മുണ്ടേരി ഫാമില്‍ കാട്ടാനശല്യം: കലിയിളകിയ കൊമ്പന്‍ ഫാം തൊഴിലാളികളെ വിരട്ടിയോടിച്ചു
എടക്കര: മുണ്ടേരി വിത്തുകൃഷിത്തോട്ടത്തില്‍ കാട്ടാനശല്യം രൂക്ഷമാകുന്നു. ഇന്നലെ രാവിലെ ഇറങ്ങിയ കൊമ്പന്‍ ഫാം തൊഴിലാളികളെ വിരട്ടിയോടിച്ചു. ഇവരെ രക്ഷിക്കാനെത്തിയ യാക്കോബ്, അബു എന്നിവര്‍ക്ക് ആനയുടെ ആക്രമണത്തില്‍ പരുക്കേറ്റു.
നിരവധി കൃഷിവിളകളും നശിപ്പിച്ചാണ് കൊമ്പന്‍ കാട്ടിലേക്ക് തിരികെപോയത്. ഇന്നലെ രാത്രി എട്ടോടെയാണ് കൊമ്പന്‍ ഫാമിലിറങ്ങിയത്. കവുങ്ങ്, തെങ്ങ്, കശുമാവ് എന്നിവ മൂടോടെ പിഴുത്‌വലിച്ചെറിഞ്ഞിട്ടുണ്ട്. വേനല്‍ കനക്കാന്‍ തുടങ്ങിയതോടെ ശക്തമായ കാട്ടാനശല്യമാണ് ഇവിടെ നേരിടുന്നത്. കഴിഞ്ഞദിവസം ഇറങ്ങിയ കൊമ്പനും മൊഴയും കനത്തനാശനഷ്ടക്കള്‍ വരുത്തിയിരുന്നു.
കഴിഞ്ഞദിവസം ആനയുടെ മുന്നില്‍പെട്ട വാസുദേവനും രമേശും തലനാരിഴക്കാണ് ആനക്കൂട്ടത്തിന്റെ മുന്നില്‍ നിന്നു രക്ഷപെട്ടത്.
കഴിഞ്ഞദിവസം ഉച്ചസമയത്ത് ഇറങ്ങിയ ആനനഴ്‌സറിയിലെ കായ്ഫലമുള്ള ഒന്‍പത് തെങ്ങുകള്‍ നശിപ്പിച്ചിരുന്നു. വൈദ്യുതിവേലി തകര്‍ത്താണ് ആനകള്‍ ഫാമിലേക്ക് പ്രവേശിക്കുന്നത്. അതിനിടയില്‍ തോട്ടം നടത്തിപ്പില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് അനാസ്ഥയുള്ളതായി നാട്ടുകാരുടെ ഭാഗത്ത് നിന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. തോട്ടംതൊഴിലാളികളെ കൃത്യസമയത്ത് ജോലിക്കിറക്കാനോ നിര്‍ദ്ദേശം നല്‍കാനോ ഇവിടെ ആരുമില്ലെന്നുപറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."