'ലഹരിക്കെതിരേ കൈകോര്‍ക്കാം' എസ്.എം.എഫ് കാംപയിന് സമാപനം
പെരിന്തല്‍മണ്ണ: സമൂഹത്തിലെ ഊര്‍ജസ്വലതയെ ലക്ഷ്യമാക്കി നിഗൂഢ പ്രവര്‍ത്തനം നടത്തുന്ന മദ്യ-മയക്കുമരുന്ന് മാഫിയക്കെതിരേ സംസ്ഥാന എക്‌സൈസ് വകുപ്പിന്റെ സഹകരണത്തോടെ യുദ്ധപ്രഖ്യാപനവുമായി പെരിന്തല്‍മണ്ണ നഗരസഭയിലെ ആകെയുള്ള 14 മുസ്്‌ലിം മഹല്ലുകളും നടത്തിയ 'ലഹരിക്കെതിരേ കൈകോര്‍ക്കാം' എന്ന 45 ദിവസത്തെ ക്യാമ്പയിനു പ്രൗഡമായ പരിസമാപ്തി.
സുന്നി മഹല്ല് ഫെഡറേഷന്‍ മുനിസിപ്പല്‍ കമ്മിറ്റി വലിയങ്ങാടി ജുമാമസ്ജിദ് അങ്കണത്തില്‍ സംഘടിപ്പിച്ച സമാപന സമ്മേളനം ഏലംകുളം ബാപ്പുമുസ്്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാന എക്‌സൈസ് വകുപ്പ് ജോയന്റ് കമ്മിഷണര്‍ പി ജയരാജന്‍ പ്രമേയ പ്രഭാഷണം നിര്‍വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ എം മുഹമ്മദ് സലീം മുഖ്യാതിഥിയായിരുന്നു.
പ്രതിപക്ഷ നേതാവ് താമരത്ത് ഉസ്മാന്‍ 'ന്യൂജെനും ലഹരിയും' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയതങ്ങള്‍ പാതായ്ക്കര അധ്യക്ഷനായി. വര്‍ക്കിങ് പ്രസിഡന്റ് എം.ടി മൊയ്്തീന്‍കുട്ടി ദാരിമി, സെക്രട്ടറി എ.ടി കുഞ്ഞിമൊയ്തീന്‍ മാസ്റ്റര്‍, ജന.കണ്‍വീനര്‍ ഷക്കീര്‍ ആലിക്കല്‍ സംസാരിച്ചു.
45 ദിവസത്തിനകം ഇരുപത്തിയഞ്ചോളം കേന്ദ്രങ്ങളില്‍ എല്‍.സി.ഡി പ്രൊജക്ടറിന്റെ സഹായത്തോടെ സംഘടിപ്പിച്ച സംഗമങ്ങളില്‍ ജാതിമത ഭേദമന്യേ നൂറുകണക്കിനു പേരാണ് പങ്കെടുത്തത്്. ബോധവല്‍ക്കരണ ക്ലാസുകള്‍ക്ക് മിക്കയിടത്തും എക്‌സൈസ് വകുപ്പ് ഉന്നതോദ്യോഗസ്ഥരാണ് നേതൃത്വം നല്‍കിയത്.
മൗലീദ് സദസ്സിന് ഉസ്താദ് അബ്ദുഷുക്കൂര്‍ മദനിയും കുമരംപുത്തൂര്‍ മുഹമ്മദ് മുസ്‌ലിയാര്‍ക്ക് വേണ്ടിയുള്ള പ്രാര്‍ഥനക്ക് ബാപ്പുമുസ്്‌ലിയാരും നേതൃത്വം നല്‍കി. തഹസില്‍ദാര്‍ എന്‍.എം മെഹറലി, എസ്.എം.എഫ് താലൂക്ക് ജന. സെക്രട്ടറി കെ സൈതുട്ടിഹാജി, മുനിസിപ്പല്‍ ജന. സെക്രട്ടറി സി.എം അബ്ദുല്ലഹാജി, വരിക്കോടന്‍ ഹനീഫ, പി.പി അബൂബക്കര്‍, ഡോ. ഗിന്നസ് ഷരീഫ്, വെള്ളാംഞ്ചോല അബ്ദുറഹ്്മാന്‍, മുഹമ്മദലി ഇന്ത്യന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."