക വിദ്യാര്‍ഥികളുടെ കൂട്ടായ്മക്കാണു കമ്മിറ്റി നിലവില്‍ വന്നത്. ഇന്ത്യന്‍ സ്റ്റുഡന്‍സ് സര്‍ക്കിള്‍ (ഐ. എസ്. സി) എന്ന പേരിലാണു ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘം പ്രവര്‍ത്തിക്കുക.
ചരിത്ര പൗരാണിക നഗരമായ എസ്‌കിഷെഹിറില്‍ നടന്ന ആദ്യ പരിപാടിയില്‍ തുര്‍ക്കിയിലെ പത്ത് നഗരങ്ങളിലെ വിദ്യാര്‍ഥികള്‍ പങ്കെടുത്തു. തുര്‍ക്കി വിദേശകാര്യ മന്ത്രാലയത്തിലെ എസ്‌കിഷെഹിര്‍ പ്രതിനിധി ഡോ.കോക്‌സല്‍ ബുയുക് പരിപാടിയില്‍ പങ്കെടുത്ത് ഇന്ത്യ- തുര്‍ക്കി ബന്ധത്തില്‍ വിദ്യാര്‍ഥികളുടെ പങ്കിനെ കുറിച്ച് സംസാരിച്ചു. അടുത്ത പരിപാടി ജൂണില്‍ അങ്കാറയില്‍ നടക്കും.
വിവിധ സെഷനുകളായി നടന്ന രണ്ട് ദിവസത്തെ പരിപാടിയില്‍ ഇസ്ലാമിലേക്ക് കടന്നുവന്ന ഹംഗറി വനിത ലൈല ലാവിംഗ് ഇന്ത്യയെ കുറിച്ച് പ്രസന്റേഷന്‍ അവതരിപ്പിച്ചു.
തുര്‍ക്കിയിലെ വിദ്യാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുക, ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് തുര്‍ക്കിയിലെ വിദ്യാഭ്യാസ സാധ്യതകള്‍ തുറന്നുകൊടുക്കുക തുടങ്ങിയവയാണ് സംഘടന ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ സ്റ്റുഡന്റ്‌സ് സര്‍ക്കിള്‍ രൂപീകരണത്തിന് വലിയ വാര്‍ത്താ പ്രാധാന്യമാണ് തുര്‍ക്കിമാധ്യമങ്ങള്‍ നല്‍കിയത്.
ഭാരവാഹികളായി മിന്‍ഹാജ് ഖാന്‍, ന്യൂഡല്‍ഹി (പ്രസിഡന്റ്), ഷമീര്‍ അലാവുദീന്‍, തിരുവനന്തപുരം (സെക്രട്ടറി) എന്നിവരേയും എക്‌സിക്യുട്ടീവ് അംഗങ്ങളായി ശഹ്ബാസ് (ഹൈദരാബാദ്), ഹസന്‍ ഖാന്‍ (വാരണാസി), ബക്തിയാര്‍ (ഉത്തര്‍പ്രദേശ്), ഹാഫിസ് (പുനെ) എന്നിവരെയും തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."