HOME
DETAILS

പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് 10,000 രൂപ പിഴ

  
backup
December 19, 2016 | 7:45 PM

%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%b2%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%af%e0%b4%82-%e0%b4%a8

ന്യൂഡല്‍ഹി:പൊതു സ്ഥലത്ത് മാലിന്യം നിക്ഷേപിച്ചാല്‍ 10,000 രൂപ പിഴ ലഭിക്കുന്ന കുറ്റമായി ദേശീയ ഹരിത ട്രൈബ്യൂണല്‍ വിധി. മുനിസിപ്പല്‍ പ്രദേശങ്ങളില്‍ ഖരമാലിന്യം വലിയ സാമൂഹിക പ്രശ്‌നമായി മാറിയിട്ടുണ്ട്. ഡെല്‍ഹിയുള്‍പ്പെടെയുള്ള നഗരങ്ങളില്‍ ഇത്തരം മാലിന്യങ്ങള്‍ തീര്‍ക്കുന്ന ദുരിതം വളരെ വലുതാണെന്നും ദേശീയ ഹരിത ട്രൈബ്യൂണ്‍ നിരീക്ഷിച്ചു.
2016ലെ ഖരമാലിന്യ നിര്‍മാര്‍ജന നിയമത്തിന്റെ ചട്ടത്തില്‍ പ്രത്യേകമായി നിഷ്‌കര്‍ഷിക്കുന്ന വ്യവസ്ഥകള്‍ പ്രകാരം പൊതുജനാരോഗ്യത്തിന് ഹാനികരമായി മാറുന്ന തരത്തില്‍ മാലിന്യം പൊതുസ്ഥലത്ത് നിക്ഷേപിക്കരുതെന്ന് പറയുന്നുണ്ട്. ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, അറവുശാലകള്‍, ഇറച്ചി വില്‍പ്പന കേന്ദ്രങ്ങള്‍, പച്ചക്കറി മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നാണ് മുനിസിപ്പല്‍ പ്രദേശങ്ങളില്‍ പ്രധാനമായും ഖരമാലിന്യങ്ങളുണ്ടാകുന്നത്. ഇവയെല്ലാം പ്രത്യേകമായി മുനിസിപ്പാലിറ്റിയുടെ മാലിന്യ ശേഖരണ വിഭാഗത്തിന് നിയമാനുസൃതമായ രീതിയില്‍ കൈമാറണമെന്നും ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കുന്നു.
എന്നാല്‍ ഇതിന് വിരുദ്ധമായി വ്യക്തികള്‍, ഹോട്ടലുകള്‍, റസ്റ്റോറന്റുകള്‍, അറവുകേന്ദ്രങ്ങള്‍, പച്ചക്കറി മാര്‍ക്കറ്റുകള്‍ എന്നിവ മാലിന്യം അലസമായി പൊതു സ്ഥലത്ത് ജനങ്ങളുടെ ആരോഗ്യത്തിന് ഹാനികരമായ രീതിയില്‍ കൊണ്ടിട്ടാല്‍ പരിസ്ഥിതി നശീകരണത്തിനുള്ള നഷ്ടപരിഹാരമായി 10,000 രൂപ പിഴനല്‍കണമെന്നാണ് ട്രൈബ്യൂണല്‍ വ്യക്തമാക്കുന്നത്. ദേശീയ ഹരിത ട്രൈബ്യൂണല്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് സ്വതന്ത്രകുമാറിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ 9,600 മെട്രിക് ടണ്‍ ആണ് പ്രതിദിന ഖരമാലിന്യം. ഈ മാലിന്യം സംസ്‌കരിക്കാനുള്ള സംവിധാനം മുനിസിപ്പാലിറ്റികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഇതിനായി ഓരോ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും ഒരു മാസത്തിനകം എന്തെല്ലാം നടപടികള്‍ സ്വീകരിച്ചുവെന്ന കാര്യം വ്യക്തമാക്കണമെന്നും ട്രൈബ്യൂണല്‍ വ്യക്തമാക്കി. മാലിന്യം അശ്രദ്ധമായി കൈകാര്യം ചെയ്യുന്ന സൊസൈറ്റികള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍ എന്നിവര്‍ക്കും പിഴചുമത്താന്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരമുണ്ടായിരിക്കുമെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ്; 143 അംഗ സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി ആർജെഡി

National
  •  38 minutes ago
No Image

ദുബൈയിലെ വാടക വിപണി സ്ഥിരതയിലേക്ക്; കരാര്‍ പുതുക്കുന്നതിന് മുമ്പ്  വാടകക്കാര്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

uae
  •  an hour ago
No Image

ദുബൈയില്‍ പതിനായിരക്കണക്കിന് തൊഴിലവസരങ്ങള്‍: 23,000ത്തിലധികം പുതിയ ഹോട്ടല്‍ മുറികള്‍ നിര്‍മ്മാണത്തില്‍

uae
  •  2 hours ago
No Image

വിമാനം റൺവേയിൽ നിന്ന് തെന്നിമാറി കടലിലേക്ക് പതിച്ചു; രണ്ടു പേർക്ക് ദാരുണാന്ത്യം

uae
  •  2 hours ago
No Image

കേരളത്തിൽ ശക്തമായ മഴ തുടരും; വിവിധ ജില്ലകളിൽ യെല്ലോ, ഓറഞ്ച് അലേർട്ട്

Kerala
  •  3 hours ago
No Image

പാരീസിലെ ലോക പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിൽ മോഷണം; നെപ്പോളിയന്റെ വജ്രാഭരണങ്ങൾ മോഷണം പോയി

International
  •  3 hours ago
No Image

വേണ്ടത് വെറും രണ്ട് റൺസ്; ഓസ്ട്രേലിയ കീഴടക്കി ചരിത്രം സൃഷ്ടിക്കാനൊരുങ്ങി രോഹിത്

Cricket
  •  4 hours ago
No Image

കെപി മാർട്ട് സൂപ്പർമാർക്കറ്റ് പതിനാലാമത് ഔട്ട്ലൈറ്റ് ഷാർജയിൽ പ്രവര്‍ത്തനമാരംഭിച്ചു

uae
  •  4 hours ago
No Image

എല്ലാ പൊതുപാർക്കുകളിലും സിസിടിവി ക്യാമറകൾ സ്ഥാപിക്കാനൊരുങ്ങി കുവൈത്ത്; നീക്കം പൊതുമുതൽ സംരക്ഷണത്തിന്

Kuwait
  •  5 hours ago
No Image

സംസ്ഥാനത്ത് ക്ഷേമപെൻഷൻ വർധനവിന് ഒരുങ്ങി സർക്കാർ; 200 രൂപ കൂട്ടാൻ സാധ്യത

Kerala
  •  5 hours ago