ഫോണ്‍ കാള്‍ മുറിയുന്നുവോ? പരിഹാരമുണ്ടെന്ന് സര്‍ക്കാര്‍
ന്യൂഡല്‍ഹി: ഫോണ്‍ കാള്‍ മുറിയുന്നതിനു പരിഹാരമായി ടോള്‍ ഫ്രീ നമ്പര്‍ കൊണ്ടുവരാന്‍ ഗവണ്‍മന്റ് തയാറെടുക്കുന്നു. കാള്‍ മുറിയുന്നതില്‍ പരാതികള്‍ രൂക്ഷമായ സാഹചര്യത്തിലാണിത്.
സംസാരിച്ചുകൊണ്ടിരിക്കേ കാള്‍ മുറിയുന്നുണ്ടെങ്കില്‍ ടോള്‍ ഫ്രീ നമ്പറായ 1955 ലേക്ക് വിളിച്ചു പരാതികള്‍ പറയാം. ഇതു നടപ്പില്‍ വരുത്തുന്നതു സംബന്ധിച്ച് ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ എല്ലാ മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്കും കത്തയച്ചു.
ഐവിആര്‍എസ് സിസ്റ്റം അനുസരിച്ചു പ്രവര്‍ത്തിക്കുന്ന നമ്പറില്‍ വിളിച്ച് ഉപഭോക്താക്കള്‍ക്ക് കാള്‍ മുറിയുന്നതു പരാതിപ്പെടാനാകും
എന്നാല്‍ ഈ സംവിധാനം എന്നു നടപ്പില്‍വരും എന്നതിനെപ്പറ്റി കൂടുതല്‍ വിവിരങ്ങള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടില്ല.
റിലയന്‍സ് ജിയോ കാളുകള്‍ ടെലിക്കോം കമ്പനികള്‍ ബോധപൂര്‍വം മുറിക്കുന്നതായി മുകേഷ് അംബാനി പരാതിപ്പെട്ടിരുന്നു.
ജിയോയുമായുള്ള ബന്ധം തടയുന്നതായ ആരോപണത്തില്‍ എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ എന്നീ ഓപ്പറേറ്റര്‍മാര്‍ക്ക് 3050 കോടി രൂപ പിഴ ചുമത്തണമെന്ന് ടെലികോം റെഗുലേറ്റര്‍ ട്രായ് ടെലികോം വകുപ്പിനോട് ശുപാര്‍ശ ചെയ്യുകയും ചെയ്തിരുന്നു. ലൈസന്‍സ് നിബന്ധനകളും സേവന ഗുണതാ മാനദണ്ഡങ്ങളും കമ്പനികള്‍ ലംഘിച്ചതായി ട്രായ് പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."