മഞ്ചേരി മെഡിക്കല്‍ കോളജ് ഒ.പി ബുക്കിങ് ഇനി ഓണ്‍ലൈനില്‍
മഞ്ചേരി: മഞ്ചേരി മെഡിക്കല്‍ കോളജ് ഒ.പിയില്‍ ഓണ്‍ലൈന്‍വഴി ബുക്കിങ് നടത്തുന്നതിനുള്ള സംവിധാനമൊരുക്കുന്നു. ഒ.പികളിലെ തിരക്കൊഴിവാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ ഏഴു സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ നടപ്പിലാക്കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണിത്.
ആദ്യഘട്ടം സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലും തുടര്‍ന്നു മുഴുവന്‍ ജില്ലാ ആശുപത്രികളിലും പദ്ധതി വ്യാപിപ്പിക്കാനാണ് നീക്കം.
നിലവില്‍ ഡല്‍ഹിയിലെ ഓള് ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ മാത്രമാണ് ഒണ്ലൈന്വഴി ഒ.പി ബുക്കിങ് സംവിധാനമുള്ളത്. ഇതിനുള്ള എസ്റ്റിമേറ്റ് ഒരാഴ്ചയ്ക്കകം അയക്കുമെന്നും ആറു മാസത്തിനകം പദ്ധതി പ്രവര്‍ത്തന സജ്ജമാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ. മോഹനന് പറഞ്ഞു.
ഇതിനായി 15 കംപ്യൂട്ടറുകള്‍ ആവശ്യപ്പെടും. കോഴിക്കോട്, തിരുവനന്തപുരം മെഡിക്കല്‍ കോളജുകളെ അപേക്ഷിച്ചു മഞ്ചേരി മെഡിക്കല്‍ കോളജ് ഒ.പിയില്‍ തിരക്കു കുറവാണങ്കിലും മെഡിക്കല്‍ കോളജിന്റെ പുരോഗതിക്കും ജില്ലയിലെ പാവപ്പെട്ട രോഗികള്‍ക്കു വേഗത്തില്‍ ചികിത്സ തേടുന്നതിനും ഓണ്‍ലൈന്‍ ബുക്കിങ് ഗുണകരമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."