കെ.എസ്.ആര്.ടി.സി കാറിലിടിച്ചു
തിരൂരങ്ങാടി : ബസ് കാറിനു പിറകിലിടിച്ച് ദേശീയപാതയില്‍ ഗതാഗതം സ്തംഭിച്ചു. കക്കാട്ട് ഞായറാഴ്ച രാത്രിയാണ് അപകടം.
കോഴിക്കോട് നിന്നും പാലായിലേക്ക് പോകുകയായിരുന്ന കെ.എസ്.ആര്.ടി.സി ബസ് മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയായിരുന്നു. സംഭവം ചോദ്യം ചെയ്ത കാറിലുണ്ടായിരുന്ന പുത്തനത്താണി സ്വദേശികളോട് ബസ് ഡ്രൈവര്‍ മോശമായി പെരുമാറിയതോടെ കാര്‍ റോഡില്‍ത്തന്നെ നിര്‍ത്തിയിടുകയായിരുന്നു.
ക്രഡിറ്റ് കാര്‍ഡുകള്‍ വഴിയുള്ള ഇടപാടുകളില്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടം
ചങ്ങരംകുളം: ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാടുകളെ സര്‍ക്കാര്‍ ഏറെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് നഷ്ടങ്ങളേറെ. കഴിഞ്ഞ ദിവസം എ.ടി.എം കാര്‍ഡ് ഉപയോഗിച്ച് 2500 രൂപക്ക് പെട്രോള്‍ നിറച്ച ഉപഭോക്താവിന് എഴുപത്തിരണ്ട് രൂപയാണ് അധികമായി നഷ്ടമായത്. കാളാച്ചാല്‍ സ്വദേശി ആറ്റിങ്ങല്‍ ജലാലിന്റെ അക്കൗണ്ടില്‍ നിന്നാണ് ഈ രീതിയില്‍ അധിക തുക ഈടാക്കിയിരിക്കുന്നത്. ഇത്തരം പണരഹിത ഇടപാടുകളിലൂടെ അധിക പൈസ നഷ്ടമാകുന്നുവെന്നതാണ് വാസ്തവം.
പല ഉപഭോക്താക്കളും ഇതേ പരാതിയുമായി രംഗത്തുണ്ട്. ഇത്തരം ഇടപാടുകള്‍ നടക്കുന്ന സമയം ഉപഭോക്താക്കളില്‍ അധികം പേരും ബാലന്‍സ് പരിശോധിക്കാത്തതിനാല്‍ അക്കൗണ്ടുകളില്‍ നിന്നും പണം ചോരുന്നത് അറിയാതെ പോവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."