HOME
DETAILS
MAL
പ്രവാസി നിക്ഷേപത്തില്‍ രണ്ടു ശതമാനം വര്‍ധന
backup
December 20 2016 | 06:12 AM
മലപ്പുറം: സെപ്റ്റംബര്‍ 30ന് അവസാനിച്ച മൂന്നാം പാദത്തില്‍ ജില്ലയിലെ ബാങ്കുകളിലെ പ്രവാസി നിക്ഷേപത്തില്‍ രണ്ടു ശതമാനത്തിന്റെ വര്‍ധന. ജൂണ്‍ 30ന് ശേഷം 134 കോടിയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. മാര്‍ച്ച് 31ന് 7,168 കോടിയായിരുന്ന പ്രവാസി നിക്ഷേപം.
ജൂണ്‍ 30ന് ഇതു 7,429 കോടിയും സെപ്റ്റംബര്‍ 30ന് 7,563 കോടിയുമായി. മൂന്നാം പാദത്തില്‍ മൊത്തം ബാങ്ക് നിക്ഷേപത്തിലുണ്ടായ വര്‍ധന 204 കോടിയാണ്. വായ്പയിലും ഒരു ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ജൂണില്‍ 17,288 കോടിയായിരുന്ന വായ്പ സെപ്റ്റംബറില്‍ 17,455 കോടിയായി. സെപ്റ്റംബറിലെ വായ്പാ-നിക്ഷേപ അനുപാതം 67 ശതമാനമാണ്. കാര്‍ഷിക-അനുബന്ധ മേഖലയ്ക്കുള്ള വായ്പയില്‍ രണ്ടു ശതമാനത്തിന്റെയും ഭവന-വിദ്യാഭ്യാസ വായ്പയില്‍ 12 ശതമാനത്തിന്റെയും വര്‍ധനവാണ് മൂന്നാം പാദത്തിലുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."